സ്വിഫ്റ്റിനും എക്സ്റ്ററിനും ഒരേ വില, അപ്പോൾ ഏതെടുക്കണമെന്ന കൺഫ്യൂഷനിലാണോ? ഉത്തരം പറഞ്ഞുതരാം

ഹാച്ച്ബാക്കുകളെ മറന്ന് ഇന്ത്യക്കാരും പതിയെ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് ചേക്കേറി തുടങ്ങിയിരിക്കുകയാണ്. ഇതിന് കാരണക്കാരായത് മൈക്രോ എസ്‌യുവി സെഗ്മെന്റ് ആണെന്ന് നിസംശയം പറയാം. ടാറ്റ പഞ്ചിലൂടെ തുടക്കമിട്ട വിഭാഗത്തിൽ പിന്നീടെത്തിയ ഹ്യുണ്ടായി എക്സ്റ്ററും ആളെക്കൂട്ടുന്ന കാഴ്ച്ചയാണ് നാം കണ്ടത്. ഹാച്ചിന്റെ അതേ വിലയ്ക്ക് കിട്ടുന്നതിനാൽ എല്ലാവരും ഇത്തരം മോഡലുകളുടെ പിന്നാലെ പായാനും തുടങ്ങി.

സെഡാനുകൾക്ക് ശേഷം എസ്‌യുവികളുടെ പവർ ഹാച്ച്ബാക്കുകളും അറിഞ്ഞു തുടങ്ങിയെന്ന് വേണം പറയാൻ. 2024 ജനുവരിയിലെ വിൽപ്പനയിൽ ടാറ്റ പഞ്ച് മാരുതി വാഗൺആറിനെ മറികടന്നതു വരെ ഞെട്ടലുണ്ടാക്കിയ സംഭവമാണ്. പോരാത്തതിന് ടാറ്റ നെക്‌സോൺ മാരുതി സുസുക്കി ഡിസയറിനേക്കാൾ കൂടുതൽ വിൽപ്പനയും പിടിച്ചിരുന്നു. ഇപ്പോൾ എസ്‌യുവികളെ തറപറ്റിക്കാനായി മാരുതി സുസുക്കി കഴിഞ്ഞ ദിവസം നാലാംതലമുറ സ്വിഫ്റ്റിനെ പുറത്തിറക്കുകയുണ്ടായി.

Maruti Suzuki Swift Vs Hyundai Exter Comparison

ബി-സെഗ്‌മെൻ്റിൽ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസാണ് പ്രധാന എതിരാളിയെങ്കിലും വിലയുടെ കാര്യം വരുമ്പോൾ നിയോസിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ച എക്സ്റ്ററും മാരുതി സ്വിഫ്റ്റിന് പണിയാവാൻ സാധ്യതയുണ്ട്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുത്തൻ സ്വിഫ്റ്റിനെ ഒരുപാട് പോരായ്‌മകളുമുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പെർഫോമൻസിൽ നിന്നും വ്യതിചലിച്ച് എഞ്ചിൻ കൂടുതൽ മൈലേജ് തരുന്ന വിധത്തിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നതെന്നാണ് ഏറ്റവും വലിയ വാദം.

ഇതെല്ലാം മാറ്റിവെച്ചാലും സ്വിഫ്റ്റും എക്സ്റ്ററിനും ഒരേ വിലയുള്ളതിനാൽ ഏതെടുക്കണമെന്ന കൺഫ്യൂഷൻ പലരിലും കാണും. കൂടുതൽ മിടുക്കനും റീസെയിൽ വാല്യുവുമുള്ള സ്വിഫ്റ്റ് എടുക്കണോ അതോ ട്രെൻഡിന് അനുസരിച്ച് മൈക്രോ എസ്‌യുവി മുറ്റത്തെത്തിക്കണോയെന്ന ആശയക്കുഴപ്പം പലരിലും ഉണ്ടായേക്കാം. ആയതിനാൽ ഏത് വാങ്ങുന്നതാവും ഉചിതമെന്ന് താരതമ്യം ചെയ്‌ത് നോക്കിയാലോ?

Maruti Suzuki Swift Vs Hyundai Exter Comparison

എക്സ്ഷോറൂം വില: അഞ്ച് വേരിയന്റ് കോമ്പിനേഷനിൽ നിന്നും വ്യത്യസ്തമായ 12 പതിപ്പുകളിൽ പുതിയ സ്വിഫ്റ്റ് വാങ്ങാനാവും. 6.49 ലക്ഷം മുതൽ 9.64 ലക്ഷം വരെയാണ് ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയെന്ന് മാത്രം. മറുവശത്ത് 6.13 മുതൽ 10.28 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി എക്സ്റ്ററിനായി ചെലവഴിക്കേണ്ടത്. ഏഴ് ട്രിം ഓപ്ഷനുകളിലായി 17 പതിപ്പുകളിൽ നിങ്ങൾക്ക് എക്‌സ്‌റ്റർ വാങ്ങാനാവും.

