ഈ കാർ റോഡിലിറക്കരുത്, അപകടമുണ്ടായേക്കാം... മുന്നറിയിപ്പുമായി മാരുതിയുടെ വിളബരം

സാധാരണക്കാരുടെ കാർ എന്ന സ്വപ്‌നത്തെ സാക്ഷാത്ക്കരിച്ച് തന്നെ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. 800, ആൾട്ടോ പോലുള്ള ചെറുകാറുകൾ ഇന്ത്യയിൽ രചിച്ച വിപ്ലവവും സമാനതകളില്ലാത്തതാണ്. 800 എന്ന എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ ആത്മീയ പിൻഗാമിയായി ആൾട്ടോ വന്നതും ജനകീയനായതും വാഹന വിപണിയുടെ ചരിത്ര താളുകളിൽ പ്രത്യേകയിടം അർഹിക്കുന്നുണ്ട്. ചൂടപ്പം പോലെ ഇന്നും വിറ്റഴിക്കുന്ന ആൾട്ടോ അടുത്തിടെ 45 ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയും പൂർത്തിയാക്കിയിരുന്നു. പുതിയ മലിനീകരണ ചട്ടങ്ങൾ വന്നതോടെ 800 സിസി മോഡൽ നിർത്തലാക്കിയെങ്കിലും പകരക്കരനായി K10 എന്ന ശക്തനെയാണ് മാരുതി സുസുക്കി നിയോഗിച്ചത്.

സാധാരണക്കാരുടെ മനസറിഞ്ഞ് പണിതിറക്കിയിരിക്കുന്ന ആൾട്ടോ K10 ഇന്ത്യയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ കാർ കൂടിയാണ്. എന്നാൽ ഈ മോഡൽ ഉപയോഗിക്കുന്നവർക്ക് ഒരു അറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ കാറുകളിലൊന്നായ മാരുതി സുസുക്കി ആൾട്ടോ K10 ഹാച്ചിൽ ചില തകരാർ കണ്ടുപിടിച്ചതിനെ തുടർന്ന് വാഹനത്തെ തിരികെവിളിച്ചിരിക്കുകയാണ് ബ്രാൻഡ്.

Maruti Suzuki Alto K10 Recalled Due To Gearbox Defect

ഗിയർബോക്‌സിലെ തകരാർ കാരണമാണ് ആൾട്ടോ K10 മോഡൽ തിരികെയെത്തിക്കാൻ മാരുതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹാച്ച്ബാക്കിൻ്റെ 2,550 യൂണിറ്റുകളേയാണ് തകരാർ ബാധിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. പ്രശ്‌നം ബാധിക്കപ്പെട്ട മോഡൽ ഉപയോഗിക്കുന്നവർ എത്രയും വേഗം ഡീലർഷിപ്പുമായി ബന്ധപ്പെടണണെന്നും സർവീസ് സെൻ്ററിൽ എത്തി പ്രശ്നം പരിഹരിക്കുന്നതുവരെ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും വാഹന നിർമാതാക്കൾ പ്രസ്താവനയിറക്കിയിട്ടുണ്ട്.

ഈ വർഷം മാരുതി സുസുക്കി നടത്തുന്ന മൂന്നാമത്തെ തിരിച്ചുവിളിയാണിത്. നേരത്തെ മാർച്ചിൽ ഏകദേശം 15,000 ബലേനോ, വാഗൺആർ മോഡലുകളും കഴിഞ്ഞ മാസം 87,600 യൂണിറ്റ് എസ്-പ്രെസോ, ഇക്കോ മോഡലുകളും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി തിരിച്ചുവിളിച്ചിരുന്നു. ആൾട്ടോ K10 മോഡലിൽ ഉപയോഗിച്ചിരിക്കുന്ന സ്റ്റിയറിംഗ് ഗിയർബോക്‌സ് തകരാർ മൂലം ഡ്രൈവിങ്ങിനിടെ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മാരുതി സുസുക്കി കണ്ടെത്തിയിരിക്കുന്നത്.

