ഇനിയേലും ഒന്ന് വാങ്ങൂ... ഥാറിനെ പൂട്ടാൻ ജിംനിക്ക് 3.30 ലക്ഷത്തിന്റെ ഓഫറിട്ട് മാരുതിയുടെ 'പടവെട്ട്'

ഏറെ പ്രതീക്ഷകളുമായി ഇന്ത്യയിൽ എത്തിയ സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നു (SUV) മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny). മലമറിക്കുമെന്ന പ്രതീക്ഷകളായിരുന്നുവെങ്കിലും വണ്ടി ക്ലിക്കായില്ല. വിലയാണോ വലിപ്പമാണോ തിരിച്ചടിയായതെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകാൻ ഒരുപക്ഷേ ആർക്കും സാധിച്ചേക്കില്ല. ശരിക്കും നമ്മളിൽ പലരും ആവശ്യപ്പെട്ടിട്ടാണ് ജിപ്‌സിയുടെ (Gypsy) പിൻഗാമിയായ ജിംനിയെ മാരുതി ഇങ്ങ് കൊണ്ടുവരുന്നത് തന്നെ. വിദേശത്ത് 3-ഡോർ പതിപ്പിൽ മാത്രം പുറത്തിറക്കിയിരുന്ന കമ്പനി നമ്മുടെ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിൽ 5-ഡോറാക്കി എസ്‌യുവിയെ കൂടുതൽ പ്രായോഗികമാക്കുകയും ചെയ്‌തു.

എന്നിട്ടും ജിംനിയെ സ്വീകരിക്കാൻ വണ്ടിഭ്രാന്തൻമാരായ ഇന്ത്യക്കാർ തയാറാവാതെ പോയത് ശരിക്കും നിരാശപ്പെടുത്തുന്ന കാര്യമാണ്. മൂങ്ങാ ഓട്ടോറിക്ഷയുടെ വലിപ്പവും മറ്റും വെച്ച് ജിംനിയെ പരിഹസിക്കാനും സോഷ്യൽ മീഡിയ സമയം കണ്ടെത്തി. എന്നാൽ മലയാള സിനിമാക്കാർക്കിടയിൽ ഏറെ ഫാൻസുള്ള വാഹനമായി മാറാൻ മോഡലിനായിട്ടുണ്ട്. ഒതുക്കമുള്ള രൂപവും സിറ്റി സാഹചര്യങ്ങളിൽ എളുപ്പത്തിൽ കൊണ്ടുനടക്കാനാവുന്നതുമെല്ലാം ജംനിയുടെ കരുത്താണ്.

Maruti Jimny Discount Offer Up To Rs 3 30 Lakh

പക്ഷേ മാരുതി സുസുക്കിയുടെ മറ്റ് വാഹനങ്ങളെ പോലെ സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ ജിംനിക്കാവാതെ പോയി. ഇപ്പോൾ എങ്ങനെയും വിൽപ്പന പിടിക്കാനുള്ള ശ്രമമാണ് ബ്രാൻഡ് നോക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏതാനും മാസങ്ങളായി കിടിലൻ ഓഫറുകളാണ് ഓഫ്-റോഡർ എസ്‌യുവിയിൽ അവതരിപ്പിച്ചിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ജൂലൈ മാസത്തേക്കായി ഇതുവരെ കിട്ടാത്തൊരു ആനുകൂല്യമാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ ജിംനിയുടെ വിലയിലുണ്ടാവുന്ന കുറവ് ആളുകളെ മാരുതി ഷോറൂമുകളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്. നേരത്തത്തെ പോലെ ചെറിയ ഓഫർ ഒന്നുമല്ല കേട്ടോ, ഇത്തവണ 3.30 ലക്ഷം രൂപയാണ് ജിംനിക്ക് ഡിസ്‌കൗണ്ടിട്ടിരിക്കുന്നത്. 2023 ജൂലൈയിൽ 3,778 യൂണിറ്റായിരുന്നു വിൽപ്പനയെങ്കിൽ ഒരു വർഷം തികയുന്നതിനു മുമ്പ് വിൽപ്പന കുത്തനെ കുറഞ്ഞു. പോയ 2024 മെയ് മാസം എസ്‌യുവിയുടെ വെറും 274 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് നിരത്തിലെത്തിക്കാനായത്.

