പെട്രോളിൽ പോലും 25.75 കി.മീ. മൈലേജ്, കൂടുതൽ മൊഞ്ചായി സ്വിഫ്റ്റിന്റെ പുതിയ മോഡൽ വാങ്ങാം

രാജ്യത്തെ വണ്ടിഭ്രാന്തില്ലാത്ത സ്ത്രീകൾക്ക് പോലും ഏറെ പരിചിതമായ കാറാണ് സ്വിഫ്റ്റ്. ഏത് രാത്രിയിൽ കണ്ടാലും തിരിച്ചറിയാൻ പാകത്തിന് വളർന്ന മോഡൽ ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാലാം തലമുറയിലേക്ക് ചേക്കേറിയ പുതിയ സ്വിഫ്റ്റിനെ മാരുതി സുസുക്കി വിപണിയിൽ അവതരിപ്പിക്കുന്നത്. മുൻഗാമികളെ അപേക്ഷിച്ച് നോക്കുമ്പോൾ ചെറിയ പരാതികളെല്ലാം കേൾപ്പിക്കുണ്ട് കക്ഷി. പക്ഷേ അത് ഡിസൈനിൽ കൊണ്ടുവന്ന പരിഷ്ക്കാരങ്ങളിൽ ആണെന്ന് മാത്രം. പലർക്കും ഈ രൂപമങ്ങ് ഇഷ്‌ടമായിട്ടില്ലെങ്കിലും ഒന്ന് ഓടിച്ച് നോക്കിയാലോ അകത്ത് കയറി യാത്ര ചെയ്‌താലോ ഈ ഇഷ്‌ടക്കേടൊക്കെ അങ്ങ് മാറും.

രൂപവും ഭാവവും മാറിയതോടൊപ്പം വില തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റായി എടുത്തു പറയാനാവുന്നത്. മാന്യമായ തുകയിൽ തന്നെ ബേസ് മോഡൽ വീട്ടിലെത്തിക്കാനാവും. എന്നാൽ കൂടുതൽ ഫീച്ചറുകളും ആക്‌സസറികളും സ്വിഫ്റ്റിൽ വേണണെന്ന് ആഗ്രഹിക്കുന്നവരെ ചാക്കിലാക്കാൻ മാരുതി സുസുക്കി പുത്തനൊരു വേരിയന്റിനെ കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

Maruti Swift Blitz Edition Launched

ഉത്സവ സീസണിൽ വിൽപ്പന കൊഴുപ്പിക്കാനായി സ്വിഫ്റ്റിൻ്റെ സ്പെഷ്യൽ ബ്ലിറ്റ്സ് എഡിഷനാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഹാച്ച്ബാക്കിൻ്റെ ലോവർ-സ്പെക്ക് വേരിയൻ്റുകളുടെ വിൽപ്പന വർധിപ്പിക്കുന്നതിനായി മാരുതി അരീന ഡീലർമാർ സ്വിഫ്റ്റ് ബ്ലിറ്റ്സ് പരിമിത കാലത്തേക്ക് മാത്രമായിരിക്കും വിപണനം ചെയ്യുക. അടുത്തിടെ വാഗൺആർ, ഗ്രാൻഡ് വിറ്റാര പോലുള്ള മോഡലുകളിൽ പരീക്ഷിച്ചതിന് സമാനമായ സംഗതിയാണ് കാറിലേക്ക് എത്തിയിരിക്കുന്നത്.

അതായത് ബേസ് മോഡലുകളിൽ ആക്‌സസറികൾ കുത്തിനിറച്ച് ആളുകളെ പിടിക്കുകയെന്ന തന്ത്രമാണ് മാരുതി സ്വിഫ്റ്റ് ബ്ലിറ്റ്‌സ് എഡിഷനിലും പ്രയോഗിച്ചിരിക്കുന്നത്. LXI, VXI, VXI AMT, VXI(O), VXI(O) AMT എന്നിങ്ങനെ വൈവിധ്യമാർന്ന വകഭേദങ്ങളിൽ ഹാച്ച്ബാക്കിന്റെ പ്രത്യേക പതിപ്പ് സ്വന്തമാക്കാനും സാധിക്കും. അതാത് ഇവയുടെ സ്റ്റാൻഡേർഡ് വേരിയൻ്റുകളിൽ ലഭ്യമായ ഫീച്ചറുകൾക്ക് പുറമെ ചില അധിക കാര്യങ്ങൾ കൂട്ടിച്ചേർത്താണ് ബ്ലിസിനെ ഒരുക്കിയിരിക്കുന്നത്.

