റോക്കറ്റ് പോവുമോ ഇതുപോലെ? 3.87 ലക്ഷത്തിൽ നിന്ന് സ്വിഫ്റ്റിന്റെ വില പോയ പോക്കെ!

2005 -ലാണ് വിപണിയിൽ ഉയർന്നു വരുന്ന മത്സരത്തിൽ ഒരു പിടിവള്ളിയായി മാരുതി സുസുക്കി സ്വിഫ്റ്റ് എന്ന മോഡലിനെ ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. അതിമനോഹരമായ പ്രൊഫൈലും കരുത്തുറ്റ പെർഫോമെൻസും കൊണ്ട്, സ്വിഫ്റ്റ് ഇന്ത്യയിലെ ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായി ഇന്നും തുടരുന്നു. നിലവിലെ സാഹചര്യത്തിൽ, ഉപഭോക്തൃക്കളുടെ മുൻഗണനകൾ ടാറ്റ പഞ്ച് പോലുള്ള മിനി എസ്‌യുവികളിലേക്ക് മാറുമ്പോൾ, മാരുതി സ്വിഫ്റ്റ് ഇപ്പോഴും ശക്തമായ വിൽപ്പന രേഖപ്പെടുത്തുന്നത് തുടരുന്നു. 2005 -ൽ പുറത്തിറക്കിയ ആദ്യ തലമുറ മാരുതി സ്വിഫ്റ്റ് 3.87 ലക്ഷം രൂപ പ്രാരംഭ വിലയ്ക്കാണ് അന്ന് എത്തിയിരുന്നത്.

അക്കാലത്തെ ടോപ്പ് സ്പെക്ക് വേരിയന്റ് 4.85 ലക്ഷം രൂപയ്ക്ക് മാരുതി സുസുക്കി വാഗ്ദാനം ചെയ്തിരുന്നു. പിന്നീട്, രണ്ടാം തലമുറ സ്വിഫ്റ്റ് 2011 -ൽ കമ്പനി അവതരിപ്പിച്ചു. ഈ മോഡലിന്റെ പ്രാരംഭ വില എന്നത് 4.22 ലക്ഷം രൂപയായിരുന്നു, ഹാച്ച്ബാക്കിന്റെ ടോപ്പ് സ്പെക്ക് വേരിയന്റ് 6.38 ലക്ഷം രൂപയ്ക്ക് അന്ന് ലഭ്യമായിരുന്നു.

3 87

2014 -ൽ 4.42 ലക്ഷം മുതൽ 6.95 ലക്ഷം രൂപ വരെ വില പരിധിയിൽ നവീകരിച്ച ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ മാരുതി വീണ്ടും അവതരിപ്പിച്ചു. മൂന്നാം തലമുറ മാരുതി സ്വിഫ്റ്റ് 2018 -ലാണ് പുറത്തിറങ്ങിയത്. ഈ തേർഡ് ജെൻ 4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ വില പരിധിയിലാണ് വന്നിരുന്നത്.

അതിന് ശേഷം 5.73 ലക്ഷം മുതൽ 8.41 ലക്ഷം രൂപ വരെ വിലയ്ക്ക് 2021 -ൽ ഒരു ഫെയ്‌സ്‌ലിഫ്റ്റും നിർമ്മാതാക്കൾ അവതരിപ്പിച്ചു. ഏറ്റവും പുതിയ, നാലാം തലമുറ മോഡൽ 2024 മെയ് മാസത്തിൽ മാരുതി ലോഞ്ച് ചെയ്തു. 6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില. ഇത് ആമുഖ വിലകളാണ്, വളരെ പരിമിത കാലത്തേക്ക് മാത്രമാണ് ഹാച്ച്ബാക്ക് ഈ വിലയ്ക്ക് ലഭ്യമാവുന്നത്.

