ടാറ്റ പോലെയാവാൻ മാരുതി, സിഎൻജി കാറിലും ഇനി ഇഷ്‌ടംപോലെ സാധനം കയറ്റാം; വരുന്നത് ട്വിൻ സിലിണ്ടർ സാങ്കേതിവിദ്യ

ഇന്ത്യയിൽ എല്ലാവരും ഇലക്‌ട്രിക് കാറുകൾക്ക് (Electric Car) പിന്നാലെ പാഞ്ഞപ്പോൾ വ്യത്യസ്‌തരായി ഇതുവരെ നിന്നവരാണ് മാരുതി സുസുക്കി (Maruti Suzuki). വില നിർണയമെന്ന കാര്യത്തിന് എന്നും പ്രത്യേക പരിഗണന കൊടുക്കുന്ന കമ്പനിയായതിനാൽ ആളുകളുടെ മനസറിയാനും മാരുതിക്കായിട്ടുണ്ട്. ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്നും രാജ്യം ഏറെ പിന്നിലായതിനാൽ ദീർഘദൂര യാത്രകൾക്കും മറ്റും ഇവികൾ അത്ര പ്രായോഗികമല്ലെന്നത് മിക്കവരും എടുത്തു കാണിക്കുന്ന പോരായ്‌മയാണ്. മുടക്കുമുതൽ കൂടുതലാണെന്നതും പെട്ടെന്ന് പെട്രോൾ, ഡീസൽ മോഡലുകളിൽ നിന്നും ഇവികളിലേക്ക് ചേക്കേറുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുമെല്ലാം വെല്ലുവിളി തന്നെയാണ്.

ഇന്ധനം തീർന്നാൽ അടുത്ത പമ്പിൽ കയറി നിറച്ച് വേഗം അടുത്ത പരിപാടി പിടിക്കാനാവും. എന്നാൽ ഇവികളുടെ ചാർജ് തീർന്നാൽ റീചാർജ് ചെയ്യാനെടുക്കുന്ന ഉയർന്ന സമയം പലർക്കും അരോജകമായി തോന്നാറുണ്ട്. അതിനാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പകരം മാരുതി സുസുക്കി ഊന്നൽ കൊടുത്തത് സിഎൻജി മോഡലുകൾക്കാണ്. സാധാരണ ICE എഞ്ചിൻ കാറുകൾ പോലെ തന്നെ കൊണ്ടുനടക്കാനാവുമെന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. പിന്നെ ഉയർന്ന മൈലേജും കുറഞ്ഞ ഇന്ധന ചെലവും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

Maruti Suzuki CNG Cars To Get Dual CNG Tank Feature

നിലവിൽ സിഎൻജി കാറുകളുടെ ഏറ്റവും വലിയ നിരയാണ് മാരുതി സുസുക്കിക്കുള്ളത്. പെർഫോമൻസ്, സേഫ്റ്റി, സൗകര്യം, മൈലേജ്, ഈട് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫാക്ടറിയിൽ ഫിറ്റഡ് എസ്-സിഎൻജി പ്ലാറ്റ്‌ഫോമാണ് ഈ കാറുകൾ ഉപയോഗിക്കുന്നത്. എന്നാൽ സിഎൻജി ടാങ്ക് ഡിക്കിയിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ ബൂട്ട് സ്പേസ് നഷ്‌ടപ്പെടുന്നത് ആളുകൾക്ക് വലിയൊരു തലവേദനയാണ്. ഇതിനായി ടാറ്റ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ കണ്ടുപിടിക്കുകയുണ്ടായി.

ഇത് വൻ ഹിറ്റായതോടെ മാരുതി സുസുക്കിയും ഈയൊരു സൗകര്യത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി എസ്-സിഎൻജി കിറ്റിലേക്ക് മാരുതി ചില പുതിയ സവിശേഷതകൾ അവതരിപ്പിക്കാൻ പോവുകയാണെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. മുകളിൽ പറഞ്ഞതുപോലെ സിഎൻജി കാറുകൾ വളരെ ജനപ്രിയമാണെങ്കിലും ബൂട്ട് സ്പേസിൻ്റെ അഭാവമാണ് എല്ലാവർക്കും ആശങ്കയുണ്ടാക്കുന്ന കാര്യം.

Maruti Suzuki CNG Cars To Get Dual CNG Tank Feature

സാധാരണയായി മാരുതി നൽകുന്ന വലിയ 55-60 ലിറ്റർ സിഎൻജി ടാങ്കും മറ്റ് ലിങ്ക് ചെയ്ത ഉപകരണങ്ങളും ബൂട്ട് സ്പേസിന്റെ ഭൂരിഭാഗവും കൈക്കലാക്കും. ഇവിടെയാണ് കഴിഞ്ഞ വർഷം ടാറ്റ 30 ലിറ്റർ വീതമുള്ള ഡ്യുവൽ ടാങ്ക് സജ്ജീകരണം അവതരിപ്പിച്ച് ബൂട്ട് സ്പേസ് പ്രശ്നം പരിഹരിച്ചത്. ആദ്യം ആൾട്രോസിൽ ഈയൊരു ഫീച്ചർ കൊണ്ടുവന്നതോടെ സംഗതി ക്ലിക്കായി. അങ്ങനെ പിന്നീട് ടിയാഗോ, ടിഗോർ, പഞ്ച് എന്നിവയ്‌ക്കൊപ്പം ഡ്യുവൽ സിഎൻജി ടാങ്ക് സജ്ജീകരണം കമ്പനി നടപ്പിലാക്കുകയും ചെയ്‌തു.

