പണി പാളിയതോ, കിളി പാറിയതോ...? ഥാറിനെ വെട്ടാൻ എത്തിയ 'ഈ ജിംനി' ഇനി വാങ്ങാൻ കിട്ടില്ല

ലൈഫ് സ്റ്റൈൽ ഓഫ്-റോഡർ എസ്‌യുവി വിഭാഗത്തിൽ മഹീന്ദ്ര ഥാറും മാരുതി സുസുക്കി ജിംനിയും തമ്മിലുള്ള മത്സരം കാണാൻ ഏറെ ഇഷ്‌ടമുള്ളവരാണ് നമ്മളിൽ പലരും. കട്ടയ്ക്കൊരു എതിരാളിയില്ലാതെ വിപണിയിൽ തകർത്താടിയ ഥാറിനുള്ള മാരുതിയുടെ പണിയായിരുന്നു ജിംനി എന്ന തട്ടുപൊളിപ്പൻ വണ്ടി. പോക്കറ്റിൽ ഒതുങ്ങുന്ന വിലയിൽ ഓഫ്-റോഡർ എന്നതായിരുന്നു ജിംനി വരുമ്പോഴുണ്ടായിരുന്ന വാഹനപ്രേമികളുടെ സ്വപ്നം.

പക്ഷേ വിലയിൽ വിട്ടുവീഴ്​ച്ച ചെയ്യാതെ​ മാരുതി വാഹനം പുറത്തിറക്കിയത്​ പലരേയും ചൊടിപ്പിച്ചെങ്കിലും ഥാറിനേക്കാൾ പ്രാക്‌ടിക്കലായത് ജിംനിയുടെ ഹൈലൈറ്റായിരുന്നു. വണ്ടി ട്രെൻഡായെങ്കിലും ഥാറിന്റെ ആധിപത്യത്തിന് തടയിടാനായില്ലെന്നതാണ് സത്യം. പക്ഷേ വില കുറച്ച് പുതിയൊരു വേരിന്റ് പുറത്തിറക്കിയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ അടുത്ത പരീക്ഷണം നടത്തിയത്. ഏറെ കൊട്ടിഘോഷിച്ച് എത്തിയ ജിംനിയുടെ തണ്ടർ എഡിഷനും അങ്ങനെ നിരത്തുകളിൽ എത്തി.

Maruti Jimny Thunder Edition Model Discontinued

രണ്ട്​ ലക്ഷത്തോളം വിലക്കുറവിൽ എത്തിയ ജിംനിയുടെ പുതിയ എൻട്രി ലെവൽ സ്​പെഷ്യൽ പതിപ്പായ തണ്ടർ എഡിഷൻ കാര്യമായി ക്ലിക്കായില്ലെന്നാണ് വിവരം. ഇക്കാരണത്താൽ തന്നെ മോഡൽ ഇനി വാങ്ങാനാവില്ല. മാരുതി സുസുക്കി ഇപ്പോൾ നിശബ്‌ദമായി ജിംനി തണ്ടർ എഡിഷൻ നിർത്തലാക്കിയിരിക്കുന്നതായാണ് വിവരം. താങ്ങാവുന്ന വിലയില്‍ എസ്‌യുവിയെ അവതരിപ്പിച്ചിട്ടും എന്തുകൊണ്ട് ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാനായില്ലെന്ന പഠനം കമ്പനി നടത്തേണ്ടി വരും.

ശരിക്കും പറഞ്ഞാൽ മാരുതി സുസുക്കി തങ്ങളുടെ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയായ ജിംനിയുടെ വിൽപ്പന വർധിപ്പിക്കുന്നതിനായാണ് 2023 ഡിസംബറിൽ ലിമിറ്റഡ് എഡിഷൻ മോഡലായ 'തണ്ടർ എഡിഷൻ' പുറത്തിറക്കിയത്. 10.74 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ ഇത് കുറഞ്ഞ വിലയ്ക്ക് പുറമെ അധിക ബോഡി ഡീക്കലുകൾ, 'തണ്ടർ എഡിഷൻ' ഗ്രാഫിക്‌സ്, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, സൈഡ് ഡോർ ക്ലാഡിംഗ്, ഡോർ വൈസർ, ORVM-കൾ, ഹുഡ്, സൈഡ് ഫെൻഡറുകളിലെ ഗാർണിഷിംഗ് എന്നിവയോടെ കോസ്മെറ്റിക് അപ്‌ഡേറ്റുകളും അവതരിപ്പിച്ചു.

