കണ്ണുംപൂട്ടി വാങ്ങിക്കോ, മാരുതി കാറുകൾക്ക് ഇനി 1 ലക്ഷം കിലോമീറ്റർ വാറണ്ടി കിട്ടും

സ്വന്തമായൊരു കാർ വേണമെന്ന് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും അല്ലേ. വീട് കഴിഞ്ഞാൽ മിക്കവരും സ്വപ്‌നം കാണുന്നത് കൊണ്ടുനടക്കാൻ കാറായാരിക്കും. പണ്ടൊരു ആഡംബര വസ്‌തുവായാണ് പലരും ഇതിനെ കണ്ടിരുന്നതെങ്കിലും ഇപ്പോൾ ആവശ്യകാര്യമായി വാഹനങ്ങൾ മാറിക്കഴിഞ്ഞു. അന്നും ഇന്നും സാധാരണക്കാർക്ക് പോലും വിശ്വസിച്ച് മേടിക്കാനാവുന്ന കാറുകളാണ് മാരുതി സുസുക്കിയുടേത്. പുതിയതാണെങ്കിലും പഴയതാണെങ്കിലും ഇന്ത്യക്കാരിൽ പലരും മാരുതി വാങ്ങാനാണ് ആഗ്രഹിക്കുന്നത്. കുറഞ്ഞ മെയിന്റനെൻസ് ചെലവും പണികിട്ടില്ലെന്ന ഉറപ്പും കിടിലൻ മൈലേജും എല്ലാം തികഞ്ഞതാണ് കമ്പനിയുടെ മോഡലുകളെല്ലാം.

അങ്ങനെ സാധാരണക്കാര് ആഗ്രഹിക്കുന്ന എല്ലാം തികഞ്ഞ കാറുകളാണ് മാരുതി സുസുക്കിയുടെ ആയുധപ്പുരയിലുള്ളത്. ഇപ്പോൾ എല്ലാവരേയും സന്തോഷിപ്പിക്കുന്ന മറ്റൊരു പ്രഖ്യാപനവുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇനി എല്ലാ മാരുതി കാറുകൾക്കും കൂടുതൽ കാലം വാറണ്ടി നൽകാമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. രാജ്യത്ത് വാഗ്ദാനം ചെയ്യുന്ന എല്ലാ മോഡലുകൾക്കും വാറണ്ടി പ്രോഗ്രാമുകൾ വർധിപ്പിച്ചതായാണ് അറിയിച്ചിരിക്കുന്നത്.

Maruti Suzuki Cars And SUVs Now Gets 3 Year Or 1 Lakh KM Standard Warranty

അരീന, നെക്‌സ റീട്ടെയിൽ ശൃംഖലയ്ക്ക് കീഴിലുള്ള മോഡലുകളുടെ ഉടമസ്ഥാവകാശ അനുഭവം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് മുതൽ വിതരണം ചെയ്യുന്ന തങ്ങളുടെ എല്ലാ വാഹനങ്ങൾക്കും മെച്ചപ്പെട്ട വാറണ്ടി പ്രോഗ്രാം ബാധകമാകുമെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നത്. മുമ്പ് രണ്ട് വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ മാത്രമായിരുന്നു കമ്പനി സ്റ്റാൻഡേർഡ് വാറണ്ടി നൽകിയിരുന്നത്.

എന്നാൽ മാരുതിയുടെ എല്ലാ മോഡലുകൾക്കും ഇനി മുതൽ മൂന്ന് വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് ഉണ്ടാവുക. ഏതാണോ ആദ്യം വരുന്നത് എന്നത് നോക്കിയാവും വാറണ്ടി നിശ്ചയിക്കുക. മെച്ചപ്പെടുത്തിയ സ്റ്റാൻഡേർഡ് വാറണ്ടി എഞ്ചിൻ, ട്രാൻസ്മിഷൻ, മെക്കാനിക്കൽ ഘടകങ്ങൾ, ഉപഭോഗവസ്തുക്കൾ ഒഴികെയുള്ള ഇലക്ട്രിക്കൽ, എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ എന്നിവയ്ക്കാണ് ദീർഘകാല കവറേജ് നൽകുക.

