അല്ലേലും ഈ മൊതലിനെ ഒന്നും നമുക്ക് കിട്ടൂല! 140 PS പവറുമായി ഫൈനൽ എഡിഷൻ സ്വിഫ്റ്റ് സ്പോർട്ട്

മുൻ മോഡലുകളേക്കാൾ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും എത്തിയ സ്വിഫ്റ്റിന്റെ മൂന്നാം തലമുറ കുറഞ്ഞ കാലങ്ങൾക്കുള്ളിൽ ജനപ്രീതി നേടിയിരുന്നു, ആഗോള വിപണികളിൽ ഇതേ തേർഡ് ജെൻ പതിപ്പിനെ അടിസ്ഥാനമാക്കി ഒരുക്കിയിരുന്ന സ്വിഫ്റ്റ് സ്പോർട്ടും ഉപഭോക്താക്കളുടെ മനം കവർന്ന മോഡലാണ് എന്ന് നിസംശയം പറയാം. ഇപ്പോൾ നാലാം തലമുറ സ്വിഫ്റ്റ് എത്തിയതോടെ മൂന്നാം തലമുറ വിപണിയിൽ നിന്നും പിൻവാങ്ങുകയാണ്. എന്നാൽ അവസാനിക്കുന്നതിനു മുമ്പുള്ള ആളിക്കത്തൽ എന്ന പോലെ സുസുക്കി സ്വിഫ്റ്റ് സ്പോർട്ട് ZC33S ഫൈനൽ എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ്.

ഈ പ്രത്യേക മോഡൽ 2025 നവംബർ വരെ വിൽപ്പനയ്‌ക്കെത്തും എന്നാണ് റിപ്പോർട്ട്. സംഭവം എങ്ങനെ എന്ന് നമുക്ക് നോക്കാം. ഒരു ഹാച്ച്ബാക്ക് എന്ന നിലയിൽ മാരുതി സുസുക്കി സ്വിഫ്റ്റ് ഇന്ത്യയിലെ ഒരു മിന്നും താരമായിരുന്നു എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. സാധാരണക്കാരന്റെ പോക്കറ്റിന് താങ്ങാനാവുന്നതും, ഭാരം കുറഞ്ഞതും, മൈലേജുള്ളതും, ഉപയോഗിക്കാൻ വളരെ ലാഭകരവും എന്നതാണ് സ്വിഫ്റ്റ് ഹാച്ച്ബാക്കിൻ്റെ പ്രധാന ഫിലോസിഫികളിൽ ചിലത്.

140 PS

എന്നിരുന്നാലും, ഈ നോർമൽ സ്വിഫ്റ്റിന്റെ ഫിലോസഫികളിൽ നിന്നും അല്പം മാറ്റമുള്ളതാണ് ആഗോള വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന സ്വിഫ്റ്റ് സ്‌പോർട്ട് എന്ന സ്‌പോർടി വേരിയൻ്റ്. ഇന്ത്യയിൽ ഈ പതിപ്പ് വിൽപ്പനയ്‌ക്ക് എത്തുന്നില്ലെങ്കിലും, ഈ പോക്കറ്റ് -റോക്കറ്റ് അതിന്റെ മികവുറ്റ പ്രകടനത്തിന് ആഗോളതലത്തിൽ വാഹന പ്രേമികളുടെ മനസിൽ പ്രത്യേക സ്ഥാനവും മികച്ച സ്വീകാര്യതയും ലഭിച്ച മോഡലാണിത്.

ഈ പാരമ്പര്യം നിലനിറുത്തിക്കൊണ്ടാണ് സുസുക്കി സ്വിഫ്റ്റ് സ്‌പോർട്ട് ZC33S ഫൈനൽ എഡിഷൻ പുറത്തിറക്കിയത്. മുകളിൽ സൂചിപ്പിച്ചതു പോലെ ഈ മോഡൽ 2025 മാർച്ച് മുതൽ 2025 നവംബർ വരെ വിൽപ്പനയ്ക്ക് എത്തും. മൂന്നാം തലമുറ മോഡലിനെ അടിസ്ഥാനമാക്കിയുള്ള സ്വിഫ്റ്റ് സ്‌പോർട്ടിൻ്റെ അവസാന പതിപ്പാണിത് എന്നതും ശ്രദ്ധേയമാണ്.

