കൺട്രോൾ പോയാലും കാർ മറിയില്ല, സാധാരണക്കാരെ ചേർത്തുപിടിക്കാൻ ചെറുകാറുകളുടെ സുരക്ഷ കൂട്ടി മാരുതി

സാധാരണക്കാരുടെ പൾസറിഞ്ഞ് ചെറുകാറുകൾ പുറത്തിറക്കുന്നവരാണ് നമ്മുടെ സ്വന്തം മാരുതി സുസുക്കി (Maruti Suzuki). രാജ്യം ഇന്ന് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ പിന്നാലെയാണ് പായുന്നതെങ്കിലും ഈയൊരു കാര്യത്തിൽ മാരുതി കാണിക്കുന്ന ഉത്സാഹം ചെറുതൊന്നുമല്ല. ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ പോലുള്ള ജനപ്രിയ ഹാച്ച്ബാക്ക് മോഡലുകളുടെ വിൽപ്പനയും ജനപിന്തുണയും തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. പക്ഷേ ഇവയ്ക്കൊന്നും സേഫ്റ്റിയിലല്ലോയെന്നാണ് വിമർശകരുടെ ചോദ്യം. എന്നാൽ ചെറുകാറുകളുടെ സുരക്ഷയിലും വിട്ടുവീഴ്ച്ച ചെയ്യാതെയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി മോഡലുകൾ പണികഴിപ്പിക്കുന്നത്.

പണ്ടൊക്കെ പ്രീമിയം കാറുകളിലും മറ്റും മാത്രം കണ്ടുവന്നിരുന്നൊരു സേഫ്റ്റി ഫീച്ചർ ഇപ്പോഴിതാ ആൾട്ടോ K10, എസ്-പ്രെസോ എന്നീ എൻട്രി ലെവൽ മോഡലുകളിലേക്കും സ്റ്റാൻഡേർഡായി അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നറിയപ്പെടുന്ന ESP അവതരിപ്പിച്ചുകൊണ്ടാണ് മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ എൻട്രി ലെവൽ കാറുകൾ സുരക്ഷിതമാക്കിയിരിക്കുന്നത്.

Maruti Suzuki Alto K10 And S-Presso Now Coming With ESP

ഇനി മുതൽ ESP വാഹന നിർമാതാക്കളുടെ വാഹന നിരയിലുടനീളം സ്റ്റാൻഡേർഡായി ലഭ്യമാകും. ഉയർന്ന വേഗതയിൽ പ്രത്യേകിച്ച് എമർജൻസി ബ്രേക്കിംഗിൽ കാറിൻ്റെ സ്റ്റെബിലിറ്റി നിലനിർത്തുന്നതിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്ന സുരക്ഷാ ഫീച്ചർ നിർണായക പങ്കാണ് വഹിക്കുന്നത്. കൺട്രോൾ പോയി വാഹനത്തിന് അപകടം സംഭവിക്കുന്നതും മറിയുന്നതുമായ പ്രശ്‌നങ്ങൾ ഇത് തടയുകയും ചെയ്യും.

രണ്ട് വാഹനങ്ങളിലും വില വർധനയില്ലാതെയാണ് ESP അവതരിപ്പിച്ചിരിക്കുന്നത് എന്നതും സാധാരണക്കാരെ ചേർത്തുപിടിക്കുന്ന മാരുതിയുടെ തീരുമാനമാണ്. ആൾട്ടോ K10, എസ്-പ്രെസോ എന്നിവയുടെ തെരഞ്ഞെടുത്ത വേരിയൻ്റുകളിലാണ് ഈ ഫീച്ചർ ലഭ്യമാവുക. മാരുതി സുസുക്കിയുടെ ഈ രണ്ട് മോഡലുകളും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, കൊളാപ്സിബിൾ സ്റ്റിയറിംഗ് കോളം, എഞ്ചിൻ ഇമ്മൊബിലൈസർ എന്നിവ ഉൾപ്പെടെയുള്ള അവശ്യ സുരക്ഷാ ഫീച്ചറുകളോടെയാണ് വിപണിയിലെത്തുന്നത്.

