ഇനി ബ്രെസയുടെ മൈലേജ് കൂടും, മാരുതി കൊണ്ടുവന്ന ട്രിക്ക് ടാറ്റയ്ക്ക് പോലും തോന്നില്ല!

ഇന്ത്യയിൽ മൈലേജ് കാറുകളുടെ തലതൊട്ടപ്പൻമാരാണ് മാരുതി സുസുക്കി. ബ്രാൻഡിന്റെ ഏത് മോഡൽ എടുത്താലും ഇക്കാര്യത്തിൽ പക്കാ ഗ്യാരണ്ടിയാണ് കിട്ടുന്നത്. ഒപ്പം നല്ല കാര്യക്ഷമതയുള്ള എഞ്ചിനും കൂടിയാവുമ്പോൾ എല്ലാവർക്കും താത്പര്യം മാരുതി സുസുക്കിയാണ്. പണ്ടത്തെ 800 മുതൽ ഇപ്പോഴുള്ള ജിംനി വരെ ഇക്കാര്യത്തിൽ മോശക്കാരല്ലെന്ന് പലതലണ തെളിയിച്ച് കഴിഞ്ഞ കാര്യമാണ്.

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ കൊമ്പനായ ബ്രെസയും മൈലേജ് കണക്കുകളിൽ അടിപൊളിയാണെന്ന് ഏവർക്കുമറിയാം. എന്നാൽ 2023 ജൂലൈയിൽ എസ്‌യുവിയുടെ മാനുവൽ വേരിയന്റുകളിലെ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ മാരുതി സുസുക്കി നീക്കംചെയ്‌തത് ആളുകളിൽ ഏറെ നിരാശയുളവാക്കിയിരുന്നു. ഇതോടൊപ്പം ഫീച്ചർ ലിസ്റ്റിലും കമ്പനി ചില പരിഷ്ക്കാരങ്ങൾ കൊണ്ടുവരികയും ചെയ്‌തിരുന്നു.

Maruti Suzuki Brezza Manual Variants Gets Mild Hybrid Tech Again

ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രേഗാം (ESP), ഹിൽഹോൾഡ് അസിസ്റ്റ് (HHA) എന്നിവ ബ്രെസയുടെ സിഎൻജി വേരിയന്റുകളിൽ നിന്നും അക്കാലത്ത് കമ്പനി ഒഴിവാക്കിയത്. എന്നിരുന്നാലും ഓട്ടോമാറ്റിക് വേരിയന്റുകളിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ തുടർന്നും മാരുതി സുസുക്കി നൽകി വന്നിരുന്നു. പക്ഷേ മാനുവൽ മോഡലുകൾ വാങ്ങുന്നവർക്ക് ഇതൊരു തീരാനഷ്‌ടമായിരുന്നുവെന്ന് വേണം പറയാൻ. പലരും ഇതിനെക്കുറിച്ച് പരാതി പറയുകയും ചെയ്‌തിരുന്നു.

മൈലേജ് കൂടുതൽ കിട്ടാൻ ഉപയോഗിക്കുന്ന സംവിധാനം എന്തായാലും പോയത് ബ്രെസയ്ക്ക് ചെറിയ തിരിച്ചടിയായിരുന്നു. പക്ഷേ ഉപഭോക്താക്കളുടെ അഭ്യർഥന മാനിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ ബ്രെസയുടെ മാനുവൽ വേരിയന്റുകളിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ്. സബ്-4 മീറ്റർ എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് ZXi, ZXi+ മാനുവൽ വേരിയന്റുകളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെന്ന് മാത്രം.

Maruti Suzuki Brezza Manual Variants Gets Mild Hybrid Tech Again

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെ 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C പെട്രോൾ എഞ്ചിൻ തിരികെയെത്തിയത് ടാറ്റ നെക്സോണിന് മുകളിൽ ആധിപത്യം സ്ഥാപിക്കാൻ മാരുതിയെ സഹായിച്ചേക്കും. 6,000 ആർപിഎമ്മിൽ പരമാവധി 103.1 bhp കരുത്തും 4,400 ആർപിഎമ്മിൽ 136.8 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് ഇപ്പോഴും സാധിക്കും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് സ്വന്തമാക്കാനാവുന്നത്.

