ലെയ്റ്റാ വന്താലും ലേറ്റസ്റ്റാ വരുവേ, മാരുതിയുടെ ഇലക്‌ട്രിക് എസ്‌യുവി ഇ-വിറ്റാര പുറത്തിറക്കി, കണ്ട് കൊതിവിടരുതേ

ഹ്യുണ്ടായിയും ടാറ്റയും മഹീന്ദ്രയുമെല്ലാം ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കിയപ്പോഴും ഇന്ത്യക്കാർ അപ്പോഴും കാത്തിരുന്നത് മാരുതി സുസുക്കിയുടെ വരവിനായിരുന്നു. ഭാവിയിൽ ഇവിയിലേക്ക് ചേക്കേറാൻ പ്ലാനിട്ടിരിക്കുന്നവര് പോലും മാരുതിയുടെ വരവിനായി കാത്തിരുന്നു. ചാർജിംഗ് അടിസ്ഥാന സൌകര്യങ്ങളുടെ പോരായ്‌മയും മറ്റ് ചില കാരണങ്ങളും പറഞ്ഞാണ് രാജ്യത്തെ ഏറ്റവും വലിയ വണ്ടിക്കമ്പനി മുതലാളി ഇവി രംഗത്തു നിന്നും മാറി നിന്നിരുന്നത്. പകരം ഒന്നാന്തരം സ്ട്രോംഗ് ഹൈബ്രിഡ് കാറുകളും പുറത്തിറക്കുകയും ചെയ്‌തു. ഈ സമയത്ത് ടാറ്റ പോലുള്ള എതിരാളികളെല്ലാം അടിച്ചുകസറുന്നുണ്ടായിരുന്നുവെന്ന് വേണം പറയാൻ. പക്ഷേ സുസുക്കിക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നു.

2023 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ eVX കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചതെല്ലാം ഈ പദ്ധതിക്ക് അനുസൃതമായിരുന്നുവെന്ന് പറഞ്ഞാലും തെറ്റുപറയാനാവില്ല. ഇപ്പോഴിതാ നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറിനെ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ഇറ്റലിയിലെ മിലാനിൽ വെച്ചാണ് സുസുക്കി ഇ-വിറ്റാര എന്നുപേരിട്ടിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയെ ലോകത്തിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.

Maruti Suzuki e Virata Electric SUV Unveiled

ഗുജറാത്തിലെ സുസുക്കിയുടെ നിർമാണ കേന്ദ്രത്തിലാവും ഇ-വിറ്റാര പൂർണമായും പണികഴിപ്പിക്കുക. 2023 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച eVX കൺസെപ്റ്റ് കാറിൻ്റെ പ്രൊഡക്ഷൻ പതിപ്പാണിതെന്ന് കൂടി അറിഞ്ഞുവെച്ചോളൂ. ഈ മോഡൽ ആദ്യം പുറത്തിറങ്ങാൻ പോവുന്നത് ഇന്ത്യയിലായിരിക്കുമെന്നതാണ് മറ്റൊരു സന്തോഷ വാർത്ത. ടാറ്റ കർവ് ഇവി, എംജി ZS ഇവി, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര BE 05 എന്നീ വമ്പൻമാരോടാവും ഇ-വിറ്റാര മത്സരിക്കാൻ പോവുന്നത്.

2025 ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ ഇന്ത്യൻ അരങ്ങേറ്റത്തിന് ശേഷം 2025 മാർച്ചിൽ ഇ-വിറ്റാര ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഇതിനുശേഷം 2025 ജൂണിൽ ഒരു യൂറോപ്യൻ ലോഞ്ച് നടക്കുമെന്ന വിവരവും സുസുക്കി പറഞ്ഞുവെച്ചിട്ടുണ്ട്. ഇനി വാഹനത്തിന്റെ മറ്റ് വിശേഷങ്ങളിലേക്ക് കടന്നാൽ കാഴ്ച്ചയിൽ സുന്ദരക്കുട്ടപ്പനായാണ് മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ പണിതെടുത്തിരിക്കുന്നത്.

Maruti Suzuki e Virata Electric SUV Unveiled

മുൻവശത്തും പിന്നിലുമായി ട്രൈ-സ്ലാഷ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മുൻവശത്തെ ചാർജിംഗ് പോർട്ടുകൾ, റിയർ വീൽ ആർച്ചിന് മുകളിലുള്ള പ്രധാന ബൾജ് എന്നിവയെല്ലാം ഇ-വിറ്റാരയുടെ ഡിസൈൻ അടിപൊളിയാക്കുന്നുണ്ട്. മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്‌യുവിക്ക് മൊത്തത്തിൽ 4,275 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവും 2,700 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.

