ക്രെറ്റയെ എങ്ങനെയും ഒതുക്കണം, 21.11 കി.മീ. മൈലേജുള്ള എസ്‌യുവിക്ക് പുതിയ ലിമിറ്റഡ് എഡിഷനുമായി മാരുതി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എസ്‌യുവികളിൽ ഒന്നാണ് മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര. ഹൈബ്രിഡ് എഞ്ചിനും ഒടുക്കത്തെ മൈലേജുമായി എത്തിയ മോഡലിനെ ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹന നിരയിലെ രണ്ടാമനായ കിയ സെൽറ്റോസിനെ വരെ മറികടന്ന് മുൻനിരയിലേക്ക് എത്താൻ വിറ്റാരയ്ക്ക് അധിക സമയമൊന്നും വേണ്ടിവന്നിരുന്നില്ല. ഒരു ഘട്ടത്തിൽ ഒന്നാമനായ ഹ്യുണ്ടായി ക്രെറ്റക്ക് വരെ ഭീഷണിയായി വളർന്നിരുന്നുവെങ്കിലും അടുത്തകാലത്തായി ഗ്രാൻഡ് വിറ്റാരയുടെ വിൽപ്പനയിൽ മാരുതിക്ക് ചെറിയൊരു തിരിച്ചടിയുണ്ടായിട്ടുണ്ട്. അത് മനസിലാക്കിയ കമ്പനി പുതിയൊരു അടവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മറ്റൊന്നുമല്ല, വാഹനത്തിലേക്ക് പുതിയൊരു സ്പെഷ്യൽ പതിപ്പ് പുറത്തിറക്കിയതാണ് സംഭവം. ഗ്രാൻഡ് വിറ്റാര ഡൊമിനിയൻ ലിമിറ്റഡ് എഡിഷനാണ് പ്രതാപം തിരിച്ചുപിടിക്കാനായി അരങ്ങത്തെത്തിയിരിക്കുന്നത്. പെട്രോൾ, സിഎൻജി ഓപ്ഷനുകളിലുടനീളം ആൽഫ, സീറ്റ, ഡെൽറ്റ വേരിയൻ്റുകളിലും പുതിയ മോഡൽ ലഭ്യമാണെന്നതാണ് ഹൈലൈറ്റ്. ഡൊമിനിയൻ എഡിഷൻ നിരവധി വിഷ്വൽ മെച്ചപ്പെടുത്തലുകളാണ് അവതരിപ്പിക്കുന്നത്.

Maruti Grand Vitara Dominion Limited Edition Launched

പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഉത്സവ സീസണിൽ മാരുതി ഗ്രാൻഡ് വിറ്റാരയിൽ പ്രത്യേക ഓഫറുകളും ഡീലുകളും അവതരിപ്പിച്ചിട്ടുമുണ്ട്. എസ്‌യുവിയുടെ ഡൊമിനിയൻ എഡിഷൻ എക്സ്റ്റീരിയറും ഇൻ്റീരിയറും മെച്ചപ്പെടുത്തുന്ന കോംപ്ലിമെൻ്ററി ആക്സസറി കിറ്റുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് വേറിട്ടുനിൽക്കുന്നത്. അടുത്തിടെ ഫ്രോങ്ക്‌സിലും ബ്രെസയിലും പരീക്ഷിച്ച് വിജയിച്ച അതേ തന്ത്രമാണ് വിറ്റാരയിലും പ്രയോഗിച്ചിരിക്കുന്നത്.

പ്രീമിയം കാർ കെയർ കിറ്റിനൊപ്പം സൈഡ് സ്റ്റെപ്പുകൾ, റിയർ സ്‌കിഡ് പ്ലേറ്റുകൾ, ബോഡി സൈഡ് മോൾഡിംഗ്, ഡോർ വൈസറുകൾ, ഫ്രണ്ട് സ്‌കിഡ് ഗാർണിഷ്, ബ്ലാക്ക് ORVM ഗാർണിഷ്, ബ്ലാക്ക് ഹെഡ്‌ലാമ്പ് ഗാർണിഷ് എന്നിവയeCd ഗ്രാൻഡ് വിറ്റാര ഡൊമിനിയൻ ലിമിറ്റഡ് എഡിഷന്റെ എക്സ്റ്റീരിയറിനെ മനോഹരമാക്കാനായി എത്തിയിട്ടുണ്ട്. എക്‌സ്ട്രാ ക്രോം ആക്സൻ്റുകളിൽ ബോഡി സൈഡ് മോൾഡിംഗ്, സ്മോക്ക്ഡ് ക്രോം ടെയിൽ ലാമ്പ് ഗാർണിഷ്, ക്രോം ബാക്ക് ഡോർ ഗാർണിഷ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Maruti Grand Vitara Dominion Limited Edition Launched

