സ്റ്റോക്കുകൾ കെട്ടിക്കിടക്കുന്നു, നിർമാണം വെട്ടിച്ചുരുക്കാൻ മാരുതി; ഒപ്പം കാറുകളുടെ വിലയും കുറയും?

ഇന്ത്യയിൽ ജനങ്ങളുടെ പൾസറിഞ്ഞ് കാർ നിർമിക്കുന്നവരാണ് മാരുതി സുസുക്കി. അധികകാലം ബുക്കിംഗ് പിരീഡ് ഒന്നുമില്ലാതെ വണ്ടി കൈയിൽ കിട്ടണമെങ്കിൽ മാരുതിയുടെ ഷോറൂമിലേക്ക് തന്നെ പോവണം. ഏറ്റവും കൂടുതൽ ഉത്പാദന ശേഷിയുള്ള കമ്പനി ഡീലർ യാർഡുകൾ നിറച്ച് വണ്ടിയിട്ടിരിക്കുകയാണ്. വാങ്ങാൻ ആളുകൾ എത്തുമെന്നുള്ള ഉറച്ച വിശ്വാസമായിരുന്നു ഇതിന് പിന്നിലുള്ള പ്രധാന കാരണം. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ പ്രതീക്ഷകൾക്കെല്ലാം ചെറിയ മങ്ങലേറ്റിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഡിമാൻഡ് മന്ദഗതിയിലായതിനാൽ, കഴിഞ്ഞ രണ്ട് മാസങ്ങളായി കാർ വിൽപ്പനയിൽ കാര്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്.

ആയതിനാൽ മാരുതി സുസുക്കി ഇന്ത്യയിൽ നിർമിക്കുന്ന കാറുകളുടെ എണ്ണം ഉടൻ കുറച്ചേക്കുമെന്നാണ് വിവരം. ഈ വർഷത്തെ ദീപാവലിക്ക് മുന്നോടിയായി ഡീലർമാരിൽ കിടക്കുന്ന സ്റ്റോക്കുകൾ എങ്ങനെയും വിറ്റഴിക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോൾ കമ്പനിക്ക് മുന്നിലുള്ളത്. ആയതിനാൽ പ്രൊഡക്ഷൻ കുറക്കാനാണ് തങ്ങൾ തീരുമാനമെടുത്തിരിക്കുന്നതെന്ന് ബ്രാൻഡ് വ്യക്തമാക്കി.

Maruti Suzuki May Reduce Production

നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ പാസഞ്ചർ വാഹനങ്ങളുടെ ഡിമാൻഡ് പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്നും കമ്പനി പറഞ്ഞു. ഇന്ത്യയിലെ മാരുതി സുസുക്കിയുടെ പ്രധാന ഓഹരി ഉടമയായ സുസുക്കി മോട്ടോർ കോർപ്പറേഷനാണ് ഉത്പാദനം കുറയ്ക്കാനുള്ള പ്രസ്താവന നടത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തിട്ടുമുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ കുറച്ച് മാസങ്ങളിലെ വിൽപ്പന ഇതുവരെ നിർമിച്ച കാറുകളേക്കാൾ വളരെ കുറവാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി. മാരുതിയുടെ മാത്രം അവസ്ഥയല്ലിത്, ഇന്ത്യയിലെ ഒട്ടുമിക്ക കാർ നിർമാതാക്കളുടെയും വിൽപ്പന കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെ കുറവാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ 9.64 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

Maruti Suzuki May Reduce Production

ഉത്പാദനം വർധിപ്പിച്ച് ഡീലർമാരിലേക്ക് കൂടുതൽ കാറുകൾ എത്തിച്ചുവെങ്കിലും ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ കാലയളവിൽ 4.27 ലക്ഷം യൂണിറ്റുകൾ മാത്രമേ മാരുതിക്ക് വിൽക്കാനായുള്ളൂ. ഉത്സവ സീസണിലേക്ക് സ്റ്റോക്ക് ശേഖരിക്കുന്നതിനാൽ ഡീലർമാരെയും വിൽപ്പനയിലെ ഇടിവി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിപണിയിലെ സ്റ്റോക്ക് കുറയ്ക്കുന്നതിനായി തങ്ങൾ ഉത്പാദനം ക്രമീകരിക്കുകയാണെന്നും ഡിമാൻഡ് ട്രെൻഡുകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സുസുക്കി മോട്ടോർ പറഞ്ഞു.

മിക്കവാറും വില കുറച്ച് നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനുള്ള പദ്ധതിയും മാരുതി സുസുക്കി ആവിഷ്ക്കരിച്ചേക്കുമെന്ന സൂചനകളും റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കിൽ വരാനിരിക്കുന്ന ഉത്സവ സീസണിൽ പണംവാരാനും കമ്പനിക്കാവുമെന്നതിൽ സംശയമൊന്നും വേണ്ട. തീർപ്പുകൽപ്പിക്കാത്ത ഓർഡറുകളെക്കുറിച്ചോ വിൽക്കാത്ത മോഡലുകളെ കുറിച്ചോ മാരുതി സുസുക്കി വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Maruti Suzuki May Reduce Production

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷനുകളുടെ (FADA) കണക്കനുസരിച്ച് ഇന്ത്യയിൽ മൊത്തം വിൽക്കപ്പെടാത്ത 7.30 ലക്ഷം കാറുകളാണ് സ്റ്റോക്ക് ഇരിക്കുന്നത്. സാധാരണയായി രണ്ട് മാസത്തിൽ എല്ലാ കമ്പനികളും ചേർന്ന് വിൽക്കുന്ന കാറുകളുടെ എണ്ണത്തോളം വരുമിത്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ട്രെൻഡായി നിൽക്കുന്നതിനാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മാരുതി സുസുക്കി തങ്ങളുടെ ഹാച്ച്ബാക്കുകളുടെ വിൽപനയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, വാഗൺആർ എന്നീ മോഡലുകൾ ഉൾപ്പെടുന്ന സെഗ്‌മെൻ്റ് കഴിഞ്ഞ മാസം മാരുതിയുടെ മൊത്തത്തിലുള്ള വിൽപ്പനയുടെ 42 ശതമാനം മാത്രമാണ് സംഭാവന ചെയ്തത്. മാരുതിയുടെ ചെറുകാറുകൾക്ക് തുല്യമായ വിൽപ്പന സംഭാവന ചെയ്യുന്ന അതിൻ്റെ യൂട്ടിലിറ്റി വാഹന വിഭാഗവും ജൂലൈയിൽ മാന്ദ്യത്തിന് സാക്ഷ്യം വഹിച്ചു. ബ്രെസ, എർട്ടിഗ, ഫ്രോങ്‌ക്‌സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്‌റ്റോ, ജിംനി, XL6 തുടങ്ങിയ എംപിവികൾക്കും എസ്‌യുവികൾക്കുമുള്ള ഡിമാൻഡും ഇക്കാലയളവിൽ 10 ശതമാനം കുറഞ്ഞു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, August 25, 2024, 9:00 [IST]
English summary
Maruti suzuki may reduce production in india due to slowdown in demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X