പത്തുപേര് വാങ്ങിയാൽ അത്രയും ആയല്ലോ, 1.50 ലക്ഷം രൂപ വിലക്കുറവിൽ ജിംനി വിൽക്കാൻ മാരുതി

ജിപ്‌സിയുടെ പകരക്കാരനായി ഇന്ത്യയിൽ മാരുതി സുസുക്കി അവതരിപ്പിച്ച ഓഫ്-റോഡറാണ് ജിംനി. വിദേശ വിപണികളിൽ നിന്നും വ്യത്യസ്‌തമായി 5-ഡോർ പതിപ്പിലാണ് ഇതിഹാസ പരിവേഷമുള്ള സ്പോർട് യൂട്ടിലിറ്റി വാഹനം നമ്മുടെ നിരത്തുകളിലേക്ക് എത്തിയത്. മഹീന്ദ്ര ഥാറിന് ഇല്ലാത്ത പ്രായോഗികത നേടിയെടുക്കാനാണ് 5 ഡോറുകളുമായി ജിംനി അവതരിച്ചത്. എന്നാൽ വണ്ടിക്ക് ആദ്യ മാസങ്ങളിൽ ലഭിച്ച സ്വീകാര്യത പിന്നീട് കിട്ടുന്നില്ലെന്നതാണ് സത്യം.

ഇപ്പോൾ ജിംനിയുടെ വെറും 500 യൂണിറ്റുകൾ വരെ മാത്രമാണ് മാരുതി ഓരോ മാസവും വിറ്റഴിക്കുന്നത്. ശരിക്കും പറഞ്ഞാൽ ബ്രാൻഡിൽ നിന്നും ഏറ്റവും കുറവ് വിൽപ്പന നേടുന്ന വണ്ടിയാണ് ഇതെന്ന് പറയാം. വലിയ ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ ആളുകൾ ജിംനി വാങ്ങാനെത്തുന്നില്ല. ശരിക്കും ഒരു പ്രാക്‌ടിക്കൽ ലൈഫ്-സ്റ്റൈൽ ഓഫ്-റോഡർ വാഹനമാണ് ജിംനി. തിരക്കേറിയ സിറ്റി ഡ്രൈവിംഗിൽ പോലും മികച്ച കംഫർട്ടും മൈലേജും തരുന്ന വണ്ടി ശരിക്കും കോംപാക്‌ടായാണ് പണികഴിപ്പിച്ചിരിക്കുന്നതും.

Maruti Suzuki Jimny SUV Gets Up To Rs 1 50 Lakh Discount

ഇനി രൂപത്തിലെ പ്രശ്‌നമാണോ ആളുകളുടെ പ്രശ്‌നമെന്നും അറിയില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി വമ്പൻ ഓഫറുകളിട്ട് എസ്‌യുവിയുടെ വിൽപ്പന കൂട്ടാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. പുതുവര്‍ഷവും വര്‍ഷാവസാനവുമെല്ലാം കണക്കാക്കി ജിംനിയുടെ വിലയില്‍ വലിയ ഓഫറുകളാണ് പോയ മാസങ്ങളിൽ നടപ്പിലാക്കിയത്. ഇപ്പോഴിതാ 2024 മാർച്ച് മാസത്തിലും ഗംഭീര പ്രഖ്യാപനങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിൽ നിന്നും വരുന്നത്.

രാജ്യത്തെ വിൽപ്പന കൂട്ടുന്നതിനായി മാരുതി സുസുക്കി ജിംനി 2024 മാർച്ചിൽ 1.50 ലക്ഷം രൂപ ഡിസ്കൗണ്ടോടെ വീട്ടിലെത്തിക്കാം. സെറ്റ, ആൽഫ എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് ഈ ഓഫർ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 12.74 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെയാണ് ലൈഫ്-സ്റ്റൈൽ എസ്‌യുവി വിപണിയിൽ എത്തുന്നത്. ഇനി ഓഫറുകളുടെ വിശദാംശങ്ങളിലേക്ക് കടക്കാം. 2023 മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്കാണ് പരമാവധി 1.50 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുക.

