നെക്സോണോ ക്രെറ്റയോ അല്ല, പോയ വർഷം ഏറ്റവും കൂടുതൽ വിറ്റത് ഈ എസ്‌യുവി

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ അരങ്ങ് തകർക്കുന്നത് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ്. പുതിയൊരു വണ്ടി വാങ്ങാൻ പോയാൽ തങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന എസ്‌യുവി കിട്ടുമോയെന്നാണ് ആളുകൾ നോക്കുന്നത്. 10 ലക്ഷം ബജറ്റിൽ ഇപ്പോൾ വാങ്ങാൻ നിരവധി മോഡലുകളുണ്ടെന്നതാണ് മോഹിപ്പിക്കുന്ന മറ്റൊരു കാര്യം. പിന്നെങ്ങനെ വേണ്ടെന്നു വെക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ഏതെന്ന് ചോദിച്ചാൽ പലരും ടാറ്റ നെക്സോൺ ഹ്യുണ്ടായി ക്രെറ്റ എന്നിങ്ങനെയായിരിക്കും ഉത്തരം പറയുക.

പക്ഷേ 2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങാനെത്തിയ എസ്‌യുവി ഏതെന്ന് കേട്ടാൽ നിങ്ങൾ ചിലപ്പോൾ നെറ്റി ചുളുക്കിയേക്കും. മറ്റാരുമല്ല, നമ്മുടെ സ്വന്തം മാരുതി സുസുക്കിയുടെ കോംപാക്‌ട് എസ്‌യുവിയായ ബ്രെസയാണ് പോയ കൊല്ലം കൂടുതൽ വിൽപ്പന നേടിയ മോഡൽ. നെക്സോൺ ഫാൻസെല്ലാം ഇതുകേട്ട് വണ്ടറടിക്കേണ്ട കേട്ടോ. സംഭവം ഇങ്ങനെ, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി 2023-ൽ ബ്രെസയുടെ 1.70 ലക്ഷം യൂണിറ്റുകളാണ് വിറ്റത്.

Maruti Suzuki Brezza Becomes the Best-Selling SUV In 2023

കൃത്യമായി പറഞ്ഞാൽ ബ്രെസയുടെ 170,600 യൂണിറ്റുകളാണ് കഴിഞ്ഞ വർഷം നിരത്തിലെത്തിയത്. ടാറ്റ നെക്‌സോൺ, ടാറ്റ പഞ്ച്, ഹ്യുണ്ടായ് ക്രെറ്റ, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര സ്‌കോർപിയോ എന്നീ വമ്പൻമാരെ പിന്തള്ളിയാണ് മോഡൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നിലവിൽ 8.29 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് ബ്രെസയുടെ എക്‌സ്ഷോറൂം വില വരുന്നത്. എന്നിരുന്നാലും 2024 ജനുവരിയിൽ മാരുതി അതിന്റെ മുഴുവൻ വാഹന നിരയിലും വില വർധനവ് പ്രഖ്യാപിച്ചതിനാൽ വില ഉടൻ ഉയരും.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയ K15C 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ബ്രെസ എസ്‌യുവിയുടെ ഹൃദയം. ഇത് 103 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ ട്രാൻസ്‌മിഷൻ മാത്രമുള്ള ഒരു സിഎൻജി പതിപ്പും വാഹനത്തിലുണ്ട്. എന്നാൽ പവർ കണക്കുകൾ വളരെ കുറവാണെന്നത് പ്രത്യേകം ശ്രദ്ധിക്കാം.

Maruti Suzuki Brezza Becomes the Best-Selling SUV In 2023

സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ മാരുതി ബ്രെസയ്ക്ക് 88 bhp പവറിൽ 121 Nm torque മാത്രമാണ് ഉത്പാദിപ്പിക്കാനാവുക.എഞ്ചിനും ഗിയർബോക്സും സിറ്റി ഉപയോഗത്തിനായി പ്രത്യേകം ട്യൂൺ ചെയ്തിരിക്കുന്നാണ് മാരുതി അവകാശപ്പെടുന്നത്. ലിറ്ററിന് ഏകദേശം 18.76 കിലോമീറ്റർ മൈലേജാണ് ബ്രെസയിൽ കമ്പവി അവകാശപ്പെടുന്നത്. ഫാക്ടറി ഫിറ്റഡ് സിഎൻജി മോഡൽ വാങ്ങുന്നവർക്ക് 25.51 കിലോമീറ്ററോളം ഇന്ധനക്ഷമതയാണ് നൽകാനാവുക.