Maruti Jimny Discount Offer Up To Rs 3 30 Lakh

ഇതിൽ നിന്നും കരകയറാനാണ് 3.30 ലക്ഷത്തിന്റെ പുത്തൻ ഓഫർ മാരുതി ഇറക്കിയിരിക്കുന്നത്. ഫിനാൻസ് സേവനങ്ങൾക്കൊപ്പം ക്യാഷ് ഡിസ്കൗണ്ടുകളും അധിക കിഴിവുകളും ചേർന്നതാണ് ആനുകൂല്യം എന്നും കമ്പനി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. ജിംനിയുടെ സീറ്റ, ആൽഫ എന്നീ രണ്ട് വേരിയന്റുകളിലാണ് ലഭിക്കുക എന്നത് പ്രത്യേകം ഓർമിക്കണേ. ബേസ് സീറ്റ ട്രിമ്മിന് 1.75 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും ടോപ്പ്-സ്പെക്ക് ആൽഫയിൽ 1.85 ലക്ഷം രൂപയുമാണ് ക്യാഷ് ഡിസ്‌കൗണ്ട്.

ഇതുകൂടാതെ മാരുതി സുസുക്കി ഫിനാൻസ് സേവനങ്ങൾ തെരഞ്ഞെടുക്കുന്ന ജിംനി വാങ്ങുന്നവർക്ക് 1.50 ലക്ഷം രൂപയുടെ അധിക ആനുകൂല്യങ്ങളും ലഭിക്കും. അങ്ങനെയാണ് മൊത്തം 3.30 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനാവുക. ഇനി ഡീലർഷിപ്പ് അനുസരിച്ച് കൂടുതൽ ആനുകൂല്യങ്ങളും ലഭിച്ചേക്കാം. പക്ഷേ ജൂലൈ 15 വരെയാണ് ജിംനിയിൽ ഈ കിടിലൻ ഡിസ്‌കൗണ്ട് ഓഫർ ലഭിക്കുകയുള്ളൂവെന്ന് മാത്രം. ഇതിനു ശേഷം നീട്ടുമോ എന്ന കാര്യത്തിൽ ഡീലർഷിപ്പ് സൂചനയൊന്നും നൽകിയിട്ടില്ല.

Maruti Jimny Discount Offer Up To Rs 3 30 Lakh

നിലവിൽ മാരുതിയുടെ ഓഫ്-റോഡറിന് വില 12.74 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ നിന്നും പൈസ കുറയുമ്പോൾ കൂടുതൽ ആളുകൾ തേടിയെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. എങ്കിലും പ്രധാന എതിരാളിയായ മഹീന്ദ്രയുമായി താരതമ്യം ചെയ്യുമ്പോൾ റോഡ് പ്രസൻസില്ലാത്തതും ജിംനിയുടെ പോരായ്‌മയാണ്. മുടക്കുന്ന കാശിനുള്ള മുതലുണ്ടെന്നതിൽ തർക്കമൊന്നും ഇല്ലെന്നതാണ് സത്യം.

മാത്രമല്ല, ഥാറിനേക്കാൾ കൂടുതൽ പ്രാക്‌ടിക്കലായ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനമാണ് ജിംനി. മഹീന്ദ്ര ഥാറിനെ അപേക്ഷിച്ച് വാഹനത്തിന് അധിക നേട്ടമുണ്ട്. കാരണം ത്രീ-ഡോറുകൾക്ക് വിപരീതമായി ഫൈവ് ഡോറുകളുള്ളത് എന്തായാലും ശരിക്കും ഉപോയഗപ്രദമായ കാര്യമാണ്. പ്രത്യേകിച്ച് ഒരു ഫാമിലി എസ്‌യുവിയായി വാങ്ങാനും കൊണ്ടുനടക്കാനും സാധിക്കുകയും ചെയ്യും. ഇതോടൊപ്പം മാരുതി സുസുക്കിയുടെ വിപുലമായ ഡീലർ ശൃംഖലയും സമാനതകളില്ലാത്തതാണ്.

ഫീച്ചറുകളാലും സമ്പന്നമാണ് ആള്. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയ്ക്കുന്ന 9-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളാണ് ജിംനിയിൽ ഒരുക്കിയിരിക്കുന്നു. 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 103 bhp പവറിൽ 132.4 Nm torque ഉത്പാദിപ്പിക്കുന്ന ജിംനിയിൽ സ്റ്റാൻഡേർഡായി 4X4 ട്രാൻസ്ഫർ കെയ്സും കിട്ടും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 8, 2024, 17:45 [IST]
English summary
Maruti jimny discount offer up to rs 3 30 lakh attractive benefits never before
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X