സ്വിഫ്റ്റുമല്ല വാഗൺആറുമല്ല, ഇക്കൊല്ലം ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ മാരുതി കാർ ദേ ഇതാണ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിൽക്കുന്ന കമ്പനി ഏതാണെന്ന് ചോദിച്ചാൽ ആർക്കും കണ്ണുംപൂട്ടി പറയാനാവുന്ന പേരാണ് മാരുതി സുസുക്കിയുടേത്. ഇക്കാര്യത്തിൽ ബ്രാൻഡിന് വേറൊരു എതിരാളിയില്ലെന്ന് പറയുന്നതാവും ശരി. എന്നാൽ മാരുതിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡൽ ഏതാണെന്ന് ചോദിച്ചാൽ പലർക്കും ഉത്തരം തെറ്റിയേക്കും. വാഗൺആറോ, സ്വിഫ്റ്റോ, ആൾട്ടോയോ, സെലേറിയോയോ, ബലേനോയോ, ഫ്രോങ്ക്‌സോ ഒന്നുമല്ല ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന കാർ. അതൊരു 7-സീറ്റർ മൾട്ടി പർപ്പസ് വാഹനമാണ്. ഈ വർഷം (2024) മാരുതി സുസുക്കിയുടെ ഷോറൂമിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ മോഡൽ ഏതാണെന്ന് പറഞ്ഞുതരാം.

2024 ജനുവരി മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ മാരുതി സുസുക്കി ആകെ 16,25,308 കാറുകളാണ് ഇന്ത്യയിൽ വിതരണം ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാർഷികാടിസ്ഥാനത്തിൽ 1 ശതമാനം വർധനവ് കൈവരിക്കാനും ബ്രാൻഡിനായി. പാസഞ്ചർ കാറുകളുടെയും സെഡാനുകളുടെയും വിൽപ്പന കുറഞ്ഞുവെങ്കിലും യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പനയിൽ കാര്യമായ പുരോഗതി കൈവരിക്കാൻ ബ്രാൻഡിനായിട്ടുണ്ടെന്ന് വേണം പറയാൻ.

Maruti Suzuki Ertiga The Best-Selling Car From Maruti In 2024

ഈ വർഷത്തെ ആദ്യ 11 മാസത്തെ മാരുതി സുസുക്കിയുടെ വിൽപ്പന സ്ഥിതിവിവരക്കണക്കുകൾ ആഴത്തിൽ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ എർട്ടിഗയാണ്. സ്വിഫ്റ്റിനേയും വാഗൺആറിനേയും മറികടന്ന് ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ എംപിവിയുടെ 1,74,035 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. രണ്ടാമതുള്ള വാഗൺആർ 1,73,552 യൂണിറ്റുകളുടെ വിൽപ്പനയാണ് നേടിയിരിക്കുന്നത്.

അതായത് വെറും 483 യൂണിറ്റുകളുടെ വ്യത്യാസത്തിലാണ് എർട്ടിഗ വാഗൺആറിനെ മറികടന്ന് ഒന്നാമത് എത്തിയത്. എന്തായാലും മാരുതിയുടെ 7-സീറ്റർ എംപിവിയെ ഇന്ത്യക്കാർ നെഞ്ചിലേറ്റിക്കഴിഞ്ഞു. മാത്രമല്ല ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളിൽ മൂന്നാം സ്ഥാനത്താണ് എർട്ടിഗയെന്നതും കമ്പനിക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി, ഹ്യുണ്ടായി മിഡ്-സൈസ് എസ്‌യുവി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.

Maruti Suzuki Ertiga The Best-Selling Car From Maruti In 2024

വിപണിയിൽ എത്തിയിട്ട് കൊല്ലങ്ങളായെങ്കിലും എർട്ടിഗയ്ക്ക് ഇതാദ്യമായാണ് ഇത്രയും ഉയർന്ന വിൽപ്പന നേടാനാവുന്നത്. പോയ വർഷം ഇതേസമയം മൾട്ടി പർപ്പസ് വാഹനത്തിന്റെ 1,16,993 യൂണിറ്റുകളായിരുന്നു കമ്പനിക്ക് വിപണനം ചെയ്യാനായത്. കുറഞ്ഞ വിലയും നല്ല മൈലേജും കുറഞ്ഞ മെയിന്റനെൻസും പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളുമെല്ലാം മാരുതി എർട്ടിയുടെ പ്രധാന ഹൈലൈറ്റുകളാണ്.

8.69 ലക്ഷം മുതല്‍ 13.03 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗ സ്വന്തമാക്കാനായി മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില. LXi, VXi, ZXI എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മാരുതി സുസുക്കി എർട്ടിഗ വിപണിയിലെത്തുന്നത്. പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്സ്ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ 7 കളർ ഓപ്ഷനുകളിലും എംപിവി വാങ്ങാനാവും.

Maruti Suzuki Ertiga The Best-Selling Car From Maruti In 2024

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയുടെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 137 Nm torque വരെ നിർമിക്കാനുമാവും. ഇതോടൊപ്പം സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും മാരുതി എംപിവിയിലുണ്ട്. സിഎന്‍ജിയിൽ പ്രവർത്തിക്കുമ്പോൾ 87 bhp പവറിൽ 121.5 Nm ടോര്‍ക്കാണ് എർട്ടിഗ നൽകുന്നത്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് സിഎന്‍ജി പതിപ്പ് വരുന്നത്. 7 സീറ്റര്‍ എംപിവിയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോൾ പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകൾ 20.30 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലുകളിലാണെങ്കിൽ ലിറ്ററിന് 26.11 കിലോമീറ്ററാണ് എര്‍ട്ടിഗ നൽകുന്ന മൈലേജ്.

എര്‍ട്ടിഗയെ ആകര്‍ഷകമാക്കുന്നത് അതിലെ കിടിലൻ ഫീച്ചറുകള്‍ കൂടിയാണ് കേട്ടോ. അത്യാവിശ്യം ഒരു ഫാമിലിക്ക് ഉപയോഗിക്കാനാവുന്ന എല്ലാത്തരം സവിശേഷതളും കാറിൽ ഒരുക്കിയിട്ടുണ്ട്. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് എർട്ടിഗയ്ക്ക് മോടികൂട്ടുന്നത്.

More from DriveSpark

Article Published On: Saturday, December 28, 2024, 15:00 [IST]
English summary
Maruti suzuki ertiga the best selling car from maruti in 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X