ബ്രേക്ക് എനർജി റീജനറേഷൻ, ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ്, ടോർക്ക് അസിസ്റ്റ് ഫംഗ്‌ഷനുകൾ എന്നിവയുടെ സാന്നിധ്യം കൊണ്ട് മൈൽഡ് ഹൈബ്രിഡ് ടെക് മികച്ച ഇന്ധനക്ഷമത കൈവരിക്കാൻ ബ്രെസയുടെ മാനുവൽ മോഡലുകളെ സഹായിക്കും. K-സീരീസ് ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി എഞ്ചിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത ലിറ്ററിന് 19.89 കിലോമീറ്ററാണ്. നോൺ സ്‌മാർട്ട് ഹൈബ്രിഡ് വേരിയന്റുകളുമായി (Lxi, VXi MT) താരതമ്യപ്പെടുത്തുമ്പോൾ ZXi, ZXi+ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 2.51 കിലോമീറ്റർ കൂടുതൽ മൈലേജ് കിട്ടും.

Maruti Suzuki Brezza Manual Variants Gets Mild Hybrid Tech Again

പെട്രോൾ കൂടാതെ അതേ 1.5 ലിറ്റർ എഞ്ചിന് സിഎൻജിയിലും പ്രവർത്തിക്കാനാവും. പക്ഷേ ബൈ-ഫ്യുവലിൽ ഓടുമ്പോൾ പെർഫോമൻസ് കണക്കുകൾ കുറയുമെന്ന് മാത്രം. അതായത് 88 bhp പവറിൽ 121.5 Nm torque മാത്രമാണ് സിഎൻജി വേരിയന്റിന് നൽകാനാവുകയെന്ന് സാരം. ഇത് അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രമാണ് വിപണിയിൽ എത്തുന്നത്. സിഎൻജി പതിപ്പുകൾക്ക് കിലോഗ്രാമിന് 25.51 കിലോമീറ്റർ മൈലേജാണ് പറയുന്നത്.

ഓട്ടോമാറ്റിക് വേണ്ടവർക്ക് ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനിലും ബ്രെസ വാങ്ങാം.മൈൽഡ് ഹൈബ്രിഡ് ടെക് സജ്ജീകരിച്ചിരിക്കുന്ന ഓട്ടോമാറ്റിക് മോഡൽ Vxi, ZXi, ZXi പ്ലസ് വേരിയന്റുകളിലാണ് വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇത് 19.80 കിലോമീറ്ററിന്റെ സർട്ടിഫൈഡ് ഇന്ധനക്ഷമതയാണ് നൽകുന്നത്. പുതിയ എസ്‌യുവി ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നനാണെന്നത് എടുത്തു പറയേണ്ട കാര്യമില്ല.

Maruti Suzuki Brezza Manual Variants Gets Mild Hybrid Tech Again

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആർക്കമിസിൽ നിന്നുള്ള ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് സൗകര്യം, സിംഗിൾ പാൻ സൺറൂഫ്, ആറ് എയർബാഗുകൾ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ പോലുള്ള മോഡേൺ സവിശേഷതകളാണ് ബ്രെസയിൽ കമ്പനി ഒരുക്കിയിട്ടുള്ളത്.

മാരുതി സുസുക്കി ബ്രെസ ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാണ്. ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്റ്, മഹീന്ദ്ര XUV300, റെനോ കൈഗർ, ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ പോലുള്ള മിടുക്കൻ മോഡലുകളുമായാണ് സെഗ്മെന്റിൽ ബ്രെസയുടെ മത്സരം. സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ മാനുവൽ വേരിയന്റുകളിലേക്ക് തിരികെയെത്തിച്ച തീരുമാനം എന്തായാലും വിൽപ്പന വർധിപ്പിക്കാൻ സഹായിച്ചേക്കും.

More from DriveSpark

Article Published On: Sunday, January 21, 2024, 9:00 [IST]
English summary
Maruti suzuki brezza manual variants gets mild hybrid tech again
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X