ഫ്രോങ്ക്‌സിന് 10,000 രൂപ ഇളവ്, മാരുതി കാറുകളുടെ പുതിയ വില അറിഞ്ഞോ? കൂട്ടിയും കുറച്ചും ഞെട്ടിച്ചിട്ടുണ്ട്

വിലക്കുറവിന്റെയും മൈലേജിന്റെയും പര്യായമാണ് മാരുതി സുസുക്കി. കുറഞ്ഞ വിലയ്ക്ക് അടിപൊളി വാഹനങ്ങൾ ഇന്ത്യക്കാർക്ക് ഇന്നും സമ്മാനിക്കുന്ന കമ്പനി ജനങ്ങളുടെ പൾസറിഞ്ഞ് തീരുമാനങ്ങളെടുക്കുന്നതിലും വലിയ വിജയമാണ് കൈവരിച്ചിട്ടുള്ളത്. പക്ഷേ പുതുവർഷത്തിൽ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചത് പലരേയും നിരാശപ്പെടുത്തിയിരുന്നു. 2023 നവംബറിൽ തന്നെ മാരുതി ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും ആളുകൾക്ക് എത്രത്തോളം കൂടുമെന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു.

പണപ്പെരുപ്പത്തിനൊപ്പം നിര്‍മാണ സാമഗ്രികള്‍ക്കുണ്ടായ വില വര്‍ധനവും വില ഉയർത്താൻ കാരണമായിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. വില വര്‍ധനവിനെ പരമാവധി കുറക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ടെന്നും പ്രത്യേകം അറിയിച്ചിരുന്നു. ഇപ്പോഴിതാ പുതുവർഷത്തിലെ വാഹനങ്ങളുടെ ഉയർത്തിയ വിലയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാരുതി സുസുക്കി. ഇഗ്നിസ്, ബലേനോ, ഫ്രോങ്ക്സ്, ജിംനി, സിയാസ്, XL6, ഗ്രാൻഡ് വിറ്റാര എന്നിവ ഉൾപ്പെടുന്ന നെക്‌സ കാറുകളുടെ പുതിയ വിലയാണ് ഇവിടെ പറയാൻ പോവുന്നത്.

Maruti Suzuki Nexa Cars New Price List

ഇഗ്‌നിസ് ഹാച്ച്‌ബാക്കിന്റെ എക്‌സ്ഷോറൂം വില ഇപ്പോൾ 5.84 ലക്ഷം രൂപ മുതൽ 8.25 ലക്ഷം രൂപ വരെയാണ് വരുന്നത്. ഓട്ടോമാറ്റിക് മോഡലുകൾക്ക് വർധിച്ചു വരുന്ന ഡിമാന്റ് കാരണം ഇഗ്നിസിന്റെ എഎംടി വേരിയന്റുകൾക്ക് 5,000 രൂപ മാരുതി കുറച്ചിട്ടുണ്ടെന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. അതേസമയം മാനുവൽ ട്രിമ്മുകളുടെ വിലകൾ പഴയതുപോലെ തന്നെ തുടരുന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്.

ഇതിന് വിരുദ്ധമായി മാരുതി സുസുക്കി ബലേനോയുടെ മാനുവൽ വേരിയന്റുകൾക്ക് 5,000 രൂപ വില വർധിപ്പിച്ചിട്ടുണ്ട്. അതേസമയം എഎംടി മോഡലുകൾക്ക് മുമ്പത്തെ വില തന്നെ കൊടുത്താൽ മതിയെന്നത് ഓട്ടോമാറ്റിക് പ്രേമികൾക്ക് ആശ്വാസമേകുന്ന വാർത്തയാണ്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ വേരിയന്റുകളിൽ ലഭ്യമാകുന്ന 2024 മാരുതി സുസുക്കി ബലേനോയുടെ പുതിയ എക്സ്ഷോറൂം വില ഇപ്പോൾ 6.66 ലക്ഷം രൂപ മുതൽ 9.88 ലക്ഷം രൂപ വരെയാണ്.

Maruti Suzuki Nexa Cars New Price List

കഴിഞ്ഞ വർഷം സർപ്രൈസ് എൻട്രിയായി എത്തിയ മാരുതി സുസുക്കി ഫ്രോങ്ക്സ് ഇന്ത്യയിൽ വൻഹിറ്റാണ് അടിച്ചിരിക്കുന്നത്. പക്ഷേ ഇനി മുതൽ കോം‌പാക്‌ട് കൂപ്പെ എസ്‌യുവിക്ക് അധികം മുടക്കേണ്ടി വരും കേട്ടോ. മോഡലിന്റെ മാനുവൽ വേരിയന്റുകൾക്ക് 5,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്. അതേസമയം 1.0 ലിറ്റർ ലിറ്റർ ഓട്ടോമാറ്റിക് ട്രിമ്മുകൾക്ക് 10,000 രൂപ കമ്പനി കുറക്കുകയും ചെയ്‌തു.

ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ച് മുന്നേറുന്ന ഫ്രോങ്ക്‌സിന് വിലക്കുറവുണ്ടായിരിക്കുന്നത് ആളുകളെ ഇനിയും അടുപ്പിക്കാൻ സാധ്യതയുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള 1.2 ലിറ്റർ NA പെട്രോൾ അല്ലെങ്കിൽ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ മോഡൽ സ്വന്തമാക്കാനാവും. ശേഷിക്കുന്ന 1.2 ലിറ്റർ എഎംടി വേരിയന്റുകൾ അതേ വിലകളിൽ തുടരുകയും ചെയ്‌തിട്ടുണ്ട്. അങ്ങനെ 8,46,500 രൂപ മുതൽ 13,03,500 രൂപ വരെയുള്ള വില ശ്രേണിയിൽ കൂപ്പെ സ്റ്റൈൽ ക്രോസ്ഓവർ വാങ്ങാം.

Maruti Suzuki Nexa Cars New Price List

1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് ആറ് സ്പീഡ് മാനുവൽ വേരിയന്റുകൾ ഒഴികെ ഗ്രാൻഡ് വിറ്റാരയുടെ മറ്റെല്ലാ വകഭേദങ്ങൾക്കും ഒരേപോലെ 10,000 രൂപയുടെ വില വർധനവാണ് മാരുതി സുസുക്കി നടപ്പിലാക്കിയിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള പുത്തൻ എതിരാളികളോട് മത്സരിക്കുന്ന മാരുതിയുടെ മിഡ്-സൈസ് എസ്‌യുവിക്ക് ഇപ്പോൾ പുതുക്കിയ വിലകൾ പ്രകാരം 10.80 ലക്ഷം രൂപ മുതൽ 20.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരുന്നത്.

മാരുതി സുസുക്കി ജിംനിയുടെ ഓട്ടോമാറ്റിക് വകഭേദങ്ങളുടെ വിലയിൽ 10,000 രൂപ കുറക്കാനും കമ്പനിയുടെ ഭാഗത്തു നിന്നും തീരുമാനമുണ്ടായപ്പോൾ ഓഫ്-റോഡർ ലൈഫ് സ്റ്റൈൽ എസ്‌യുവിയുടെ മറ്റ് വേരിയന്റുകളുടെ വില മുമ്പത്തെ പോലെ തന്നെ തുടരുകയാണ്. അതേസമയം സിയാസിന്റെ മാനുലൽ മോഡലുകൾക്ക് മാത്രം 10,000 രൂപ ഉയർത്തിയിട്ടുണ്ട്. XL6 എംപിവിയുടെ മാനുവൽ വേരിയന്റുകൾക്ക് 5,000 രൂപ വർധനയുണ്ടായി. എന്നാൽ എഎംടി ട്രിമ്മുകൾക്ക് 5,000 രൂപ കുറക്കുകയും ചെയ്‌തു.

Maruti Suzuki Nexa Cars New Price List

എർട്ടിഗയുടെ പ്രീമിയം പതിപ്പും ആറ് സീറ്റർ പ്രീമിയം എംപിവിയുമായ XL6-ന് ഇപ്പോൾ 12.56 ലക്ഷം രൂപ മുതൽ 14.77 ലക്ഷം രൂപ വരെയാണ് എസ്ഷോറൂം വില വരുന്നത്. ഇന്നോവ ഹൈക്രോസിന്റെ റീബാഡ്‌ജ് മോഡലായ ഇൻവിക്റ്റോയ്ക്ക് അരലക്ഷം രൂപയുടെ കുത്തനെയുള്ള വില പരിഷ്ക്കാരമാണ് നടപ്പിാക്കിയിരിക്കുന്നത്. ആൽഫ പ്ലസ് ട്രിമ്മുകൾക്ക് 50,000 രൂപയും മറ്റ് വേരിയന്റുകൾക്ക് 39,000 രൂപയുമാണ് കൂട്ടിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, January 22, 2024, 14:33 [IST]
English summary
Maruti suzuki nexa cars new price list fronx gets rs 10000 price cut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X