പുത്തൻ കാർ 3.99 ലക്ഷത്തിന് വാങ്ങാം, സാധാരണക്കാരുടെ ഇഷ്‌ട മോഡലുകൾക്ക് വിലക്കുറച്ച് മാരുതി

ഇന്ത്യയിലെ സാധാരണക്കാരുടെ കാർ എന്ന സ്വപ്‌നത്തിനൊപ്പം നിൽക്കുന്ന വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി (Maruti Suzuki). ആൾട്ടോ K10 (Alto K10) മുതൽ തുടങ്ങുന്ന വാഹന നിര അങ്ങ് ഇൻവിക്റ്റോ വരെ എത്തിനിൽക്കുകയാണിപ്പോൾ. എല്ലാവരും എസ്‌യുവികളുടെ പിന്നാലെയാണെങ്കിലും ചെറുകാർ വിഭാഗം തന്നെയാണ് ഇന്നും മാരുതിയുടെ കരുത്ത്. വരാനിരിക്കുന്ന ഓണം മുതലുള്ള ഉത്സവ സീസണിലും വിൽപ്പനയുടെ കാര്യത്തിൽ കുതിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയിപ്പോൾ. ഇതിന്റെ ഭാഗമായി ചില സുപ്രധാന തീരുമാനങ്ങളും പുറത്തുവിട്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി.

ഉത്സവ സീസണിന് മുന്നോടിയായി വിൽപ്പന വർധിപ്പിക്കുന്നതിനായി മാരുതി സുസുക്കി തങ്ങളുടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന രണ്ട് കാറുകളായ ആൾട്ടോ K10, എസ്-പ്രെസോ എന്നിവയുടെ വില കുറയ്ക്കാൻ തീരുമാനിച്ചതാണ് ആ സന്തോഷകരമായ കാര്യം. കഴിഞ്ഞ രണ്ട് മാസങ്ങളായി വിൽപ്പനയിൽ കാര്യമായ ഇടിവ് സംഭവിച്ചതിന് പിന്നാലെയാണ് വിലയിളവ് പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

Maruti Suzuki Alto K10 And S-Presso Get Price Cut

രണ്ട് എൻട്രി ലെവൽ കാറുകളുടേയും പുതുക്കിയ വില ഇന്ന് അതായത് സെപ്റ്റംബർ രണ്ട് മുതൽ നടപ്പിലാവുകയും ചെയ്‌തിട്ടുണ്ട്. നാമമാത്രമായ വിലക്കുറവാണ് സംഭവിച്ചിരിക്കുന്നതെങ്കിലും മോഡലും വേരിയന്റും അനുസരിച്ച് 6,500 രൂപ വരെ ലാഭിക്കാൻ ഓരോരുത്തർക്കും സാധിക്കും. ഈ രണ്ട് കാറുകളുടെയും തിരഞ്ഞെടുത്ത ചില വകഭേദങ്ങളുടെ വില കുറയ്ക്കാനുള്ള തീരുമാനം ഇന്ന് റെഗുലേറ്ററി ഫയലിംഗിലൂടെയാണ് മാരുതി സുസുക്കി അറിയിച്ചത്.

മാരുതി സുസുക്കി എസ്-പ്രെസോയുടെ LXi വേരിയന്റിന് 2,000 രൂപ വില കുറച്ചപ്പോൾ മോഡലിന്റെ വില 5 ലക്ഷത്തിലും താഴെയായി. ഈ വേരിയന്റ് മുമ്പ് 5.01 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലായിരുന്നു വിപണനത്തിന് എത്തിയിരുന്നത്. അങ്ങനെ നിലവിൽ എസ്‌യുവി സ്റ്റൈലുള്ള ഹാച്ച്ബാക്കിന് 4.26 ലക്ഷം രൂപ മുതൽ 6.11 ലക്ഷം രൂപ വരെയാണ് പുതുക്കിയ എക്സ്ഷോറൂം വില വരുന്നത്.