Maruti Swift Blitz Edition Launched

റിയർ അണ്ടർബോഡി സ്‌പോയിലർ, ബൂട്ടിന് മുകളിലുള്ള സ്‌പോയിലർ, ഫോഗ് ലാമ്പുകൾ, ഇലുമിനേറ്റഡ് ഡോർ സിൽസ്, ഡോർ വൈസറുകൾ, സൈഡ് മോൾഡിംഗ് എന്നിങ്ങനെയുള്ള ആക്‌സസറികളോടെയാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ബ്ലിറ്റ്‌സ് എഡിഷൻ വരുന്നത്. 6.49 ലക്ഷം മുതൽ 8.02 ലക്ഷം രൂപ വരെയാണ് പ്രത്യേക പതിപ്പിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഈ അധിക വിലയ്ക്ക് 49,848 രൂപ വിലയുള്ള ഈ ആക്‌സസറി കിറ്റ് സൗജന്യമായി കമ്പനി കൊടുക്കും.

ഉത്സവ സീസണിൽ വിൽപ്പന പിടിക്കാനായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിക്കുന്ന അഞ്ചാമത്തെ പ്രത്യേക പതിപ്പാണ് സ്വിഫ്റ്റ് ബ്ലിറ്റ്‌സ് എഡിഷൻ. ഈ കാലയളവിൽ വിൽപ്പന വർധിപ്പിക്കാൻ ബ്രാൻഡ് കഠിനമായി പരിശ്രമിക്കുന്നതിന്റെ തെളിവാണ് പുതിയ ലോഞ്ചുകൾ. കഴിഞ്ഞ രണ്ട് മാസങ്ങളിൽ ബലേനോ റീഗൽ എഡിഷൻ, ഗ്രാൻഡ് വിറ്റാര ഡൊമിനിയൻ എഡിഷൻ, വാഗൺആർ വാൾട്ട്സ് എഡിഷൻ, ഇഗ്നിസ് റേഡിയൻസ് എഡിഷൻ എന്നിവയാണ് കമ്പനി പുറത്തിറക്കിയത്.

Maruti Swift Blitz Edition Launched

2005 മുതൽ വിപണിയിലുള്ള സ്വിഫ്റ്റ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത് 30 ലക്ഷത്തോളം ആളുകളാണെന്നാണ് മാരുതിയുടെ കണക്കുകൾ. ഏറ്റവും പുതിയ മോഡലിന് 1.2 ലിറ്റർ Z- സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന പുത്തൻ സ്വിഫ്റ്റിന് 80 bhp കരുത്തിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

കാറിന് 25.75 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഇനിയും മൈലേജ് കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും സ്വന്തമാക്കാനാവും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസിൽ കുറവുണ്ടായേക്കാം. എങ്കിലും കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജ് സ്വിഫ്റ്റ് സിഎൻജി നൽകുന്നുവെന്ന് മാരുതി പറയുന്നു.

പുതിയ ബ്ലിറ്റ്സ് എഡിഷൻ സിഎൻജിയിലും പെട്രോളിലും തെരഞ്ഞെടുക്കാനും സാധിക്കുമെന്നതിനാൽ വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനിക്കാവും.ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ് പോലുള്ള നിരവധി സേഫ്റ്റി ഫീച്ചറുകൾ സ്റ്റാൻഡേർഡായി തന്നെ മാരുതി സുസുക്കി സ്വിഫ്റ്റിന് കൊടുത്തിട്ടുണ്ട്. അതിനാൽ അക്കാര്യത്തിലും ആശങ്കയൊന്നും ആർക്കും വേണ്ട.

More from DriveSpark

Article Published On: Wednesday, October 16, 2024, 17:27 [IST]
English summary
Maruti swift blitz edition launched with free accessories worth rs 49848
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X