Maruti Jimny Thunder Edition Model Discontinued

12.74 ലക്ഷം രൂപ മുതൽ ജിംനി സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ വില ആരംഭിക്കുമ്പോൾ തണ്ടർ എഡിഷന് ഏകദേശം 2 ലക്ഷം രൂപയുടെ കുറവായിരുന്നു ഉണ്ടായിരുന്നത്. കൂടുതൽ ജനകീയനാവാനുള്ള പരിമിതകാല മോഡൽ മാത്രമായിരുന്നു ഇതെന്നാണ് അറിയാൻ കഴിയുന്നത്. അതിനാലാവാം ഇപ്പോൾ നിർത്തലാക്കിയത്. ഇനി മുതൽ മാരുതി സുസുക്കി ജിംനി സീറ്റ, ആൽഫ എന്നീ രണ്ട് വേരിയന്റുകളിൽ മാത്രമാണ് ലഭ്യമാവുക.

തണ്ടർ എഡിഷനിലേക്ക് മടങ്ങിയെത്തിയാൽ മേൽപറഞ്ഞ കാര്യങ്ങളിലൊഴികെ മറ്റൊരു മാറ്റവും വാഹനത്തിനുണ്ടായിരുന്നില്ല. 103 bhp കരുത്തിൽ പരമാവധി 134 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍, K-സീരീസ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ജിംനി തണ്ടര്‍ എഡിഷനും തുടിപ്പേകിയിരുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ എസ്‌യുവി വീട്ടിലെത്തിക്കാനാകുമായിരുന്നു.

Maruti Jimny Thunder Edition Model Discontinued

എർട്ടിഗ, ബ്രെസ, സിയാസ്, XL6 പോലുള്ള മാരുതിയുടെ പ്രീമിയം കാറുകളിൽ ലഭ്യമായിരിക്കുന്ന അതേ റിഫൈൻഡ് എഞ്ചിൻ തന്നെയാണിത്. എന്നാൽ എസ്‌യുവിയില്‍ ഫോര്‍വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായി നൽകിയെന്ന് മാത്രം. മോഡലിന്റെ രണ്ട് വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കും. മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന ജിംനി ലിറ്ററിന് 16.94 കിലോമീറ്റര്‍ മൈലേജ് പറയുമ്പോൾ ഓട്ടോമാറ്റിക് മോഡലുകൾക്ക് ലിറ്ററിന് 16.39 കിലോമീറ്റര്‍ മൈലേജ് തരാനാവുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെട്ടിരുന്നത്.

വലിപ്പം നോക്കുമ്പോള്‍ മാരുതി സുസുക്കി ജിംനിക്ക് മൊത്തത്തിൽ 3,985 മില്ലീമീറ്റർ നീളവും 1,645 മില്ലീമീറ്റർ വീതിയും 1,720 മില്ലീമീറ്റർ ഉയരവും 2,590 മില്ലീമീറ്റർ വീല്‍ബേസുമാണ് ഉള്ളത്. ഏറ്റവും പുതിയ മാരുതി കാറുകൾ പോലെ തന്നെ മോഡേൺ ഫീച്ചറുകളാൽ എസ്‌യുവി സമ്പന്നമാണ്. 9 ഇഞ്ച് സ്മാർട്പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആർക്കമിസ് സറൗണ്ട് സൗണ്ട് എന്നിവ യാത്രകൾക്ക് കൂടുതൽ ആനന്ദമേകും.

Maruti Jimny Thunder Edition Model Discontinued

വാഷറോട് കൂടിയ എല്‍ഇഡി ഓട്ടോ ഹെഡ്ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, ടിഎഫ്ടി കളര്‍ ഡിസ്പ്ലേ, അലോയ് വീലുകള്‍, ബോഡി കളറിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, ഡാര്‍ക്ക് ഗ്രീന്‍ ഗ്ലാസ്, പുഷ് ബട്ടണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതർ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡീഫോഗര്‍, ഡേ ആന്‍ഡ് നൈറ്റ് ഐആര്‍വിഎം, റിക്ലിനബിള്‍ ഫ്രണ്ട് സീറ്റുകള്‍, മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍ എന്നിവയെല്ലാം ജിംനിയിലുണ്ട്.

സേഫ്റ്റിയിലും വണ്ടി വേറെ ലെവലാണെന്നാണ് മാരുതിയുടം അവകാശവാദം. 6 എയര്‍ബാഗുകള്‍, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ഇബിഡിയോട് കൂടിയ എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ബ്രേക്ക് അസിസ്റ്റ് ഫംഗ്ഷന്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍ എന്നിങ്ങനെ മികച്ച സജ്ജീകരണങ്ങളാണ് എസ്‌യുവിയിലുള്ളത്.

More from DriveSpark

Article Published On: Friday, January 12, 2024, 14:11 [IST]
English summary
Maruti jimny thunder edition model discontinued here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X