എൻട്രി ലെവൽ മോഡലുകളിൽ മാരുതി കത്തി കയറി, ഒക്ടോബറിലെ കണക്കിൽ കമ്പനി പോലും ഞെട്ടി
രാജ്യത്തെ വാഹന വിപണിയിൽ മുന്നിൽ തന്നെയായിരുന്നു മാരുതി എങ്കിലും കുറച്ച് പിന്നിലേക്ക് വന്നിരുന്നു. എന്നാൽ ഒക്ടോബർ മാസത്തിലെ കണക്ക് പുറത്ത് വിട്ടപ്പോൾ ബ്രാൻഡിനെ തങ്ങളുടെ എൻട്രി ലെവൽ മോഡലുകളാണ് രക്ഷിച്ചിരിക്കുന്നത് , അത് പോലെ തന്നെ ഗ്രാമീണ മേഖലകളിൽ നിന്നാണ് കമ്പനിക്ക് കൂടുതൽ വിൽപ്പന ലഭിച്ചിരിക്കുന്നത് എന്നതുമാണ് പ്രത്യേകത.10 ശതമാനം വളർച്ചയാണ് ഒക്ടോബർ മാസം കമ്പനി കൈവരിച്ചിരിക്കുന്നത്. എൻട്രി ലെവലിൽ വരുന്നത് എസ് പ്രസ്സോ, ആൾട്ടോ കെ10, സെലേറിയോ, ജനപ്രിയ വാഗൺ ആർ തുടങ്ങിയ മോഡലുകളൊക്കെയാണ്. കൊവിഡിന് ശേഷം വാഹന വിപണി മൊത്തത്തിൽ മാറിയിട്ടുണ്ട്.
ഇപ്പോൾ പാസഞ്ചർ കാർ വിപണിയിൽ മുന്നിൽ നിൽക്കുന്നത് എസ്‌യുവി സെഗ്മെൻ്റുകളാണ്. നിരവധി സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളുടെ ആഘാതം, ചില പ്രദേശങ്ങളിലെ കനത്ത മൺസൂൺ തുടങ്ങിയ ഘടകങ്ങളൊക്കെയാണ് നഗര വിപണിയിലെ വിൽപ്പന കുറവായി കമ്പനി ചൂണ്ടിക്കാട്ടുന്നത് സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിലെ തന്നെ വളരെ കുറവ് കച്ചവടം ലഭിച്ചത് ഡീലർഷിപ്പുകളെ ആകമാനം ആഘാതം ഏൽപ്പിച്ചിട്ടുണ്ട് എന്നാണ് കമ്പനിയുടെ അഭിപ്രായം.

മാരുതിയുടെ ഏറ്റവും പുതയതായി അവതരിപ്പിച്ച മോഡലാണ് ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്. അടിമുടി മാറ്റങ്ങളോടെയാണ് പുതിയ തലമുറ ഡിസയർ വിപണിയിൽ എത്തുന്നത്. 6.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് കോംപാക്ട് സെഡാനെ മാരുതി വിൽപ്പനയ്ക്ക് എത്തിക്കുന്നതും. വളഞ്ഞുരുണ്ട മേനിയഴകെല്ലാം പോയി പുതിയ ഡിസയറിനെ കൂടുതൽ ചതുരാകൃതിയിലുള്ള ഷേപ്പിലാണ് മാരുതി പണികഴിപ്പിച്ചിരിക്കുന്നത്. സ്വിഫ്റ്റിന്റെ അതേ പ്ലാറ്റ്ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും കാഴ്ച്ചയിൽ ഇരുവരും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന് തന്നെ പറയാം. ഇക്കാര്യത്തിന് പലരും മാരുതിക്ക് കൈയടി കൊടുക്കും.
മുൻവശത്ത് നിന്ന് നോക്കുമ്പോൾ ഔഡി കാറുകളുടെ ടച്ച് പോലെയും തോന്നിയേക്കാം. വലിയ ഷഡ്ഭുജാകൃതിയിലുള്ള കറുത്ത ഗ്രില്ല് അടിപൊളിയാമ്. ഇതിന് ചുറ്റും പൊതിഞ്ഞ എൽഇഡി ഹെഡ്‌ലൈറ്റുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. ഗ്രില്ലിൻ്റെ മുകൾ ഭാഗത്ത് ഒരു പിയാനോ ബ്ലാക്ക് ഇൻസേർട്ട് കൊടുത്തിരിക്കുന്നതും മനോഹരമായിട്ടുണ്ട്. അതിനടിയിൽ പ്രവർത്തിക്കുന്ന ഒരു ക്രോം സ്ട്രിപ്പ് സുസുക്കി ബാഡ്ജിനെ ഹെഡ്‌ലൈറ്റുകളുമായി ബന്ധിപ്പിക്കുന്നുണ്ട്.

ബ്ലാക്ക്-ഔട്ട് സറൗണ്ടുകളോട് കൂടിയ സ്റ്റൈലിഷായ "ക്രിസ്റ്റൽ വിഷൻ" എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റുകൾ ഉഗ്രനാണ്. ഇതോടൊപ്പം ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും കൊടുത്തിട്ടുണ്ട്. ഓരോ കോണിലും സൂക്ഷ്മമായ ക്രീസുകളുള്ള ഒരു ഫ്ലാറ്റ് ബോണറ്റാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇനി വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ പുതിയ ഡ്യുവൽ-ടോൺ 15 ഇഞ്ച് അലോയ് വീലുകളിലേക്കും കോണ്ടൂർഡ് ഡോർ പാനലുകളിലേക്കും ഫെൻഡറുകളിലേക്കുമായിരിക്കും കണ്ണ് ആകർഷിക്കപ്പെടുക.
സെഡാന്റെ അകത്തളത്തിലേക്ക് കയറിയാൽ മൊത്തത്തിലുള്ള ഡിസൈൻ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അനുകരിക്കുന്നുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് ഡാഷ്ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. Arkayms സൗണ്ട് സിസ്റ്റം കൊടുത്തിരിക്കുന്നതിനാൽ യാത്രകളിൽ സംഗീതാസ്വാദനം മികച്ചതാവും.

പുതിയ 2024 മാരുതി സുസുക്കി ഡിസയറിന് 3,995 മില്ലീമീറ്റർ നീളവും 1,735 മില്ലീമീറ്റർ വീതിയും 1,525 മില്ലീമീറ്റർ ഉയരവുമുണ്ട്. പുതിയ ഡിസയറിന് അതിൻ്റെ മുൻഗാമിയേക്കാൾ 10 മില്ലീമീറ്റർ അധിക ഉയരമുണ്ട്. കൂടാതെ 2,450 മില്ലീമീറ്റർ നീളമുള്ള വീൽബേസും 163 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് സെഡാന് കൊടുത്തിരിക്കുന്നത്. 185 സെക്ഷൻ ടയറുകളുമായി വരുന്ന 15 ഇഞ്ച് വീലുകളാണ് സമ്മാനിച്ചിരിക്കുന്നത്.
പുതിയ സ്വിഫ്റ്റിൽ കണ്ട അതേ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് പുതിയ ഡിസയറും വരുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ എഞ്ചിന് 82 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മാരുതി പറയുന്നത്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുമായി വരുന്നതിനാൽ നല്ല മൈലേജും കിട്ടും.


Click it and Unblock the Notifications








