ടാറ്റയും ഹ്യുണ്ടായിയും മഹീന്ദ്രയും ഒന്നിച്ചാലും രക്ഷയില്ല, പോയമാസം മാരുതി വിറ്റത് 1.97 ലക്ഷം കാറുകൾ

ഇന്ത്യക്കാരുടെ പൾസറിഞ്ഞ് വണ്ടികൾ പുറത്തിറക്കുന്നതിൽ ഏറ്റവും പ്രഗൽഭർ ആരെന്ന് ചോദിച്ചാൽ വേറൊരു ആലോചനയോ സംശയമോ ഇല്ലാതെ തന്നെ പറയാൻ കഴിയും അത് മാരുതി സുസുക്കിയാണെന്ന്. 800 കാലം മുതൽ ഇങ്ങ് ജിംനി വരെയുള്ള ബ്രാൻഡിന്റെ മോഡലുകൾ തന്നെ കണ്ടാൽ അറിയാം സംഗതി. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകളാണ് കമ്പനി വിറ്റഴിക്കുന്നതും.

ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2024 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പോയമാസം 1,97,471 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. അതിൽ ആഭ്യന്തര വിപണിക്കായി 163,397 കാറുകൾ വിറ്റപ്പോൾ മറ്റ് ഒഇഎമ്മുകളിലേക്കുള്ള വിൽപ്പന 5,147 യൂണിറ്റുകളും കയറ്റുമതി 28,927 യൂണിറ്റുകളുമായാണ് മൊത്ത വിൽപ്പന റിപ്പോർട്ടു ചെയ്‌തിരിക്കുന്നത്.

Maruti Suzuki Sold Nearly 2 Lakh Cars In February 2024

2024 ഫെബ്രുവരിയിൽ ബ്രാൻഡ് 71,627 യൂണിറ്റുകൾ വിറ്റഴിച്ച കോംപാക്‌ട് സെഗ്‌മെന്റാണ് മാരുതിയുടെ വിൽപ്പനയുടെ ഭൂരിഭാഗവും സംഭാവന ചെയ്‌തിരിക്കുന്നത്. ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺആർ തുടങ്ങിയ മോഡലുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. അതേസമയം ബ്രെസ, എർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ, ജിംനി, XL6 എന്നിവ ഉൾപ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങൾ രണ്ടാമതായി വലിയ സംഭാവന നൽകിയത്.

ഈ സെഗ്മെന്റിന്റെ വിൽപ്പന കണക്കുകൾ 61,234 യൂണിറ്റായാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. സിയാസും ഇക്കോയും യഥാക്രമം 481, 12,147 യൂണിറ്റുകൾ വിറ്റഴിച്ചു. നിലവിൽ മാരുതി സുസുക്കിയുടെ നിരയിൽ ഏറ്റവും കുറഞ്ഞ വിൽപ്പന സ്വന്തമാക്കുന്ന കാറാണ് സിയാസ് എന്ന മിഡ്-സൈസ് സെഡാൻ. ആൾട്ടോ, എസ്-പ്രെസോ തുടങ്ങിയ എൻട്രി ലെവൽ ബജറ്റ് കാറുകളും മോശമല്ലാത്ത വിൽപ്പനയാണ് വിപണിയിൽ നിന്നും നേടിക്കൊടുക്കുന്നത്.

Maruti Suzuki Sold Nearly 2 Lakh Cars In February 2024

2024 ഫെബ്രുവരിയിൽ ഈ രണ്ട് മോഡലുകളും ചേർന്ന് 14,782 യൂണിറ്റ് വിൽപ്പനയാണ് മാരുതി സുസുക്കിക്ക് നേടിക്കൊടുത്തത്. ബാക്കിയുള്ള വിൽപ്പന നമ്പറുകൾ സൂപ്പർ കാരിയിൽ നിന്നാണ് വരുന്നത്. ഇത് ഒരു ലൈറ്റ് വാണിജ്യ വാഹനവും മറ്റ് OEM-കളിലേക്കുള്ള വിൽപ്പനയുമാണ് കൊണ്ടുവരുന്നത്. നടപ്പ് സാമ്പത്തിക വർഷമായ ഏപ്രിൽ മുതൽ ഈ ഫെബ്രുവരി വരെ മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡലുകൾ വാഗൺആർ, ബലേനോ, സ്വിഫ്റ്റ് എന്നിവയായിരുന്നു.

മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയുടെ 51.5 ശതമാനവും എസ്‌യുവികളാണ് കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായി കമ്പനി മാറിയിരുന്നുവെങ്കിലും പിന്നീട് സ്‌കോർപിയോ-N, ഥാർ, XUV700 എന്നിവയുടെ ബലത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ കിരീടം തിരിച്ചുപിടിച്ചു. എന്നിരുന്നാലും മാരുതി തങ്ങളുടെ എസ്‌യുവി നിരയെ കൂടുതൽ ശക്തിപ്പെടുത്താനും വരും ദിവസങ്ങളിൽ വിൽപ്പന വർധിപ്പിക്കാനുമുള്ള തന്ത്രങ്ങളും ആവിഷ്ക്കരിക്കുന്നുണ്ട്.

Maruti Suzuki Sold Nearly 2 Lakh Cars In February 2024

ചെറുതും ഒതുക്കമുള്ളതുമായ കാറുകളിൽ നിന്ന് വലിയ മിഡ്-സൈസ് എസ്‌യുവികളിലേക്ക് വരെ ബ്രാൻഡ് തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ്, ജിംനി എന്നിവയുൾപ്പെടെ നാല് എസ്‌യുവി മോഡലുകളാണ് മാരുതി സുസുക്കി ഇന്ത്യയിൽ പുറത്തിറക്കിയത്. ഇനി ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള 7 സീറ്റർ പതിപ്പും കൂടെ എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ ഉഷാറാവും.

കഴിഞ്ഞ വർഷം ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന ലൈഫ് സ്റ്റൈൽ ഓഫ്-റോഡറായ ജിംനി ബ്രാൻഡിന്റെ ഏറ്റവും പുതിയ മോഡലുകളെ പോലെ വലിയ വിജയം ആവാതിരുന്നത് കമ്പനിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. എന്നിരുന്നാലും ഈ വർഷം ജനുവരിയിലെ ഏറ്റവും കുറഞ്ഞ 163 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 514 യൂണിറ്റായി വിൽപ്പന ഉയർത്താൻ ബ്രാൻഡിനായി എന്നത് ആശ്വാസകരമാണ്.

Maruti Suzuki Sold Nearly 2 Lakh Cars In February 2024

നടപ്പ് സാമ്പത്തിക വർഷത്തിൽ 4,04,114 യൂണിറ്റ് സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ വിറ്റഴിച്ചതായി മാരുതി സുസുക്കി അറിയിച്ചു. ഇന്ത്യൻ വിപണിയിൽ പുതിയ തലമുറ സ്വിഫ്റ്റ് അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ബ്രാൻഡ് ഇപ്പോൾ. ഹാച്ച്ബാക്ക് ജപ്പാനിൽ ഇതിനകം ജപ്പാൻ പോലുള്ള വിപണികളിൽ പുറത്തിറക്കിയിട്ടുണ്ട്. താമസിയാതെ ഇന്ത്യൻ നിരത്തുകൾ കീഴടക്കാനും മോഡൽ എത്തും. ഹാച്ച്ബാക്കിന് അടിമുടി പരിഷ്ക്കാരങ്ങളാണ് കമ്പനി ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഇതിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുക പുതിയ എഞ്ചിന്റെ വരവാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന ഫോർ സിലിണ്ടർ യൂണിറ്റിനെ അപേക്ഷിച്ച് ത്രീ സിലിണ്ടർ യൂണിറ്റാണ് പുതിയ എഞ്ചിൻ. കൂടുതൽ ലോ എൻഡ് ടോർക്കിനും കൂടുതൽ ഇന്ധനക്ഷമതയ്ക്കും അനുകൂലമായാണ് ഈ മാറ്റം വരുത്തിയതെന്ന് സുസുക്കി പറയുന്നു. ആഗോള വിപണിയിൽ പുതിയ എഞ്ചിൻ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്.

Maruti Suzuki Sold Nearly 2 Lakh Cars In February 2024

ഇന്ത്യൻ വിപണിയിൽ ഇനിയും 5 സ്പീഡ് മാനുവൽ ഗിയർബോക്സും എഎംടി ട്രാൻസ്മിഷനും തുടർന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയെങ്ങാനും സിവിടി എത്തിയാൽ ഓട്ടോമാറ്റിക് പ്രേമികൾക്ക് അതൊരു ആഘോഷമായിരിക്കുമെന്ന് വേണം പറയാൻ. നിലവിൽ സ്വിഫ്റ്റിന് നേരിട്ടുള്ള എതിരാളികളില്ലെങ്കിലും മൈക്രോ എസ്‌യുവി വിഭാഗത്തിലെ ബജറ്റ് ഫ്രണ്ട്ലി മോഡലുകൾ തലവേദനയുണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും പുതുതലമുറയ്ക്ക് ഇതിനെയെല്ലാം മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, March 2, 2024, 15:14 [IST]
English summary
Maruti suzuki sold nearly 2 lakh cars in february 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X