Maruti Suzuki Jimny SUV Gets Up To Rs 1 50 Lakh Discount

മറുവശത്ത് വാഹനത്തിന്റെ 2024 മോഡലാണ് നോക്കുന്നതെങ്കിൽ 50,000 രൂപ വരെ ഓഫർ ഉപയോഗപ്പെടുത്താനാവും. മാത്രമല്ല തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും. യോഗ്യത അനുസരിച്ച് 3,000 രൂപ വരെയാണ് ഈ ആനുകൂല്യം കിട്ടുക. ഈ ഓഫറുകൾ താൽക്കാലികമാണെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നുണ്ട്. കൂടാതെ വേരിയൻ്റ്, സ്ഥലം, സ്റ്റോക്ക് ലഭ്യത, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് ഓഫർ വ്യത്യാസപ്പെടുകയും ചെയ്യും.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് മാരുതി ജിംനി 5-ഡോർ പതിപ്പിന് കരുത്തേകുന്നത്. ബ്രാൻഡിൻ്റെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും എസ്‌യുവിക്ക് ലഭിക്കും. 103 bhp പവറിൽ പരമാവധി 134 Nm torque വരെ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിനാവും. മികച്ച റിഫൈൻമെന്റും മൈലേജും ജിംനിയുടെ എടുത്തു പറയേണ്ട സവിശേഷതയാണ്.

Maruti Suzuki Jimny SUV Gets Up To Rs 1 50 Lakh Discount

മാനുവൽ ട്രാൻസ്ഫർ കെയ്സുള്ള സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റവും '2WD-ഹൈ', '4WD-ഹൈ', '4WD-ലോ' മോഡുകളുള്ള ലോ-റേഞ്ച് ഗിയർബോക്സും ജിംനി 5-ഡോറിന് ലഭിക്കുന്നു. ലാഡർ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവിക്ക് 3-ലിങ്ക് റിജിഡ് ആക്‌സിൽ സസ്പെൻഷനും ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവുമാണ് മാരുതി സുസുക്കി ഒറുക്കിയിരിക്കുന്നത്.

ഓഫ്‌റോഡറാണെങ്കിലും പിന്‍സീറ്റിലേക്ക് പ്രവേശനം വളരെ ലളിതമാണ്. ഒരു പാര്‍ട്ട് ടൈം ഓഫ്‌റോഡറും ഫാമിലി കാറുമായി ജിംനി ഉപയോഗിക്കാനാവുമെന്നതും ശ്രദ്ധേയമാണ്. 7.0 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ്, റിയർ ഡീഫോഗർ, 6 എയർബാഗുകൾ, 4 സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയ ഉപയോഗപ്രദമായ സവിശേഷതകളോടെയാണ് ജിംനിയുടെ ടോപ്പ് എൻഡ് സീറ്റ വേരിയന്റ് വരുന്നത്.

Maruti Suzuki Jimny SUV Gets Up To Rs 1 50 Lakh Discount

ഇത്രയും സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും ആളുകൾ തേടിയെത്താതിന്റെ കാരണം ഉയര്‍ന്ന പ്രാരംഭ വിലയും ഡീസല്‍ എഞ്ചിന്റെ അഭാവവുമാണെന്നാണ് പലരും പറയുന്നത്. മാരുതി സുസുക്കി ജിംനിക്ക് 3985 mm നീളവും 1645 mm വീതിയും 1720 mm ഉയരവും 2590 mm വീൽബേസും ഉള്ളതിനാൽ പിന്നിലും മനോഹരമായ സ്പേസാണ് കിട്ടുന്നത്. കൂടാതെ അത്യാവിശ്യം ലഗേജ് വെക്കാനാവുന്ന ബൂട്ട് സ്പേസുള്ളതും വണ്ടിയുടെ പ്രായോഗികത വർധിപ്പിക്കുന്നുണ്ട്. പുതിയ ഓഫറോടെ കൂടുതൽ ആളുകൾ വാങ്ങാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, March 6, 2024, 15:19 [IST]
English summary
Maruti suzuki jimny suv gets up to rs 1 50 lakh discount details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X