LXI, VXI, ZXI, ZXI പ്ലസ് എന്നീ വേരിയന്റുകളിലും വണ്ടി സ്വന്തമാക്കാനാവും. തെരഞ്ഞെടുക്കുന്ന ഈ മോഡലുകളെ അനുസരിച്ച് മികവാർന്ന ഫീച്ചറുകളുടെ അകമ്പടിയും ഉപഭോക്താക്കൾക്ക് ലഭിക്കും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാവിഗേഷൻ, വോയ്‌സ് കമാൻഡുകൾ എന്നിവയെ പിന്തുണയ്‌ക്കുന്ന 9 ഇഞ്ച് സ്‌മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ തുടങ്ങിയവയാണ് ബ്രെസയിലുള്ളത്.

Maruti Suzuki Brezza Becomes the Best-Selling SUV In 2023

അതോടൊപ്പം പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ലൈറ്റിംഗ്, റിവേഴ്‌സിംഗ് ക്യാമറ, റിയർവ്യൂ മിററിനുള്ളിൽ ഓട്ടോ-ഡിമ്മിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ പുറത്തെ റിയർവ്യൂ മിററുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് പോലുള്ള സമഗ്രമായ ഫീച്ചറുകളും വാഹനത്തിലുണ്ട്. എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ വരെ മാരുതി സുസുക്കി സ്റ്റാൻഡേർഡായും നൽകുന്നുണ്ട്.

മാരുതി സുസുക്കി ബ്രെസ പോയ മാസം ഇന്ത്യയിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും പൂർത്തിയാക്കിയിരുന്നു. 2016 മാർച്ചിൽ ആദ്യമായി വിപണിയിൽ അവതരിപ്പിച്ച മോഡൽ 7 വർഷവും 8 മാസവും എടുത്താണ് ഈ നേട്ടം എത്തിപ്പിടിച്ചിരിക്കുന്നത്. ശരാശരി പ്രതിമാസ വിൽപ്പന 13,921 യൂണിറ്റുകൾ അല്ലെങ്കിൽ ആഴ്ച്ചയിൽ 3,480 യൂണിറ്റുകളാണ് വാഹനം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.

Maruti Suzuki Brezza Becomes the Best-Selling SUV In 2023

ഇന്ത്യൻ എസ്‌യുവി വിപണിയിൽ മാരുതിയുടെ നട്ടെല്ലാണ് ബ്രെസ. ഇതുകൂടാതെ കമ്പനി ഇപ്പോൾ ഫ്രോങ്ക്സ്, ജിംനി, ഗ്രാൻഡ് വിറ്റാര തുടങ്ങിയ എസ്‌യുവികളും വിൽക്കുന്നുണ്ട്. ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന് (ഭാരത് NCAP) കീഴിൽ ക്രാഷ് ടെസ്റ്റ് പരീക്ഷണത്തിനായി മാരുതി വാഗ്ദാനം ചെയ്യുന്ന മൂന്ന് മോഡലുകളിൽ ബ്രെസയും ഉൾപ്പെടുന്നുണ്ട്. മറ്റ് രണ്ട് ബലെനോയും ഗ്രാൻഡ് വിറ്റാരയുമാണ്. ഇവയുടെ സ്കോർ പുറത്തുവരുന്നതോടെ മോഡലുകൾക്ക് കൂടുതൽ ആളുകളിലേക്ക് എത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, January 2, 2024, 16:30 [IST]
English summary
Maruti suzuki brezza becomes the best selling suv in 2023 beaten tata nexon and hyundai creta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X