ഇരിപ്പുറയ്ക്കും മുമ്പേ പഞ്ചിനെ താഴെയിറക്കി സ്വിഫ്റ്റ്, മെയ് മാസം മാരുതി വിറ്റത് 19,393 യൂണിറ്റുകൾ

മാരുതിയുടെ പെപ്പിക്കുട്ടിയായി അറിയപ്പെടുന്ന കാറാണ് സ്വിഫ്റ്റ് (Maruti Swift). സാധാരണക്കാരന്റെ മിനി കൂപ്പറെന്നും പറയപ്പെടുന്ന മോഡലിനെ പുതുതലമുറയിലേക്ക് ആവാഹിച്ച് അടുത്തിടെയാണ് കമ്പനി പുറത്തിറക്കിയത്. കിടിലൻ വിലയും പുതിയ രൂപവും ഫീച്ചറുകളും, പുത്തൻ ത്രീ സിലിണ്ടർ എഞ്ചിനും എല്ലാമായി എത്തിയ മോഡലിനെ ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചിരിക്കുന്നത്. വിപണനത്തിന് എത്തി വെറും 1 മാസം പിന്നിടുമ്പോഴേക്കും പുതുതലമുറ ആവർത്തനത്തിന്റെ ബുക്കിംഗ് കണക്കുകൾ 30,000 കടന്നുവെന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മാരുതി സുസുക്കി നാലാം തലമുറ സ്വിഫ്റ്റിനായുള്ള ഡെലിവറികളും ആരംഭിച്ചിരുന്നു. ആദ്യ മാസത്തിൽ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായി കോംപാക്‌ട് ഹാച്ച്ബാക്ക് മാറിയെന്നതാണ് പുതിയ വിശേഷം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 17,346 യൂണിറ്റുകളെ അപേക്ഷിച്ച് 19,393 യൂണിറ്റ് വിൽപ്പനയുമായാണ് സ്വിഫ്റ്റ് കളംനിറഞ്ഞിരിക്കുന്നത്.

Maruti Suzuki Swift Becomes Best-Selling Car In India

വാർഷിക വിൽപ്പന കണക്കുകളിൽ 12 ശതമാനം വർധനവാണ് മോഡൽ കൈപിടിയിലാക്കിയിരിക്കുന്നത്. പോയമാസമെല്ലാം മാരുതിയെ താഴെയിറക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായി ടാറ്റ പഞ്ച് മാറിയിരുന്നു. ഒന്നാം സ്ഥാനം കൈപ്പിടിയിലാക്കി ഇരിപ്പുറയ്ക്കും മുമ്പേ തന്നെ പഞ്ചിനെ താഴെയിറക്കാൻ പുത്തൻ സ്വിഫ്റ്റിനായി എന്നത് മാരുതിയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.

2024 മെയ് മാസത്തിൽ 18,949 യൂണിറ്റ് വിൽപ്പനയാണ് ടാറ്റ പഞ്ച് നേടിയിരിക്കുന്നത്. എന്തായാലും സ്വിഫ്റ്റിന്റെ വിൽപ്പന വേഗം തുടരാൻ മാരുതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഡെലിവറി വേഗം തുടങ്ങിയതും വലിയ വെയിറ്റിംഗ് പിരീഡ് ഇല്ലാത്തതും സ്വിഫ്റ്റിന്റെ ജനപ്രീതി വർധിപ്പിക്കുന്ന കാര്യങ്ങളാണ്. ഫാമിലി ആവശ്യങ്ങൾക്കായി നല്ലൊരു ഹാച്ച്ബാക്ക് തേടുന്നവർക്കെല്ലാം അന്നും ഇന്നും പ്രിയം സ്വിഫ്റ്റിനോടാണ്.

Maruti Suzuki Swift Becomes Best-Selling Car In India

ആൺ, പെൺ വ്യത്യാസമില്ലാതെ തന്നെ ആരും ഇഷ്ടപ്പെടുന്ന ഡിസൈനും സ്റ്റൈലുമാണ് ഇതിനു പിന്നിലുള്ള പ്രധാന കാരണം. പിന്നെ മാരുതി കാറുകൾക്കുള്ള ഉയർന്ന റീസെയിൽ വാല്യുവും കാറിന് കരുത്താണ്. മുൻഗാമികളെ അപേക്ഷിച്ച് 2024 മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈനിൽ ഒരു പരിണാമപരമായ സമീപനമാണ് സ്വീകരിക്കുന്നത്. അതോടൊപ്പം തന്നെ ഇന്റീരിയറും സമഗ്രമായ നവീകരണത്തിന് വിധേയമായതും കൈയടി അർഹിക്കുന്ന കാര്യണാണ്.

പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളും ഉൾക്കൊള്ളിച്ചുകൊണ്ട് മോഡലിനെ കമ്പനി വേറെ ലെവലാക്കിയെന്ന് വേണം പറയാൻ. LXi, VXi, VXi (O), ZXi, ZXi+ എന്നീ അഞ്ച് വകഭേദങ്ങളിലാണ് പുത്തൻ സ്വിഫ്റ്റ് വാങ്ങാനാവുക. സിസ്‌ലിംഗ് റെഡ്, ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച്, മാഗ്മ ഗ്രേ, സ്‌പ്ലെൻഡിഡ് സിൽവർ, പേൾ ആർട്ടിക് വൈറ്റ് എന്നീ പുതുമയാർന്ന സിംഗിൾ-ടോൺ കളർ ഓപ്ഷനുകളും അതോടൊപ്പം ആകർഷകമായ ഡ്യുവൽ-ടോൺ നിറങ്ങളും വാഹനത്തിന് അഴക് വർധിപ്പിക്കുന്നുണ്ട്.

Maruti Suzuki Swift Becomes Best-Selling Car In India

മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫിനൊപ്പം സിസിൽ റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള ലസ്റ്റർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള പേൾ ആർട്ടിക് വൈറ്റ് എന്നിങ്ങനെ വൈവിധ്യമാർന്ന ഡ്യുവൽ ടോൺ നിറങ്ങളുമാണ് മാരുതി സ്വിഫ്റ്റിന് ഇപ്പോഴുള്ളത്. ഡിസൈനിലേക്ക് നോക്കിയാൽ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയി ല്‍ലൈറ്റുകള്‍, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് ഹാച്ചിന് ലഭിക്കുന്നത്.

ഇന്റീരിയറിലേക്ക് കയറിയാൽ പുതിയ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, കളര്‍ MID ഉള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6 എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയവയാണ് മാരുതി സ്വിഫ്റ്റിലെ പ്രധാന ഫീച്ചറുകൾ.

പുതിയ 1.2 ലിറ്റര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിനാണ് നാലാംതലമുറ സ്വിഫ്റ്റിന്റെ ഹൃദയം. ഇത് 80 bhp കരുത്തിൽ പരമാവധി 100 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ വാങ്ങാന്‍ സാധിക്കും. സ്വിഫ്റ്റിന്റെ മാനുവല്‍ മോഡലുകള്‍ക്ക് 6.49 ലക്ഷം മുതല്‍ 9.14 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക്കിന് 7.79 ലക്ഷം മുതല്‍ 9.64 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Monday, June 10, 2024, 15:47 [IST]
English summary
Maruti suzuki swift becomes best selling car in india sold 19393 units last month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X