27.97 കി.മീ മൈലേജുള്ള എസ്‌യുവിക്ക് 74,000 രൂപ വിലക്കിഴിവുമായി മാരുതി, കൂട്ടിന് 5 വർഷത്തെ വാറണ്ടിയും

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ കൊറിയൻ ആധിപത്യം തകർക്കാനായി മാരുതി സുസുക്കി രൂപംകൊടുത്ത മുതലാണ് ഗ്രാൻഡ് വിറ്റാര. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിച്ച ഈ തട്ടുപൊളിപ്പൻ മോഡൽ 2022-ലാണ് പുറത്തിറങ്ങുന്നത്. മൈലേജ് കാറുകളുടെ അധിപൻമാരായ കമ്പനിക്ക് സ്പോർട് യൂട്ടിലിറ്റി വാഹന രംഗത്തേക്ക് ഇറങ്ങുമ്പോൾ ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുമോയെന്നായിരുന്നു ഏവരും കാത്തിരുന്നത്. എന്നാൽ ആരും പ്രതീക്ഷിതിരുന്ന സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമായി എത്തിയാണ് മാരുതി കലക്ക്കലക്കിയത്. അതും 27 കിലോമീറ്റർ മൈലേജ് എന്നുകൂടി കേട്ടതോടെ ആളുകൾ ഇരച്ചെത്തി.

ഒന്നാം സ്ഥാനം നേടിയെടുക്കാനായില്ലെങ്കിലും ഹ്യുണ്ടായി ക്രെറ്റയുടേയും കിയ സെൽറ്റോസിന്റെയും വിൽപ്പന ഒരു പരിധി വരെ കൈക്കലാക്കാൻ വിറ്റാരയിലൂടെ കമ്പനിക്കായി. മാത്രമല്ല സെൽറ്റോസിനെ മറികടന്ന് മിക്കമാസങ്ങളിലും രണ്ടാമനായതും ഗ്രാൻഡ് വിറ്റാരയായിരുന്നു. സ്ട്രോംഗ് ഹൈബ്രിഡിന് കാശ് മുടക്കാൻ ഇല്ലാത്തവർക്ക് മൈൽഡ് ഹൈബ്രിഡ് എഞ്ചിനും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിൽ അവതരിപ്പിക്കുകയുണ്ടായി.

Maruti Suzuki Grand Vitara Gets Rs 74 000 Discount Offer

ഇപ്പോഴിതാ എസ്‌യുവിയുടെ വിൽപ്പന ഒന്നുകൂടി കൊഴുപ്പിക്കാൻ 2024 ജൂൺ മാസത്തേക്കായി ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിന് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ വരെയുള്ള കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ 74,000 രൂപ വരെയാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

കൂടാതെ എസ്‌യുവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളിൽ മാരുതി മൂന്ന് വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജും വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഗ്രാൻഡ് വിറ്റാരയുടെ സാധാരണ 1.5 NA പെട്രോൾ വേരിയന്റുകൾക്കും ഈ മാസം ഓഫറുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ ആശ്രയിച്ച് 14,000 രൂപ മുതൽ 64,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ബ്രാൻഡ് കൊണ്ടുവന്നിരിക്കുന്നത്. അതേസമയം എസ്‌യുവിയുടെ സിഎൻജി പതിപ്പ് 4,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളിൽ മാത്രമേ ലഭ്യമാകൂ.

Maruti Suzuki Grand Vitara Gets Rs 74 000 Discount Offer

ഗ്രാന്‍ഡ് വിറ്റാരയിലെ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് മൈൽഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ 103 bhp കരുത്തിൽ പരമാവധി 138 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായാണ് മിഡ്-സൈസ് എസ്‌യുവി കളത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. സുസുക്കിയുടെ ഓള്‍ഗ്രിപ്പ് ഓള്‍വീല്‍ ഡ്രൈവ് (AWD) ഓപ്ഷനും വിറ്റാരയിൽ ഒരുക്കിയിട്ടുണ്ടെന്നത് മൊഞ്ചുകൂട്ടുന്ന കാര്യമാണ്.

ഇനി മാരുതി സുസുക്കി 1.5 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോളിലേക്ക് വന്നാല്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിന് സംയുക്തമായി 115 bhp പവര്‍ വരെ നിർമിക്കാനാവും. ഇത് ടൊയോട്ടയില്‍ നിന്നുള്ള അറ്റ്കിന്‍സണ്‍ യൂണിറ്റാണ്. 6-സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ രണ്ട് മോഡലുകളും പുലികളാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

Maruti Suzuki Grand Vitara Gets Rs 74 000 Discount Offer

ഗ്രാൻഡ് വിറ്റാരയുടെ 1.5 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്റെ മാനുവല്‍ മോഡലുകൾ ലിറ്ററിന് 21.11 കിലോമീറ്ററും മാനുവല്‍ ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകൾ ലിറ്ററിന് 19.38 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വേരിയന്റുകൾ 20.58 കിലോമീറ്റർ മൈലേജുമാണ് അവകാശപ്പെടുന്നത്. മറുവശത്ത് എസ്‌യുവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിന് ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ കഴിയും. അതേസമയം സിഎന്‍ജി പതിപ്പിന് കിലോയ്ക്ക് 26.6 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുമെന്ന് മാരുതി പറയുന്നു.

ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് പ്രചാരം വര്‍ധിക്കാൻ കാരണക്കാരായ മോഡലാണ് ഗ്രാൻഡ് വിറ്റാരയെന്ന് നിസംശയം പറയാം. പണ്ട് പ്രീമിയം വാഹന ശ്രേണിയിൽ മാത്രം കണ്ടുവന്നിരുന്ന ഈ സംവിധാനം സാധാരണക്കാരിലേക്കും എത്തിക്കാമെന്നുള്ള ആശയം വലിയ വിജയം തന്നെ നേടിയിട്ടുണ്ട്. പെട്രോള്‍ വില 100 രൂപയ്ക്കും മുകളിൽ എത്തി നില്‍ക്കുന്ന സമയത്ത് മൈലേജ് തന്നെയാണ് ഗ്രാന്‍ഡ് വിറ്റാരയുടെ മുഖമുദ്ര. 10.87 ലക്ഷം മുതല്‍ 19.97 ലക്ഷം വരെയാണ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, എംജി ആസ്റ്റര്‍, സിട്രൺ C3 എയർക്രോസ് തുടങ്ങിയ വമ്പന്‍മാര്‍ക്കെതിരെയാണ് ഗ്രാന്‍ഡ് വിറ്റാരയുടെ പോരാട്ടം. ഇതു കൂടാതെ ഇനി ടാറ്റ കർവ്, സിട്രൺ ബസാൾട്ട് എന്നീ കൂപ്പെ സ്റ്റൈൽ എസ്‌യുവികളും കൂടിയെത്തുമ്പോൾ മത്സരം മുറുകുകയും ചെയ്യും.

More from DriveSpark

Article Published On: Friday, June 7, 2024, 14:46 [IST]
English summary
Maruti suzuki grand vitara gets rs 74000 discount offer in june 2024 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X