Maruti Suzuki Cars And SUVs Now Gets 3 Year Or 1 Lakh KM Standard Warranty

കാർ വാങ്ങി മൂന്ന് വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ പിന്നിടുന്നതിനു മുമ്പ് മേൽപറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ ബ്രാൻഡ് അത് സ്റ്റാൻഡേർഡ് വാറണ്ടിയിൽ ഉൾപ്പെടുത്തി പരിഹരിക്കും. ഉടമസ്ഥന്റെ കൈയിൽ നിന്നും പണം ഈടാക്കാതെ പൂർണമായും സേവനം സൗജന്യമായാവും നൽകുക. എക്സ്റ്റൻഡഡ് വാറണ്ടി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്കും പ്രതീക്ഷയ്ക്ക് വകയുണ്ട് കേട്ടോ.

എക്സ്റ്റൻഡഡ് പരിരക്ഷയുടെ ഭാഗമായി മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന വിവിധ പാക്കേജുകൾ ഇപ്പോൾ ഒരു വാഹനത്തിൻ്റെ ആദ്യത്തെ ആറ് വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വരെ നീളുന്നതാണ്. കമ്പനി ഇപ്പോൾ മൂന്ന് എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ആദ്യത്തേത് പ്ലാറ്റിനം പാക്കേജാണ്. ഇതിൽ നാലാം വർഷം അല്ലെങ്കിൽ 1.20 ലക്ഷം കിലോമീറ്റർ വരെയാണ് വാറണ്ടി കിട്ടുക.

Maruti Suzuki Cars And SUVs Now Gets 3 Year Or 1 Lakh KM Standard Warranty

തുടർന്നുള്ള റോയൽ പ്ലാറ്റിനം പാക്കേജ് 5 വർഷത്തെ അല്ലെങ്കിൽ 1.40 ലക്ഷം കിലോമീറ്റർ വാറണ്ടിയും വാഗ്‌ദാനം ചെയ്യുന്നതായിരിക്കും. മൂന്നാമത്തെ സോളിറ്റയർ പാക്കേജ് ആറാം വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയും മാരുതി സുസുക്കിയുടെ കാറുകൾക്ക് നൽകും. നേരത്തെ സ്റ്റാൻഡേർഡ് വാറണ്ടി കാലയളവിന് കീഴിൽ ഉൾപ്പെടുത്താതിരുന്ന ഉയർന്ന വിലയുള്ള 11 പാർട്സുകളിലേക്ക് എക്സ്റ്റൻഡഡ് വാറണ്ടി കവറേജ് വിപുലീകരിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.

ഇങ്ങനെ മൊത്തത്തിൽ ജനകീയമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ മാരുതി സുസുക്കി കാണിക്കുന്ന മനസ് കൈയടി അർഹിക്കുന്നുണ്ട്. ജനങ്ങളുടെ പൾസറിഞ്ഞുള്ള ഇത്തരം തീരുമാനങ്ങൾ വിൽപ്പന ഇനിയും വർധിപ്പിക്കാനും സഹായിക്കും. നിലവിൽ ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ, വാഗൺആർ, ഇഗ്നിസ്, സ്വിഫ്റ്റ്, ഡിസയർ, ബലേനോ, ഫ്രോങ്ക്‌സ്, ബ്രെസ, എർട്ടിഗ, XL6, സിയാസ്, ജിംനി, ഗ്രാൻഡ് വിറ്റാര പോലുള്ള വമ്പൻ വാഹന നിരയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ ശ്രേണിയിലുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 11, 2024, 9:49 [IST]
English summary
Maruti suzuki cars and suvs now gets 3 year or 1 lakh km standard warranty details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X