Maruti Swift Base Variant (Rs Lakh) Top Variant (Rs Lakh) Difference (Rs Lakh)
1st Gen 2005 3.87 4.85 0.98
2nd Gen 2011 4.22 6.38 2.16
2nd Gen Facelift 2014 4.42 6.95 2.53
3rd Gen 2018 4.99 8.29 3.3
3rd Gen Facelift 2021 5.73 8.41 2.68
4th Gen 2024 6.49 9.64 3.15

ബേസ് വേരിയന്റുകൾക്ക്, 2005 മുതലുള്ള വിലകൾ നോക്കിയാൽ 67.70 ശതമാനം വർധിച്ചു എന്ന് നമുക്ക് മനസിലാക്കാം. മറുവശത്ത ടോപ്പ് സ്പെക്ക് വേരിയന്റുകളുടെ കാര്യം താരതമ്യം ചെയ്യുമ്പോൾ, ഒന്നാം തലമുറ മുതൽ നാലാം തലമുറ വരെയുള്ള വിലകൾ ഏകദേശം ഇരട്ടിയായി എന്നതും കാണാം.

ടോപ്പ് സ്പെക്ക് വേരിയന്റുകൾക്ക് സാധാരണയായി അപ്‌ഡേറ്റുകളുടെ കാര്യത്തിൽ ഫീച്ചറുകളും മറ്റും കൂടുതൽ ലഭിക്കുന്നതിനാലാണ് ഈ വലിയ മാറ്റം എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ, നാലാം-തലമുറ സ്വിഫ്റ്റിന് സമഗ്രമായ ഒരു അപ്പ്ഡേറ്റ് തന്നെ ലഭിച്ചു. ഗ്രില്ല്, ഫ്രണ്ട് & റിയർ ബമ്പർ എന്നിവയിൽ അപ്‌ഡേറ്റുകളുള്ള സ്‌പോർട്ടിയർ ഡിസൈനാണ് പുതിയ സ്വിഫ്റ്റിനുള്ളത്.

3 87

ഇന്റഗ്രേറ്റഡ് DRL-കളോട് കൂടിയ ഷാർപ്പ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, സ്‌പോർട്ടി 15 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകൾ, C -ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ എന്നിവയും ഇതിലുണ്ട്. അകത്തളത്തിൽ, 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആർക്മെയ്സ് സറൗണ്ട് സെൻസ്, വോയ്‌സ് കമാൻഡുകൾ, OTA അപ്‌ഡേറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

അതോടൊപ്പം വയർലെസ് ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സ്മാർട്ട് കീയ്ക്ക് ഒപ്പം എഞ്ചിൻ സ്റ്റാർട്ട്/ സ്റ്റോപ്പ് ബട്ടൺ, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ, ഓൾ ഫോർ പവർ വിൻഡോകളും ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ORVM -കൾ എന്നിവയും വാഹനത്തിലുണ്ട്.

സുരക്ഷയുടെ കാര്യത്തിൽ സേഫ്റ്റി കിറ്റിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ക്യാമറ, ABS + EBD എന്നിവ ഉൾപ്പെടുന്നു. 82 PS മാക്സ് പവറും 112 Nm പീക്ക് torque ഉം നൽകുന്ന പുതിയ Z സീരീസ് 1.2 ലിറ്റർ എഞ്ചിനാണ് നാലാം തലമുറ സ്വിഫ്റ്റിൽ വരുന്നത്.

ഹാച്ച്ബാക്കിന്റെ ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT എന്നിവ ഉൾപ്പെടുന്നു. പുതിയ നാലാം തലമുറ സ്വിഫ്റ്റിന് ലിറ്ററിന് 25.75 കിലോമീറ്റർ എന്ന എക്കാലത്തെയും മികച്ച മൈലേജുമുണ്ട് എന്നതും ശ്രദ്ധേയമാണ്. മൂന്നാം തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ മൈലേജിന്റെ കാര്യത്തിൽ 15 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, June 2, 2024, 9:00 [IST]
English summary
Maruti suzuki swift prices from 1st gen to fourth gen compared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X