വാഹനത്തിന്റെ അധിക സംരക്ഷണത്തിനായി ഒരു പ്രീമിയം ബോഡി കവറും എസ്‌യുവി വാങ്ങുന്നവർക്ക് ലഭിക്കും.പുറംമോടിയിൽ ഇത്തരം കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിൽ അകത്തളത്തിലും സമാനമായ ചില മെച്ചപ്പെടുത്തലുകൾ കാണാനാവും. ഗ്രാൻഡ് വിറ്റാരയുടെ ഡൊമിനിയൻ എഡിഷനിൽ ഡ്യുവൽ-ടോൺ സീറ്റ് കവറുകൾ, ഓൾ-വെതർ 3D മാറ്റുകൾ, ഡോൺ വുഡിലുള്ള ഇൻ്റീരിയർ സ്‌റ്റൈലിംഗ് കിറ്റ് പോലുള്ള കാര്യങ്ങളാണ് മാരുതി കൂട്ടിച്ചേർത്തിരിക്കുന്നത്.

ഇതുകൂടാതെ കറുപ്പിൽ ഒരുക്കിയിരിക്കുന്ന നെക്‌സ കുഷ്യനുകൾ, പ്ലാസ്റ്റിക് സ്‌കഫ് പ്ലേറ്റുകളിലെ ഡോർ സിൽ ഗാർഡുകൾ, ട്രങ്ക് സിൽ ലോഡിംഗ് പ്രൊട്ടക്ഷൻ, 3D ബൂട്ട് മാറ്റ്, അറ്റകുറ്റപ്പണികൾക്കുള്ള ECSTAR പ്രീമിയം കാർ കെയർ കിറ്റ് എന്നിവയും ഈ പ്രത്യേക പതിപ്പ് വാങ്ങാനെത്തുന്നവർക്ക് ലഭിക്കും. സീറ്റ് കവറുകൾ സെറ്റയിൽ പ്രീമിയം ബ്രൗൺ ഫിനിഷും ഡെൽറ്റ ട്രിമ്മിൽ ഡ്യുവൽ ടോൺ ഫിനിഷും ഇടംപിടിക്കുമ്പോൾ സൈഡ് സ്റ്റെപ്പ് ആൽഫയിൽ മാത്രമേ ലഭ്യമാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Maruti Grand Vitara Dominion Limited Edition Launched

ആൽഫ വേരിയന്റിലുള്ള ഗ്രാൻഡ് വിറ്റാര ഡൊമിനിയൻ എഡിഷൻ ആക്സസറി പാക്കേജിന് 52,699 രൂപയാണ് വില. സീറ്റയിൽ ഇതിന് 49,999 രൂപയും ഡെൽറ്റയിൽ 48,599 രൂപയുമാണ് മുടക്കേണ്ടി വരുന്നത്. ലിമിറ്റഡ് എഡിഷനായതിനാൽ തന്നെ ഉത്സവകാല ഓഫറുകളുള്ള മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഡൊമിനിയൻ എഡിഷൻ ഈ മാസം മാത്രമേ വാങ്ങാനാവൂ. 103 bhp കരുത്തുള്ള 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിലെ ആദ്യത്തെ ഓപ്ഷൻ.

അല്ലെങ്കിൽ 88 bhp പവറുള്ള സിഎൻജി ബൈ-ഫ്യുവൽ എന്നിവയിൽ മാത്രമാണ് ഡൊമിനിയൻ ആക്സസറീസ് പാക്കേജ് ഓഫർ ചെയ്യുന്നത്. ഗ്രാൻഡ് വിറ്റാര പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലും സ്വന്തമാക്കാനാവും. ഇതൊക്കെയാണെങ്കിലും 27 കിലോമീറ്ററോളം മൈലേജ് തരുന്ന സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ് മാരുതിയുടെ മിഡ്-സൈസ് എസ്‌യുവിയുടെ പ്രധാന ആകർഷണം.

ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഡൊമിനിയൻ എഡിഷനിൽ ഇത് കിട്ടില്ലെങ്കിലും ബജറ്റ് ഫ്രണ്ട്ലിയായി ഗ്രാൻഡ് വിറ്റാര വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനായിരിക്കും. സ്ട്രോംഗ്-ഹൈബ്രിഡ് വേരിയന്റുകൾക്ക് പുതുക്കിയ വില വർധനവിന് ശേഷം 18.29 ലക്ഷം മുതൽ 19.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില നൽകേണ്ടത്. 10.70 ലക്ഷം മുതൽ 17.07 ലക്ഷം രൂപ വരെയാണ് ഗ്രാൻഡ് വിറ്റാര മൈൽഡ് ഹൈബ്രിഡ് വേരിയന്റുകൾക്ക് വില വരുന്നത്.

More from DriveSpark

Article Published On: Tuesday, October 8, 2024, 17:58 [IST]
English summary
Maruti grand vitara dominion limited edition launched details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X