ജിംനിക്ക് 1.05 ലക്ഷം വിലക്കുറവ്... നെക്‌സയിൽ കയറിയാൽ ലാഭത്തിൽ കാർ വാങ്ങാം, മാരുതി സൂപ്പറാണ്

വാഹന നിർമാണത്തിലും വിൽപ്പനയിലും ഇന്ത്യൻ വിപണിയിലെ അതികായകൻമാരാണ് മാരുതി സുസുക്കി. ജനങ്ങളുടെ പൾസറിഞ്ഞ് കാറുകൾ പണിതിറക്കാൻ മാത്രമല്ല, അത് കൃത്യമായ രീതിയിൽ മാർക്കറ്റ് ചെയ്യാനും വിപണനം ചെയ്യാനും കമ്പനിക്കറിയാം എന്നതാണ് ഇവരുടെ വിജയം. രാജ്യത്തിന്റെ ഏതുകോണിൽ ചെന്നാലും മാരുതിയുടെ സർവീസ് സെന്ററും ഷോറൂമുകളുമെല്ലാം കാണാനാവുകയും ചെയ്യും. അതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നുമുണ്ട്.

നിലവിൽ നെക്‌സ, അരീന എന്നിങ്ങനെ രണ്ടായി തിരിച്ചാണ് മാരുതി സുസുക്കിയുടെ ഡീലർഷിപ്പുകൾ പ്രവർത്തിക്കുന്നത്. വാഹനം വാങ്ങാൻ അൽപം പ്രീമിയം ഫീൽ കൊടുക്കാനായാണ് കമ്പനി നെക്‌സ വിഭാവനം ചെയ്‌തത്. തെരഞ്ഞെടുത്ത മോഡലുകൾ മാത്രമാണ് ഇതിലൂടെ ബ്രാൻഡ് വിറ്റഴിക്കുന്നത്. ഇഗ്നിസ്, ബലേനോ, സിയാസ്, ഫ്രോങ്ക്‌സ്, ഗ്രാൻഡ് വിറ്റാര, ജിംനി, ഇൻവിക്റ്റോ പോലുള്ള മോഡലുകളാണ് മാരുതി നെക്‌സയിലൂടെ വാഗ്‌ദാനം ചെയ്യുന്നത്.

Maruti Suzuki Nexa Offers January 2024, Jimny Get Rs 1.05 Lakh Discount

കഴിഞ്ഞ 2023 കലണ്ടർ വർഷത്തിൽ മാത്രം നെക്‌സയിലൂടെ 5 ലക്ഷം കാറുകളാണ് മാരുതി വിറ്റഴിച്ചത്. ഓരോ മാസവും മോഡൽ നിരയിൽ കൊണ്ടുവരുന്ന ഡിസ്‌കൗണ്ട് ഓഫറുകളും വിൽപ്പനയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇയർ എൻഡ് ഓഫറുകൾ അവസാനിച്ചല്ലോ എന്നോർത്ത് വിഷമിക്കുന്നവർക്ക് 2024 ജനുവരി മാസത്തിലും ഗംഭീര ആനുകൂല്യങ്ങളുമായി മാരുതി എത്തിയിരിക്കുകയാണിപ്പോൾ.

ജനുവരി മാസത്തിലെ ഓഫറുകൾ എങ്ങനെയാണെന്ന് നോക്കിയാലോ... മാരുതിയുടെ 2024 മോഡൽ ഇയർ കാറുകൾക്ക് 44,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുമ്പോൾ 2023 മോഡലുകൾക്ക് 17,000 രൂപ മുതൽ 1.05 ലക്ഷം രൂപ വരെയാണ് ഈ മാസം ലാഭിക്കാനാവുന്നത്. നെക്സയിലെ എൻട്രി ലെവൽ കാറായ ഇഗ്നിസിന് 44,000 രൂപയാണ് ഓഫറുള്ളത്. സ്റ്റോക്ക് വിറ്റഴിക്കുന്നതിനായി കഴിഞ്ഞ വർഷത്തെ പതിപ്പുകൾക്ക് 59,000 രൂപ വരെയും ലാഭം കിട്ടും.