Maruti Suzuki Alto K10 Recalled Due To Gearbox Defect

തകരാർ ബാധിക്കപ്പെട്ട വാഹനങ്ങളുടെ നിർമാണ വർഷം (Model Year) മാരുതി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഡീലർഷിപ്പുകൾ പ്രശ്‌നബാധിത ഉപഭോക്താക്കളെ ബന്ധപ്പെടും. ഇവർ അംഗീകൃത സർവീസ് സെന്ററുകളിലെത്തി ഗിയർബോക്‌സ് തകരാർ പരിശോധിക്കുകയും ആവശ്യമെങ്കിൽ കേടായ യൂണിറ്റ് മാറ്റിസ്ഥാപിക്കുകയും ചെയ്യാം. ഇത് പൂർണമായും സൌജന്യമായ സേവനമായിരിക്കുമെന്നും കമ്പനി പ്രത്യേകം പറയുന്നുണ്ട്.

പ്രസ്തുത തകരാർ അപൂർവ സന്ദർഭങ്ങളിൽ വാഹനത്തിൻ്റെ സ്റ്റിയറബിലിറ്റിയെ ബാധിച്ചേക്കാം. വളരെയധികം മുൻകരുതലോടെ ബാധിത വാഹനങ്ങളുടെ ഉപഭോക്താക്കൾക്ക് പാർട്‌സ് മാറ്റുന്നത് വരെ വാഹനം ഓടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നാണ് കമ്പനിയുടെ നിർദ്ദേശം. 2022 ഓഗസ്റ്റ് 18-നാണ് മാരുതി സുസുക്കി ആൾട്ടോ K10 തിരികെ വിപണിയിൽ അവതരിപ്പിക്കുന്നത്. 3.99 ലക്ഷം രൂപ മുതൽ 5.96 ലക്ഷം രൂപ വരെയാണ് കാറിന് ഇന്നത്തെ എക്സ്ഷോറൂം വില വരുന്നത്.

Maruti Suzuki Alto K10 Recalled Due To Gearbox Defect

ഹാച്ച്ബാക്കിൻ്റെ സിഎൻജി പതിപ്പുകളും ഉൾപ്പെടുന്ന ഒമ്പത് വേരിയൻ്റുകളിൽ ആൾട്ടോ K10 സ്വന്തമാക്കാനാവും. പുതിയ തലമുറയിൽ മാരുതി സുസുക്കിയുടെ കുഞ്ഞൻ ഹാച്ച്ബാക്ക് അതിൻ്റെ മുൻഗാമിയെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് വരുന്നത്. അഞ്ചാം തലമുറ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മോഡൽ ശരിക്കും കിടിലനൊരു സിറ്റി കാറായി വേണം കരുതാൻ.

ഡിസൈനിലേക്ക് നോക്കിയാൽ പുതിയ ഗ്രിൽ, ഹെഡ്‌ലൈറ്റ്, ടെയിൽലൈറ്റ് യൂണിറ്റുകൾ എന്നിവയ്‌ക്കൊപ്പം അപ്‌ഡേറ്റ് ചെയ്‌ത രൂപകൽപ്പനയാണ് ഹാച്ച്‌ബാക്കിന് ലഭിക്കുന്നത്. ആറ് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ആൾട്ടോ K10 സ്വന്തമാക്കാനാവുന്നത്. ഒരു എൻട്രി ലെവൽ ഹാച്ച്ഹാക്കിൽ പ്രതീക്ഷിക്കാവുന്ന മികവുറ്റ ഇന്റീരിയറാണ് മോഡലിന്റെ മറ്റൊരു ഹൈലൈറ്റ്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭിക്കുന്ന സ്മാർട്ട്പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് അകത്തളത്തിലുള്ളത്.

റിമോട്ട് കീ ആക്സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയും ഹാച്ച്ബാക്കിൽ ലഭ്യമാണ്. ഇബിഡി ഉള്ള എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക് തുടങ്ങിയ സുരക്ഷാ സവിശേഷതകളും മാരുതി ആൾട്ടോ K10 ലഭിക്കുന്നത്. 1.0 ലിറ്റർ K-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനാണ് കാറിന്റെ ഹൃദയം.

കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഐഡിൽ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും മാരുതി സുസുക്കി ആൾട്ടോയിൽ സജ്ജീകരിച്ചിട്ടുണ്ട്. മാനുവൽ, ഓട്ടോ ഗിയർ ഷിഫ്റ്റ് (എജിഎസ്) ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് ലിറ്ററിന് 24.90 കിലോമീറ്റർ വരെ മൈലേജ് വരെ നൽകാനാവും. ഇന്ത്യൻ വിപണിയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനങ്ങളിൽ ഒന്നാണ് ആൾട്ടോ K10.

More from DriveSpark

Article Published On: Friday, August 9, 2024, 9:59 [IST]
English summary
Maruti suzuki alto k10 recalled due to gearbox defect details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X