Maruti Suzuki Alto K10 And S-Presso Get Price Cut

അതേസമയം ആൾട്ടോ K10 ഹാച്ച്ബാക്കിന്റെ VXI വേരിയൻ്റിന് 6,500 രൂപ കുറഞ്ഞു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലമായി വിൽപ്പനയ്ക്കെത്തുന്ന ആൾട്ടോയ്ക്ക് ഇപ്പോൾ 3.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാറിൻ്റെ ടോപ്പ് എൻഡ് വേരിയൻ്റിന് 5.96 ലക്ഷം രൂപ വരെയും വില മുടക്കേണ്ടി വരും. അങ്ങനെ നോക്കുമ്പോൾ സെക്കന്റ് ഹാൻഡ് കാറുകളേക്കാൾ ആകർഷകമായ വിലയ്ക്ക് പുതിയ കാർ വാങ്ങാൻ ആളുകൾക്ക് ലഭിക്കുന്ന സുവർണാവസരമാണിത്.

വില കുറച്ചതിന് പിന്നിലെ കാരണങ്ങളൊന്നും മാരുതി സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും വിറ്റഴിക്കാതെ കിടക്കുന്ന സ്റ്റോക്കുകളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നതാവും ഇതിന്റെ പിന്നിലുള്ള പ്രധാന കാരണം. വിൽപ്പന വർധിപ്പിക്കാൻ കാർ നിർമാതാക്കളെല്ലാം പാടുപെടുന്ന സമയത്താണ് ഈ തീരുമാനം വന്നിരിക്കുന്നത്. ഉത്സവ സീസണിന് മുന്നോടിയായി വിൽപ്പന വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വില കുറച്ചതുമാവാം.

Maruti Suzuki Alto K10 And S-Presso Get Price Cut

2024 ഓഗസ്റ്റ് മാസം മാരുതി സുസുക്കിയുടെ മൊത്ത വിൽപ്പനയിൽ എട്ട് ശതമാനം ഇടിവുണ്ടായി. ബ്രെസ, ഫ്രോങ്ക്സ്, എർട്ടിഗ തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളും മറ്റ് മോഡലുകളും വളർച്ച തുടരുന്നുണ്ടെങ്കിലും ചെറിയ കാർ വിഭാഗം ഡിമാൻഡിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഓഗസ്റ്റിലെ മൊത്തത്തിലുള്ള വിൽപ്പനയെ ഇത് ബാധിക്കുകയും ചെയ്‌തു. ആൾട്ടോ K10, എസ്-പ്രെസോ എന്നിവ ഉൾപ്പെടുന്ന ഈ സെഗ്‌മെൻ്റിലെ മോഡലുകൾ കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 10,648 യൂണിറ്റുകളായി കുറഞ്ഞു.

അതായത് മൊത്തത്തിൽ 18 ശതമാനത്തിലധികം ഇടിവാണ് മാരുതിയുടെ എൻട്രി ലെവൽ കാറുകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സാരം. ഈ വർഷത്തെ ദീപാവലിക്ക് മുന്നോടിയായി ഡീലർമാരിൽ കിടക്കുന്ന സ്റ്റോക്കുകൾ എങ്ങനെയും വിറ്റഴിക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോൾ കമ്പനിക്ക് മുന്നിലുള്ളത്. ആയതിനാൽ പ്രൊഡക്ഷൻ കുറക്കാനാണ് തങ്ങൾ തീരുമാനമെടുത്തിരിക്കുന്നതായും മാരുതി സുസുക്കി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കൂടാതെ ഈ പശ്ചാത്തലത്തിൽ മാരുതി കാറുകളുടെ വിലയിൽ കുറവ് സംഭവിച്ചേക്കാമെന്നും മുമ്പ് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ആൾട്ടോ K10, എസ്-പ്രെസോ എന്നിവയുടെ വിലയിൽ ചെറിയ കുറവെങ്കിലും സംഭവിച്ചിരിക്കുന്നത്. ഇനി മറ്റ് ജനപ്രിയ കാറുകളുടെ വിലയിലും എന്തെങ്കിലും കുറവ് വരുമോ എന്നതാണ് ആളുകൾ നോക്കിയിരിക്കുന്നത്. എന്തായാലും ഓഫറുകളിട്ട് ഉത്സവ സീസൺ മാരുതി കളറാക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

More from DriveSpark

Article Published On: Monday, September 2, 2024, 17:29 [IST]
English summary
Maruti suzuki alto k10 and s presso get price cut details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X