ഇപ്പോൾ മാരുതിയും ഡ്യുവൽ സിഎൻജി ടാങ്ക് സെറ്റപ്പ് അവതരിപ്പിക്കാൻ പോവുന്നതായാണ് വിവരം. ഇതിന് മുന്നോടിയായി ഇക്കാര്യങ്ങൾ പറഞ്ഞുവെക്കുന്നൊരു ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. സൂപ്പർ ക്യാരി വാണിജ്യ വാഹനത്തിനൊപ്പം മാരുതി ഒരു ട്വിൻ ടാങ്ക് സജ്ജീകരണം ഇതിനകം തന്നെ ഉപയോഗിച്ചിട്ടുണ്ട് എന്നതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവുമെന്നാണ് നിഗമനം. സൂപ്പർ ക്യാരിയിലെ 35 ലിറ്റർ ശേഷിയുള്ള ട്വിൻ സിഎൻജി ടാങ്കുകൾ വാഹനത്തിൻ്റെ നീളത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

മാരുതി തങ്ങളുടെ പാസഞ്ചർ വാഹനങ്ങൾക്കായി ട്വിൻ ടാങ്ക് സജ്ജീകരണം ബൂട്ടിൽ വെർട്ടിക്കലായാവും ക്രമീകരിക്കുക. ആൾട്ടോ K10, വാഗൺആർ, ഡിസയർ, സെലേറിയോ, ഈക്കോ, എസ്-പ്രെസോ, ഫ്രോങ്ക്സ്, എർട്ടിഗ, ബ്രെസ, ഗ്രാൻഡ് വിറ്റാര എന്നിവയാണ് മാരുതിയുടെ എസ്-സിഎൻജി മോഡലുകൾ. പുതിയ തലമുറ സ്വിഫ്റ്റിനും ഉടൻ തന്നെ സിഎൻജി ഓപ്ഷൻ ലഭിക്കും. ട്വിൻ സിഎൻജി ടാങ്കുകൾ ഓരോന്നിനും 25-30 ലിറ്റർ ശേഷിയുള്ളതായിരിക്കും.

ഇരട്ട ടാങ്ക് സജ്ജീകരണത്തോടെ സ്പെയർ ടയർ ബൂട്ടിന് താഴേക്ക് നീക്കും. സിഎൻജി കാറുകൾക്ക് ഇപ്പോഴും ശക്തമായ ഡിമാൻഡ് ഉള്ളതിനാൽ എതിരാളികളിൽ നിന്നും വ്യത്യസ്തമായി നിൽക്കാൻ മാരുതി സിഎൻജി കാറുകൾക്കായി ചില പുതിയ ഫീച്ചറുകൾ അവതരിപ്പിക്കും. നിലവിലുള്ള എസ്-സിഎൻജി പ്ലാറ്റ്‌ഫോം ഇതിനകം തന്നെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പുതിയ സവിശേഷതകൾ ചേർക്കുന്നത് മാറ്റുകൂട്ടാൻ സഹായിക്കുന്ന കാര്യമായിരിക്കും.

മാരുതിയുടെ ഫാക്ടറി ഫിറ്റഡ് എസ്-സിഎൻജി കിറ്റ് പെർഫോമൻസിലും വിശ്വാസ്യതയിലും സുരക്ഷയിലും സമാനതകളില്ലാത്തതാണ്. ഉദാഹരണത്തിന് ഒരു പ്രത്യേക ഇഞ്ചക്ഷൻ സിസ്റ്റം ജ്വലന സമയത്ത് ഒപ്റ്റിമൽ എയർ-ഇന്ധന അനുപാതം ഉറപ്പാക്കാനായി കൊടുത്തിട്ടുണ്ട്. വിവിധ ഭൂപ്രദേശങ്ങളിൽ സിഎൻജി കാറുകൾക്ക് ഒപ്റ്റിമൽ പെർഫോമൻസ് ഉറപ്പാക്കാൻ സസ്‌പെൻഷനിലും ബ്രേക്കിംഗ് സിസ്റ്റത്തിലും മാരുതി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

മാരുതി സിഎൻജി കാറുകളിലെ ഷോർട്ട് സർക്യൂട്ടുകൾ തടയാൻ പ്രത്യേക സംവിധാനങ്ങൾ ഉപയോഗിച്ച് സുരക്ഷ വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. മുഴുവൻ സിഎൻജി സജ്ജീകരണവും ലീക്ക് പ്രൂഫ്, കോറഷൻ റെസിസ്റ്റൻ്റ് ആക്കി. ഇന്ധനം നിറയ്ക്കുന്ന സമയത്ത് വാഹനം സ്റ്റാർട്ട് ആകില്ലെന്ന് ഉറപ്പാക്കാൻ ഒരു മൈക്രോ സ്വിച്ചും അവതരിപ്പിക്കുന്നു. വേഗമേറിയതും സുരക്ഷിതവുമായി ഇന്ധനം നിറയ്ക്കുന്നത് ഉറപ്പാക്കാൻ സിഎൻജി ഫ്യൂവൽ ലെവൽ ഇൻഡിക്കേറ്ററും എൻജിവി റിസപ്‌റ്റക്കിളും ഉണ്ട്.

More from DriveSpark

Article Published On: Thursday, June 13, 2024, 10:11 [IST]
English summary
Maruti suzuki cng cars to get dual cng tank features details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X