ഇ-വിറ്റാരയുടെ ഗ്രൗണ്ട് ക്ലിയറൻസ് 180 മില്ലീമീറ്ററാണെന്നും സുസുക്കി പറയുന്നു. ഒന്നിലധികം വേരിയന്റുള്ളതിനാൽ 18 ഇഞ്ച് അല്ലെങ്കിൽ 19 ഇഞ്ച് അലോയ് വീലുകളിലാവും മാരുതിയുടെ ഇലക്ട്രിക് എസ്‌യുവി നിരത്തിലെത്തുക. ഹാർടെക്‌റ്റ്-ഇ എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിലാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. 49 kWh, 61 kWh എന്നീ രണ്ട് ബാറ്ററി ഓപ്‌ഷനുകളിൽ ഇ-വിറ്റാര ലഭ്യമാകും.

Maruti Suzuki e Virata Electric SUV Unveiled

ഇതിൽ വലിയ ബാറ്ററി ഓപ്ഷന് ഡ്യുവൽ-മോട്ടോർ AWD ഓപ്‌ഷൻ ലഭിക്കും. സുസുക്കി ഇതിനെ ഓൾഗ്രിപ്പ്-ഇ എന്നായിരിക്കും വിശേഷിപ്പിക്കുക. ചൈനീസ് ബാറ്ററി ഭീമനായ ബിവൈഡിയിൽ നിന്നുള്ള ലിഥിയം അയൺ-ഫോസ്ഫേറ്റ് ബ്ലേഡ് സെല്ലുകളാണ് ഇ-വിറ്റാരയുടെ ബാറ്ററികൾ ഉപയോഗിക്കുന്നത്. റേഞ്ചിനെക്കുറിച്ച് ഔദ്യോഗികമായ കണക്കുകളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും വലിയ 61kWh ബാറ്ററി സിംഗിൾ ചാർജിൽ 500 കിലോമീറ്ററിന് മുകളിൽ റേഞ്ച് നൽകിയേക്കുമെന്നാണ് വിവരം.

പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ ഫ്രണ്ട് ആക്‌സിലിലുള്ള സിംഗിൾ മോട്ടോറുള്ള 49kWh ബാറ്ററി പായ്ക്ക് 144 bhp പവറിൽ 189 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അതേസമയം വലിയ 61 kWh ബാറ്ററി 174 bhp കരുത്തിൽ 189 Nm torque ആയിരിക്കും നൽകുക. ഇത് കാറിൻ്റെ ഈ വലിപ്പം വെച്ച് നോക്കുമ്പോൾ ടോർക്ക് കുറവാണെന്ന് തോന്നിയേക്കാം. ഓൾവീൽ ഡ്രൈവ് സംവിധാനമുള്ള വേരിയന്റുകൾക്ക് 300 Nm ടോർക്കുണ്ടാവുമെന്നാണ് വിവരം.

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഫ്ലോട്ടിംഗ് ഡ്യുവൽ-സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഷെൽഫ് പോലെ തിരശ്ചീനമായി അടുക്കിയിരിക്കുന്ന ഡാഷ്‌ബോർഡ്, ഫ്ലോട്ടിംഗ് സെൻ്റർ കൺസോൾ, USB പോർട്ടുകൾ, ട്വിൻ-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, സിൽവർ സറൗണ്ടുകളുള്ള എസി വെൻ്റുകൾ, റോട്ടറി ഡ്രൈവ് സ്റ്റേറ്റ് സെലക്ടർ, പാർട്ട് ഫാബ്രിക്, പാർട്ട് ലെതറെറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയാണ് മാരുതി സുസുക്കി ഇ-വിറ്റാരയിൽ ഒരുക്കിയിരിക്കുന്നത്.

ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വ്യത്യസ്‌ത ഡ്രൈവ് മോഡുകൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, സിംഗിൾ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കർട്ടൻ എയർബാഗുകൾ, ഹീറ്റഡ് മിററുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ചില ADAS ഫീച്ചറുകൾ തുടങ്ങിയവയാലും മാരുതിയുടെ ഇലക്ട്രിക് എസ്‌യുവി സമ്പന്നമായിരിക്കൂട്ടോ.

More from DriveSpark

Article Published On: Tuesday, November 5, 2024, 11:18 [IST]
English summary
Maruti suzuki e virata electric suv unveiled expected launch design features battery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X