Maruti Suzuki Nexa Offers January 2024, Jimny Get Rs 1.05 Lakh Discount

ഹോട്ട് സെല്ലിംഗ് പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ 2023 മോഡലുകൾക്ക് 42,000 രൂപയുടെ ഓഫറുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഏറ്റവും പുതിയ 2024 പതിപ്പുകൾക്ക് ഓഫർ 27,000 രൂപയായി കുറയുകയും ചെയ്യും. നിങ്ങളുടെ അടുത്ത വാഹനമായി സിയാസ് പരിഗണിക്കുകയാണെങ്കിൽ, 2023 മോഡൽ വാങ്ങിയാൽ 53,000 രൂപയുടെ ഡിസ്‌കൗണ്ടാണ് മാരുതി വാഗ്‌ദാനം ചെയ്യുക.

മറുവശത്ത് സിയാസിന്റെ 2024 മോഡലുകൾക്ക് 28,000 രൂപയും ആനുകൂല്യമായി ലഭിക്കും. ജനപ്രിയനായി തിളങ്ങി നിൽക്കുന്ന മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കാറുകളിൽ ഒന്നായ ഫ്രോങ്ക്സിന് ഓഫറുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം സ്റ്റോക്കുള്ള കൂപ്പെ എസ്‌യുവിയുടെ 2023 പതിപ്പുകളുടെ ടർബോ വേരിയന്റുകൾക്ക് 15,000 ക്യാഷ് ഡിസ്‌കൗണ്ടാണ് കമ്പനി ജനുവരി മാസത്തേക്കായി വാഗ്‌ദാനം ചെയ്യുന്നത്.

Maruti Suzuki Nexa Offers January 2024, Jimny Get Rs 1.05 Lakh Discount

ബ്രാൻഡിന്റെ ലൈനപ്പിലെ മറ്റ് കാറുകളെപ്പോലെ മാരുതി സുസുക്കിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്രാൻഡ് വിറ്റാരയുടെ 2023 സ്റ്റോക്കിനും ഗംഭീര ഓഫറുകൾ സ്വന്തമാക്കാം. ഈ മാസം എസ്‌യുവി വാങ്ങുകയാണെങ്കിൽ 35,000 രൂപയുടെ ആനുകൂല്യങ്ങളോടെ വണ്ടി കൈയിൽ കിട്ടും. ഇനി വിറ്റാരയുടെ 2024 മോഡലാണ് നോക്കുന്നതെങ്കിൽ 20,000 രൂപ വരെയുള്ള ഓഫറുകൾ മാത്രമാണ് ബ്രാൻഡ് ജനുവരി മാസം നൽകുന്നത്.

ഡിസംബറിൽ 2 ലക്ഷം രൂപ വരെ ഓഫറിട്ട ജിംനി ഈ മാസം മോശമല്ലാത്ത ഡിസ്കൗണ്ടിലൂടെ തന്നെ സ്വന്തമാക്കാനാവും. 2024 മോഡലാണ് നോക്കുന്നതെങ്കിൽ വെറും 5,000 രൂപയാണ് ആനുകൂല്യങ്ങൾ ലഭിക്കുക. അതേസമയം ഓഫ്-റോഡ് എസ്‌യുവിയുടെ 2023 മോഡൽ ആൽഫ വേരിയന്റ് 1.05 ലക്ഷം കിഴിവും സീറ്റയ്ക്ക് 55,000 രൂപയും ഓഫർ കിട്ടും. ഈപറഞ്ഞിരിക്കുന്ന ഡിസ്‌കൗണ്ട് ഓഫറുകൾ വേരിയന്റ്, ഇന്ധന തരം, എഞ്ചിൻ ഓപ്ഷൻ എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്ന കാര്യവും പ്രത്യേകം ഓർമിക്കണേ...

Maruti Suzuki Nexa Offers January 2024, Jimny Get Rs 1.05 Lakh Discount

പ്രീമിയം വാഹന റീട്ടെയിൽ ശൃംഖലയായ നെക്‌സയും ഒരു കലണ്ടർ വർഷത്തിലെ എക്കാലത്തെയും മികച്ച വിൽപ്പന രേഖപ്പെടുത്തിയ 2023 കലണ്ടർ വർഷത്തേക്കാൾ മികച്ച രീതിയിൽ ഈ വർഷം തുടങ്ങാനാണ് മോഡൽ നിരയിൽ ഇത്രയും വലിയ ഓഫറുകൾ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. നെക്സയിൽ നിന്നുള്ള വിൽപ്പന മാരുതിയുടെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ (17.07 ലക്ഷം യൂണിറ്റ്) 30 ശതമാനത്തോളം വരും.

More from DriveSpark

Article Published On: Sunday, January 7, 2024, 9:00 [IST]
English summary
Maruti suzuki nexa offers january 2024 jimny get rs 1 05 lakh discount details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X