ഡിസൈൻ: ഡിസൈനിൻ്റെ അടിസ്ഥാനമാക്കിയാൽ സ്വിഫ്റ്റിനും എക്‌സ്റ്ററിനും തികച്ചും വ്യത്യസ്തമായ സമീപനമാണുള്ളത്. ന്യൂ-ജെൻ അപ്‌ഡേറ്റിനൊപ്പം കുറച്ച് ഷാർപ്പ് കട്ടുകൾ ചേർത്തുകൊണ്ട് സ്വിഫ്റ്റ് അതിന്റെ സ്റ്റൈലിംഗ് ഏതാണ്ട് മുൻഗാമിക്ക് സമാനമായിട്ട് പിടിച്ചിട്ടുണ്ട്. ഇപ്പോഴും അങ്ങിങ്ങായി മിനി കൂപ്പർ ടച്ചും കാണാനാവും. എക്‌സ്‌റ്റർ ബോക്‌സിയറായ ഡിസൈൻ ഭാഷ്യമാണ് പിന്തുടർന്നിരിക്കുന്നത്. എന്നാൽ പക്കാ ഒരു എസ്‌യുവിയായിട്ട് പലർക്കും തോന്നിയേക്കുകയുമില്ല.

Maruti Suzuki Swift Vs Hyundai Exter Comparison

എന്തായാലും ഡിസൈൻ വ്യക്തിപരമായ തീരുമാനമായതിനാൽ ഇക്കാര്യത്തിൽ അവനവന്റെ ടേസ്റ്റിന് അനുസരിച്ച് തെരഞ്ഞെടുക്കുന്നതാവും ഉചിതം. ആകെ മൊത്തത്തിൽ നോക്കുമ്പോൾ എക്സ്റ്റീരിയർ ഫീച്ചറുകളാൽ രണ്ട് മോഡലുകളും കിടുവാണ്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ എക്സ്റ്ററിന്റെ 3,815 മില്ലീമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ പുത്തൻ സ്വിഫ്റ്റിന്റെ 3,860 മില്ലീമീറ്റർ നീളമാണുള്ളത്.

വീതിയും മാരുതി കാറിനാണുള്ളതെങ്കിലും ഉയരത്തിന്റെ കാര്യത്തിൽ ഹ്യുണ്ടായിയാണ് സമ്പന്നൻ. വീൽബേസ് നീളം സ്വിഫ്റ്റിനും എക്സ്റ്ററിനും 2450 മില്ലീമീറ്ററാണ് വരുന്നത്. ഗ്രൗണ്ട് ക്ലിയറൻസിലേക്ക് വന്നാൽ സ്പോർട് യൂട്ടിലിറ്റി വാഹനമായി ഡിസൈൻ ചെയ്‌തിരിക്കുന്നതിനാൽ എക്സ്റ്ററാണ് വിജയിക്കുന്നത്. മൈക്രോ എസ്‌യുവിക്ക് 185 mm കിട്ടുമ്പോൾ ഹാച്ച്ബാക്കായ സ്വിഫ്റ്റിന് 163 mm ആണ് ഗ്രൗണ്ട് ക്ലിയറൻസ്.

Maruti Suzuki Swift Vs Hyundai Exter Comparison

ഇന്റീരിയറും ഫീച്ചറുകളും: എക്‌സ്‌റ്ററിന്റെയും സ്വിഫ്റ്റിന്റെയും അകത്തളും പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ സ്വിഫ്റ്റിനെ കൂടുതൽ ആകർഷകമാക്കാൻ കമ്പനി ഡാഷ്‌ബോർഡിലും ഡോർ പാഡുകളിലും ചില കോൺട്രാസ്റ്റ് സിൽവർ ഇൻസെർട്ടുകൾ സമ്മാനിച്ചിട്ടുണ്ട്. എക്‌സ്‌റ്ററിന് നിയോസിന് സമാനമായ ഇന്റീരിയറാണുള്ളത്. അതിനാൽ പലർക്കും ഒരു പുതുമയൊന്നും തോന്നിയേക്കില്ല.

പുതിയ സ്വിഫ്റ്റ് ബലേനോയിൽ നിന്നും ഫ്രോങ്‌സിൽ നിന്നും ചില ഘടകങ്ങൾ കടമെടുത്തിട്ടുണ്ടെങ്കിലും അതൊന്നും ഓർമ്മപ്പെടുത്താത്ത വിധമാണ് മാരുതി ക്രമീകരിച്ചിരിക്കുന്നത്. ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീനും എസി കൺട്രോളുകളും എല്ലാം പുത്തനാണ്. അതേസമയം സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ, അനലോഗ് ഡയൽ എന്നിവയെല്ലാം മുൻഗാമിയിൽ നിന്നും അതേപടി മുമ്പോട്ടു കൊണ്ടുപോവുകയാണ്.

