33.48 കി.മീ. മൈലേജുള്ള കാർ വെറും 5.65 ലക്ഷത്തിന് വാങ്ങാം, ഇലക്‌ട്രിക്കിനെ പറപ്പിക്കാൻ വാഗൺആർ വാൾട്ട്സ് എഡിഷൻ

സാധാരണക്കാരുടെ ബ്രാൻഡായി അറിയപ്പെടുന്നവരാണ് മാരുതി സുസുക്കി (Maruti Suzuki). മാരുതിയുടെ ഏത് കാറും ഏതാരാൾക്കും വിശ്വസിച്ച് കൂടെക്കൂട്ടാൻ പറ്റും. സേഫ്റ്റി പറഞ്ഞ് ആളുകൾ കളിയാക്കുമെങ്കിലും പണിതരാതെ പോക്കറ്റ് കീറാതെ കൊണ്ടുനടക്കാൻ ഏറ്റവും ബെസ്റ്റ് ഇവൻമാരാണ്. ഇപ്പോൾ കിടിലൻ പ്രീമിയം വാഹനങ്ങൾ വരെ ജാപ്പനീസ് വാഹന നിർമാതാക്കൾ പണിതിറക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഹാച്ച്ബാക്കുകളാണ്. അതിൽ കിങ് സ്വിഫ്റ്റാണെങ്കിലും ഫാമിലികൾക്ക് ഏറ്റവും ഇഷ്‌ടം വാഗൺആറാണ്. ടോൾബോയ് ഡിസൈനും വിശാലമായ ഇന്റീരിയറും ഉയർന്ന ഡ്രൈവിംഗ് പൊസിഷനുമെല്ലാം ഏത് പ്രായക്കാരേയും ആകർഷിക്കുന്ന സംഗതിയാണ്.

രാജ്യത്തെ സാധാരണക്കാരന്റെ മനസ് മനസിലാക്കി അവരുടെ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിൽ ഡിസൈൻ ചെയ്‌ത് വെന്നിക്കൊടി പാറിച്ച ഈ ഹാച്ച്ബാക്ക് ഏകദേശം 30 ലക്ഷത്തിലധികം യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ തലമുറ മാറ്റം കൊണ്ടുവരാനും മാരുതി കാണിക്കുന്ന മിടുക്കാണ് ഇതിനെല്ലാം പിന്നിൽ. ഇപ്പോഴിതാ വാഗൺആറിന്റെ പുതിയൊരു ലിമിറ്റഡ് എഡിഷൻ മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

Maruti Suzuki WagonR Waltz Limited Edition Launched

ഉത്സവ സീസണിൽ കൂടുതൽ വിൽപ്പന പിടിക്കാനായി വാഗൺആർ വാൾട്ട്സ് എഡിഷനാണ് മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 5.65 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ആള് ഇങ്ങെത്തിയിരിക്കുന്നത്. കുറഞ്ഞ വിലയാണെങ്കിലും ഗംഭീര ഫീച്ചറുകൾ കോർത്തിണക്കിയാണ് ഹാച്ച്ബാക്കിനെ പണിതിറക്കിയിരിക്കുന്നത്. പുതിയ ഫീച്ചറുകൾക്കൊപ്പം എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും ചില സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങളും കൊണ്ടുവരുന്നിട്ടുണ്ട്.

പുതിയ വാഗൺആർ വാൾട്ട്സ് എഡിഷൻ LXi, VXi, ZXi എന്നീ മൂന്ന് വേരിയൻ്റുകളിൽ മാരുതി വാഗൺആർ വാൾട്ട്സ് ലിമിറ്റഡ് എഡിഷൻ ലഭ്യമാണ്. അധിക ഫീച്ചറുകൾക്കായി ഏകദേശം 10,000 രൂപ അധികമായി മുടക്കിയാലും മതിയാവും. കാറിന്റെ പുറംമോടിയെ മോടിപിടിപ്പിക്കാനായി ഫ്രണ്ട് ക്രോം ഗ്രിൽ, ഫോഗ് ലാമ്പുകൾ, വീൽ ആർച്ച് ക്ലാഡിംഗ്, ബമ്പർ പ്രൊട്ടക്ടറുകൾ, സൈഡ് സ്കർട്ടുകൾ, ബോഡി സൈഡ് മോൾഡിംഗ് എന്നിവ പോലുള്ള നിരവധി എക്സ്റ്റീരിയർ അപ്‌ഗ്രേഡുകളാണ് മാരുതി സുസുക്കി കൊണ്ടുവന്നിരിക്കുന്നത്.

Maruti Suzuki WagonR Waltz Limited Edition Launched

ഇന്റീരിയറിലേക്ക് കയറിയാൽ പുതിയ ഡിസൈനർ ഫ്ലോർ മാറ്റുകൾ, സീറ്റ് കവറുകൾ, പുതിയ 6.2-ഇഞ്ച് ടച്ച്‌സ്‌ക്രീൻ മ്യൂസിക് സിസ്റ്റം, സ്പീക്കറുകൾ, സുരക്ഷാ സംവിധാനം, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവയുള്ള പുതിയ ഇൻ്റീരിയർ സ്റ്റൈലിംഗ് കിറ്റാണ് പുതിയ വാഗൺആർ വാൾട്ട്സ് എഡിഷനിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവ പോലുള്ള കിടിലൻ സേഫ്റ്റി ഫീച്ചറുകളും ഈ മോഡലിൽ മാരുതി കോർത്തിണക്കിയിട്ടുണ്ട്.

വിൽപ്പന വർധിപ്പിക്കാനും കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ അന്വേഷിക്കുന്നവരേയും ആകർഷിക്കാൻ പുതിയ ലിമിറ്റഡ് എഡിഷൻ പതിപ്പിലൂടെ കമ്പനിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ അപ്‌ഗ്രേഡുകളൊന്നുമില്ലാതെയാണ് വാഹനം വരുന്നത്. 1.0 ലിറ്റർ, 1.2 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് പുതിയ വാഗൺആർ വാൾട്ട്സ് എഡിഷൻ വിപണനത്തിന് എത്തിയിരിക്കുന്നത്.

Maruti Suzuki WagonR Waltz Limited Edition Launched

ഇതുകൂടാതെ 1.0 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം സിഎൻജി വേരിയന്റും കാറിൽ തെരഞ്ഞെടുക്കാനാവും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവലും എഎംടിയും ആണ് ഉൾപ്പെടുന്നത്. സിഎൻജി പതിപ്പിന് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭിക്കൂ. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ആദ്യത്തെ 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോളിന് 66 bhp കരുത്തിൽ 89 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

അതേസമയം ജനപ്രിയ ഹാച്ച്ബാക്കിലെ രണ്ടാമത്തെ 1.2 ലിറ്റർ എഞ്ചിന് 88 bhp പവറിൽ 113 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. സിഎൻജിയുടെ കാര്യത്തിലേക്ക് വന്നാൽ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ വാഗൺആറിന് 52 bhp കരുത്തിൽ 82 Nm torque ആണ് നൽകാനാവുക. മൈലേജിലേക്ക് വന്നാൽ വാഗൺആർ പെട്രോളിന് 25.19 കി.മീ. ഇന്ധനക്ഷമതയും സിഎൻജിക്ക് 33.48 കി.മീ. മൈലേജുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Friday, September 20, 2024, 16:08 [IST]
English summary
Maruti suzuki wagonr waltz limited edition launched price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X