വില 7.51 ലക്ഷം മുതൽ; 28.51 കിലോമീറ്റർ മൈലേജുള്ള എസ്‌യുവിക്ക് പിന്നാലെ പാഞ്ഞ് ജനം, സർപ്രൈസായി മാരുതി

ജിംനിയോടൊപ്പം മാരുതി സുസുക്കി സർപ്രൈസായി കൊണ്ടുവന്ന മോഡലായിരുന്നു ഫ്രോങ്ക്‌സ്. കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ ഡിമാന്റ് കണ്ട് മാരുതി വരെ ഞെട്ടിപ്പോയിട്ടുണ്ടാവും. ബലേനോയും ഇഗ്നിസും ബ്രെസയും വരെ വാങ്ങാൻ പ്ലാനിട്ടിരുന്നവരെല്ലാം ഫ്രോങ്ക്‌സ് സ്വന്തമാക്കാൻ എത്തിയതോടെ കാര്യങ്ങൾ എളുപ്പമായി. ബലേനോയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ഗ്രാൻഡ് വിറ്റാരയുടേത് പോലുള്ള സ്റ്റൈലിംഗ് ഏവർക്കും ഇഷ്‌ടമായി. ഒപ്പം കൂപ്പെ പോലുള്ള സ്റ്റൈലിംഗും താങ്ങാനാവുന്ന വിലയും കൂടിയായപ്പോൾ സംഗതി കളറായി. വിപണിയിലെത്തി ആദ്യത്തെ 10 മാസത്തിനുള്ളിൽ 1 ലക്ഷം വിൽപ്പനയുമായി ഈ നേട്ടം കൈവരിക്കുന്ന വേഗതയേറിയ മോഡലായും ഫ്രോങ്ക്‌സ് റെക്കോർഡിട്ടിരുന്നു.

ഇപ്പോഴിതാ നവംബർ മാസവും വിൽപ്പനയിൽ കുതിപ്പുണ്ടാക്കിയിരിക്കുകയാണ് ഫോങ്ക്‌സ്. കഴിഞ്ഞ മാസം എസ്‌യുവിയുടെ മൊത്തം 14,882 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. അതായത് 2023 നവംബറിൽ വിറ്റ 9,867 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പനയിൽ 51 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് സാരം. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഏറ്റവും മികച്ച കാറുകളിൽ ഏഴാം സ്ഥാനത്തെത്താനും ഫ്രോങ്ക്‌സിനായി.

Maruti Suzuki Fronx Posted 14 882 Unit Sales In 2024 November

മാരുതി സുസുക്കി ഫ്രോങ്ക്‌സിന് നിലവിൽ 7.51 ലക്ഷം രൂപ മുതൽ 13.04 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ഉപഭോക്തൃ മുൻഗണനകളുടെ വിശാലമായ ശ്രേണിക്ക് അനുയോജ്യമായ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കമാൻഡിംഗ് ലുക്കും താരതമ്യേന കുറഞ്ഞ വിലയിലാണ് നൽകുന്നത്. സാധാരണ ക്രോസ്ഓവർ വാഹനങ്ങളെ അത്ര താത്പര്യമില്ലാത്തവരാണ് ഇന്ത്യയിലുള്ളത്.

പക്ഷേ ഇതുവരെയുള്ള ക്രോസ്ഓവർ ചിന്താഗതിയെയെല്ലാം ഫ്രോങ്ക്‌സ് പൊളിച്ചെഴുതി വെന്നിക്കൊടി പാറിക്കുകയായിരുന്നു. ഗ്രാൻഡ് വിറ്റാരയുടേതു പോലെയുള്ള മുൻവശവും ഫ്രണ്ട് ഗ്രില്ലും, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ തുടങ്ങിയവയാണ് കാറിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

Maruti Suzuki Fronx Posted 14 882 Unit Sales In 2024 November

9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ ഇന്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബ്രാൻഡിൻ്റെ ലൈനപ്പിലേക്ക് 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ ഫ്രോങ്ക്സിലൂടെ മാരുതി സുസുക്കി തിരികെ കൊണ്ടുവരികയും ചെയ്‌തിട്ടുണ്ട്. ബലേനോയിൽ പാളിപ്പോയെങ്കിലും കൂപ്പെ എസ്‌യുവിയിൽ വിൽപ്പന കാര്യമായി പിടിക്കുന്നുണ്ട്. ഇതുകൂടാതെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് മാരുതി ഫ്രോങ്ക്‌സ് വിപണിയിൽ എത്തുന്നത്.

Maruti Suzuki Fronx Posted 14 882 Unit Sales In 2024 November

NA പെട്രോൾ എഞ്ചിൻ ബലേനോയിൽ നിന്ന് നേരിട്ട് കടമെടുത്തതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 88 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ മോഡലുകൾക്ക് 99 bhp പവറിൽ പരമാവധി 147.6 Nm torque വരെ വികസിപ്പിക്കാനാവുമെന്നും മാരുതി സുസുക്കി പറയുന്നുണ്ട്.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം സിഎൻജി ഓപ്ഷനിലും കാർ വാങ്ങാനാവും. ഫ്രോങ്ക്‌സിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് 28.51 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. വിപണിയിലെ കോംപാക്‌ട് എസ്‌യുവികളോടാണ് പ്രധാന മത്സരമെങ്കിലും വിൽപ്പന കുതിച്ചുയരുന്നതിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സന്തോഷിക്കാം.

More from DriveSpark

Article Published On: Sunday, December 8, 2024, 9:00 [IST]
English summary
Maruti suzuki fronx posted 14882 unit sales in 2024 november details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X