Maruti Suzuki Swift Vs Hyundai Exter Comparison

എക്‌സ്‌റ്ററിലേക്ക് എത്തിയാൽ ഡാഷ്‌ബോർഡിൽ ഒരു ഫ്ലോട്ടിംഗ് പാനൽ ലഭിക്കും. അതിൽ ടച്ച്‌സ്‌ക്രീനും ബിനാക്കിളിൽ ഓൾ-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുമെല്ലാം കൊടുത്തിട്ടുണ്ട്. സ്വിഫ്റ്റ് വലിയ സീറ്റിനൊപ്പം ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും ഒരുക്കിയപ്പോൾ എക്‌സ്‌റ്ററിലെ സീറ്റുകൾക്ക് ഈയൊരു ഫങ്ഷൻ കിട്ടുന്നില്ല. ഡ്രൈവറുടെ സീറ്റിന് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ് ഉയർന്ന വേരിയൻ്റുകളിൽ മാത്രമേ ലഭ്യമാകൂ.

ഇനി പിന്നിലേക്ക് വന്നാൽ സ്വിഫ്റ്റിനെ അപേക്ഷിച്ച് എക്‌സ്‌റ്ററിൻ്റെ ഉയർന്ന ഉയരം അകത്ത് കയറുന്നത് കൂടുതൽ സുഖകരമാക്കും. റിയർ സീറ്റ് രണ്ട് പേർക്ക് യാത്ര ചെയ്യാനാണ് അനുയോജ്യമാണെങ്കിലും എക്സ്റ്ററിനെ അപേക്ഷിച്ച് സ്വിഫ്റ്റിന് അൽപ്പം നേരായ ബാക്ക്‌റെസ്റ്റ് ഉണ്ടെന്നത് സഹായകരമാവും. പക്ഷേ ദീർഘദൂര യാത്രകൾക്ക് ഹ്യുണ്ടായിയുടെ എസ്‌യുവി തന്നെയാണ് മികവുറ്റത്. ബൂട്ട് സ്‌പേസിൻ്റെ കാര്യത്തിൽ, എക്‌സ്‌റ്റർ 391 ലിറ്ററും സ്വിഫ്റ്റിന് 265 ലിറ്റർ സ്പേസുമാണുള്ളത്.

Maruti Suzuki Swift Vs Hyundai Exter Comparison

ഫീച്ചറുകൾ: ഇക്കാര്യത്തിലേക്ക് വന്നാൽ തെരഞ്ഞടുക്കുന്ന വേരിയന്റിനെ അനുസരിച്ചിരിക്കും ലഭ്യത. ഇനി ടോപ്പ് മോഡലുകൾ മാറ്റുരച്ചാൽ എക്‌സ്‌റ്ററും പുതിയ സ്വിഫ്റ്റും ടച്ച്‌സ്‌ക്രീൻ, വയർലെസ് ചാർജിംഗ് പാഡ്, വയർലെസ് ഫോൺ ഇൻ്റഗ്രേഷൻ, റിയർ എസി വെന്റുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഇബിഡി ഉള്ള എബിഎസ്, ഹിൽ-ഹോൾഡ്, ഓട്ടോമാറ്റിക്കിൽ ക്രീപ്പ് ഫംഗ്ഷൻ, ESP, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ എന്നിവയെല്ലാം കിട്ടും.

പുതിയ തലമുറ സ്വിഫ്റ്റിനൊപ്പം അരങ്ങേറ്റം കുറിക്കുന്നത് പുതിയ Z-സീരീസ് പെട്രോൾ എഞ്ചിനാണ്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ത്രീ സിലിണ്ടർ പെട്രോൾ യൂണിറ്റിന് 80 bhp പവറിൽ 111 Nm torque വരെയാണ് നൽകാനാവുക. മുൻഗാമിയെ അപേക്ഷിച്ച് പവർഔട്ട്പുട്ടിൽ വ്യത്യാസമുണ്ടെങ്കിലും ഡ്രൈവിംഗ് മടുപ്പിക്കുന്നതല്ലെന്ന് വേണം പറയാൻ. മൈലേജിലേക്ക് വന്നാൽ മാനുവലിനും എഎംടിക്കും യഥാക്രമം 22.38 കിലോമീറ്റർ, 22.56 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി അവകാശപ്പെടുന്നത്.

Maruti Suzuki Swift Vs Hyundai Exter Comparison

എക്‌സ്‌റ്ററിൽ 1.2 ലിറ്റർ കാപ്പ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വരുന്നത്. 82 bhp കരുത്തിൽ 114 Nm torque ഉത്പാദിപ്പിക്കുന്ന ഇതിലും അഞ്ച്-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനാണ് വരുന്നത്. ഈ പെട്രോൾ എഞ്ചിൻ്റെ ഔദ്യോഗിക മൈലേജ് കണക്കുകളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നതാണ് രസകരമായ കാര്യം. മൈലേജ് നോക്കുന്നവർക്ക് എക്സ്റ്ററിന്റെ സിഎൻജി വേർഷനും വേണമെങ്കിൽ പരിഗണിക്കാം.

More from DriveSpark

Article Published On: Friday, May 17, 2024, 14:28 [IST]
English summary
Maruti suzuki swift vs hyundai exter comparison which car should you buy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X