Maruti Suzuki Alto K10 And S-Presso Now Coming With ESP

എഎംടി സജ്ജീകരിച്ചിരിക്കുന്ന വേരിയൻ്റുകൾക്ക് ഹിൽ ഹോൾഡ് അസിസ്റ്റും സ്റ്റാൻഡേർഡായി തന്നെ ലഭിക്കും. ഇപ്പോൾ ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമിന്റെ കൂട്ടിച്ചേർക്കലോടെ കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഈ മോഡലിനെ സുരക്ഷിതമായ വാഹനമായി തന്നെ കാണാം. ഹെവി ബ്രേക്കിംഗ് സാഹചര്യങ്ങളിൽ പോലും വാഹനം കൺട്രോളിലായിരിക്കുമെന്ന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം സിസ്റ്റം ഉറപ്പാക്കുന്നു.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാന്‍ ഇടയാക്കുന്ന അണ്ടര്‍ സ്റ്റിയറിംഗ്, ഓവര്‍ സ്റ്റിയറിംഗ് എന്നിവ ഇല്ലാതാക്കാനും പെട്ടെന്നുള്ള ആക്‌സിലറേഷന്‍ സമയത്ത് വീല്‍ സ്പിന്‍ ആകുന്നത് തടയാനും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമിന് കഴിയും. ഇത് വാഹനത്തിൻ്റെ സ്കിഡ്ഡിംഗ് ചലനങ്ങളെ പ്രതിരോധിക്കുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഓരോ വീലിലും പ്രത്യേകമായാണ് ESP ഘടിപ്പിക്കുന്നത്.

Maruti Suzuki Alto K10 And S-Presso Now Coming With ESP

സ്റ്റിയറിംഗ് വീലിന്റെ തിരിവിന് ആനുപാതികമായി വീലുകള്‍ തിരിയാതെ വരുമ്പോഴും കാറിന്റെ സ്‌റ്റെബിലിറ്റി നഷ്ടപ്പെടാന്‍ തുടങ്ങുകയോ ചെയ്യുമ്പോഴുമാണ് ESP പ്രവര്‍ത്തിക്കുക. ഈ സമയം ഓട്ടമാറ്റിക്കായി എന്‍ജിന്‍ ടോര്‍ക്ക് കുറച്ചോ ആവശ്യമെങ്കില്‍ ഓരോ വീലിലേക്കും പ്രത്യേകം ബ്രേക്ക് ഫോഴ്‌സ് നല്‍കിയോ ആണ് ESP വാഹനത്തെ നിയന്ത്രിക്കുന്നത്. വാഹനത്തിൻ്റെ ചലനം അളക്കാൻ സെൻസറുകളുടെ ഒരു ശ്രേണി ഉപയോഗിച്ച് ESP യൂണിറ്റ് ABS, സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവ ഒരുമിച്ച് സംയോജിപ്പിക്കുന്നു.

3.99 ലക്ഷം രൂപ മുതൽ 5.96 ലക്ഷം രൂപ വരെയാണ് ആൾട്ടോ K10 ഹാച്ച്ബാക്കിന് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം എസ്-പ്രെസോയ്ക്ക് 4.26 ലക്ഷം മുതൽ 6.11 ലക്ഷം വരെയാണ് മുടക്കേണ്ടി വരിക. 1.0 ലിറ്റർ K-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനാണ് രണ്ട് മോഡലുകൾക്കും തുടിപ്പേകുന്നത്. മാനുവൽ, ഓട്ടോ ഗിയർ ഷിഫ്റ്റ് (എജിഎസ്) ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഇവയ്ക്ക് 66 bhp കരുത്തിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കാനും.

അടുത്തിടെ ഗിയർബോക്‌സിലെ തകരാർ കാരണം ആൾട്ടോ K10 മോഡലുകൾ തിരികെയെത്തിക്കാനും മാരുതി സുസുക്കി ആവശ്യപ്പെട്ടിരുന്നു. ഹാച്ച്ബാക്കിൻ്റെ 2,550 യൂണിറ്റുകളേയാണ് തകരാർ ബാധിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. പ്രശ്‌നം ബാധിക്കപ്പെട്ട മോഡൽ ഉപയോഗിക്കുന്നവർ എത്രയും വേഗം ഡീലർഷിപ്പുമായി ബന്ധപ്പെടണണെന്നും സർവീസ് സെൻ്ററിൽ എത്തി പ്രശ്നം പരിഹരിക്കുന്നതുവരെ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും വാഹന നിർമാതാക്കൾ പ്രസ്താവനയിറക്കിയത്.

More from DriveSpark

Article Published On: Wednesday, August 21, 2024, 12:16 [IST]
English summary
Maruti suzuki alto k10 and s presso now coming with esp safety feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X