140 PS

നാലാം തലമുറ മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്വിഫ്റ്റ് സ്പോർട്ട് ഇതുവരെ സുസുക്കി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ തന്നെ, ഇപ്പോൾ പുറത്തിറക്കിയ സ്വിഫ്റ്റ് സ്പോർട്ട് ZC33S ഫൈനൽ എഡിഷൻ ഈ പോക്കറ്റ് റോക്കറ്റ് ഫോർമുലയുടെ അവസാന ആവർത്തനമായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫൈനൽ എഡിഷൻ ജപ്പാനിൽ മാത്രമാവും വിൽക്കുക എന്നും കനമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്, അത് കൂടാതെ മറ്റ് ആഗോള വിപണികളിലെ ലഭ്യത ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ഫ്രോങ്ക്സ് സീ ബാസ് നൈറ്റ് ഗെയിം കൺസെപ്റ്റ്, വാഗൺആർ സ്മൈൽ യൂറോപ്യൻ ആൻ്റിക് കൺസെപ്റ്റ്, സോളിയോ, സോളിയോ ബാൻഡിറ്റ്, ന്യൂ ജെൻ സ്പേഷ്യ ഗിയർ എന്നിവയ്‌ക്കൊപ്പം ടോക്കിയോ ഓട്ടോ സലൂണിൽ ഇത് വെളിപ്പെടുത്താൻ കമ്പനി ഒരുങ്ങിയിരിക്കുന്നു. സ്വിഫ്റ്റ് സ്‌പോർട്ട് ZC33S ഫൈനൽ എഡിഷനിൽ ചില സവിശേഷമായ എക്സ്റ്റീരിയർ, ഇൻ്റീരിയർ ഡിസൈൻ ഘടകങ്ങൾ നമുക്ക് കാണാം.

140 PS

ബ്ലൂ, യെല്ലോ, റെഡ്, സിൽവർ, വൈറ്റ് എന്നിങ്ങനെ മനോഹരമായ ഷേഡുകളിൽ നമുക്ക് വാഹനം കാണാൻ കഴിയും. ചില നിറങ്ങൾ ബ്ലാക്ക് റൂഫും പില്ലറുകളുമായി വരുന്നു. മൂന്നാം തലമുറ സ്വിഫ്റ്റിൻ്റെ ഫ്രണ്ട് ഫാസിയ അതേ പോലെ ക്യാരി ഫോർവേർഡ് ചെയ്തിട്ടുണ്ട്, എന്നാൽ ഇതിന് ഒരു ഗ്ലോസ് ബ്ലാക്ക് ഗ്രില്ല് ലഭിക്കുന്നു. 5 സ്പോക് പാറ്റേണിലുള്ള 17 ഇഞ്ച് അലോയി വീലുകളാണ് വശക്കാഴ്ച്ചയിലെ പ്രധാന ഹൈലൈറ്റ്.

വീലുകൾക്ക് പിന്നിൽ, നമുക്ക് റെഡ് ഷെയ്ഡിലുള്ള ബ്രേക്ക് കാലിപ്പറുകളും ലഭിക്കുന്നുണ്ട്. സൈഡ് ബോഡിയിലും ടെയിൽഗേറ്റിലുമുള്ള വലിയ സുസുക്കി സ്‌പോർട് ഡീക്കലുകളും കാര്യമായ ശ്രദ്ധ പിടിച്ചുപറ്റുന്നു. 'C' പില്ലറുകളിലെ ZC33S, ഫൈനൽ എഡിഷൻ ബാഡ്ജുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സജ്ജീകരണത്തോടുകൂടിയ സ്‌പോർട്ടി റിയർ ബമ്പർ, വശത്തും പിന്നിലും ഗ്രൗണ്ട് ഹഗ്ഗിംഗ് സ്‌കർട്ടുകൾ എന്നിവ ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഉള്ളിൽ, ZC33S പവർഡ് ബൈ സുസുക്കി ഡീക്കലും സ്‌പോർട് ഡീക്കലുകളും പോലുള്ള ആഡ്-ഓണുകൾ വാഹനത്തിലുണ്ട്.

ഈ JDM മോഡലിൻ്റെ ബോണറ്റിന് കീഴിൽ 138 bhp മാക്സ് പവറും 230 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന അതേ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 6 -സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 -സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.

More from DriveSpark

Article Published On: Tuesday, December 24, 2024, 19:33 [IST]
English summary
Maruti suzuki unveils swift sportzc33s final edition with 140 ps power
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X