ഹൈബ്രിഡ് കാറിൽ കിട്ടുവോ ഇത്രയും; 8.19 ലക്ഷത്തിന് 32.85 കി.മീ. മൈലേജുള്ള സ്വിഫ്റ്റുമായി മാരുതി

ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാലാം തലമുറയിലേക്ക് ചേക്കേറിയ പുതിയ സ്വിഫ്റ്റിനെ മാരുതി സുസുക്കി വിപണിയിൽ എത്തിക്കുന്നത്. 2005 മുതൽ വിപണിയിലുള്ള കാർ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത് 29 ലക്ഷത്തിലധികം ആളുകളാണെന്നാണ് മാരുതിയുടെ കണക്കുകൾ. കാറിന്റെ രൂപവും ഭാവവും മാറിയതോടൊപ്പം എഞ്ചിനിലും ചെറിയ മാറ്റങ്ങളോടെയാണ് പുത്തൻ സ്വിഫ്റ്റ് എത്തിയത്. കൂടുതൽ ഇന്ധനക്ഷമത ലഭിക്കാനായി കൊണ്ടുവന്ന പരിഷ്ക്കാരങ്ങളെല്ലാം ഹിറ്റായിട്ടുണ്ട്. പക്ഷേ ഡീസൽ എഞ്ചിൻ നിർത്തലാക്കിയതിന്റെ വേദന പല ഫാൻസിലുമുണ്ടായിരുന്നു. എന്നാൽ ഈ ക്ഷീണം ഒരു പരിധിവരെ മറികടന്നത് സ്വിഫ്റ്റിലേക്ക് സിഎൻജി അവതരിപ്പിച്ചാണ്.

പെർഫോമൻസിനും മൈലേജിനും പേരുകേട്ട സ്വിഫ്റ്റ് സിഎൻജിയിലും നിറഞ്ഞാടി. ഇപ്പോഴിതാ ഏറ്റവും പുതുതലമുറ ആവർത്തനത്തിലേക്കും സിഎൻജി പതിപ്പിനെ കൊണ്ടുവന്നിരിക്കുകയാണ് മാരുതി സുസുക്കി. പെട്രോൾ വേരിയന്റ് അവതരിപ്പിച്ച് നാല് മാസത്തിന് ശേഷമാണ് പുതിയ സ്വിഫ്റ്റ് സിഎൻജിയിലേക്കും ചേക്കേറിയിരിക്കുന്നത്. VXi, VXi (O), ZXi വേരിയൻ്റുകളിൽ ലഭ്യമാവുന്ന മോഡലിന് 8.20 ലക്ഷം രൂപ മുതൽ 9.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Maruti Swift CNG Launched

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിയുടെ പതിനാലാമത്തെ സിഎൻജി വാഹനമാണ് സ്വിഫ്റ്റ് സിഎൻജി. വരുന്ന ഉത്സവ സീസണിൽ വിൽപ്പന കൂട്ടാനും പുത്തൻ കാറിന്റെ വരവ് സഹായിക്കുമെന്നതിൽ തർക്കമൊന്നുമില്ല. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റോടുകൂടിയ പുതിയ Z12E പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റ് സിഎൻജിക്ക് തുടിപ്പേകുന്നത്. 1.2 ലിറ്റർ കെ-സീരീസ് എഞ്ചിൻ നൽകുന്ന സ്വിഫ്റ്റ് സിഎൻജിയേക്കാൾ ആറ് ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ള കിടിലൻ എഞ്ചിനാണിതെന്നും കമ്പനി പറയുന്നത്.

കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജ് സ്വിഫ്റ്റ് സിഎൻജി നൽകുന്നുവെന്ന് മാരുതി പറയുന്നു. പുതിയ മോഡലും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ലഭ്യമാകൂവെന്നത് ചെറിയൊരു പരിമിതിയായി പലർക്കും തോന്നിയേക്കാം. സ്വിഫ്റ്റ് സിഎൻജിയിലെ സിഎൻജി ടാങ്ക് സജ്ജീകരണം മുമ്പത്തെ മോഡലിന് സമാനമാണെന്നതും പറയാം. ചില ടാറ്റ സിഎൻജി കാറുകളിൽ കാണുന്നത് പോലെ ട്വിൻ സിലിണ്ടർ ലേഔട്ടിലേക്ക് മാറാൻ മാരുതി സുസുക്കി ഇതുവരെ തയാറായിട്ടില്ല.

Maruti Swift CNG Launched

ആയതിനാൽ ലഗേജ് സ്പേസിന്റെ കാര്യത്തിൽ അൽപം വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും. പുതിയ സ്വിഫ്റ്റ് സിഎൻജിയുടെ Co2 ലെവലും മുമ്പത്തെ കാറുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനം കുറഞ്ഞതായി മാരുതി പറയുന്നു. ഡിസൈനിലേക്ക് വന്നാൽ പുതുതലമുറ ആവർത്തനത്തിന്റെ അതേ സ്റ്റൈലിലാണ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റും പുറത്തിറങ്ങുന്നത്. ആയതിനാൽ പുറത്തുനിന്നുള്ള കാഴ്ച്ചയിൽ മാറ്റങ്ങളൊന്നും കാണാനാവില്ല.

എൻട്രി ലെവൽ സ്വിഫ്റ്റ് സിഎൻജി VXI വേരിയന്റിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിമോട്ട് സെൻട്രൽ ലോക്കിംഗ്, ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 14 ഇഞ്ച് സ്റ്റീൽ വീലുകൾ, പവർ വിൻഡോകൾ തുടങ്ങിയ ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്. മിഡ്-ലെവൽ സ്വിഫ്റ്റ് VXi (O) പതിപ്പിന് ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനും മറ്റ് ഫീച്ചറുകൾക്കൊപ്പം സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും ലഭിക്കുന്നു.

Maruti Swift CNG Launched

സ്വിഫ്റ്റ് ZXi പതിപ്പിൽ ആദ്യമായാണ് സിഎൻജി എത്തുന്നത്. ഇത് റിയർ വാഷർ വൈപ്പർ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡേടൈം റണ്ണിംഗ് ലാമ്പുകൾ 15 ഇഞ്ച് അലോയ് വീലുകൾ, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളാൽ സമ്പന്നവുമാണ്. ഫാക്‌ടറി ഫിറ്റഡ് സിഎൻജി കിറ്റിനൊപ്പം എല്ലാത്തരം സവിശേഷതകളും തേടുന്ന ആളുകളുടെ ആവശ്യം കൂടിയതിനാലാണ് ടോപ്പ് എൻഡിലേക്ക് സ്വിഫ്റ്റ് സിഎൻജിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

മാരുതി സുസുക്കിയുടെ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിലൂടെയും പുതിയ സ്വിഫ്റ്റ് സിഎൻജി വീട്ടിലെത്തിക്കാനാവും. രജിസ്‌ട്രേഷൻ, ഇൻഷുറൻസ്, മെയിൻ്റനൻസ് എന്നിവയും മറ്റും ഉൾക്കൊള്ളുന്ന ഇതിന് പ്രതിമാസം വെറും 21,628 രൂപയാണ് മുടക്കേണ്ടി വരുന്നത്. ഇന്ത്യയിലെ സിഎൻജി മോഡലുകളുള്ള ഏറ്റവും വലിയ കാർ നിർമാതാക്കളാണ് മാരുതി. ആറ് ലക്ഷം സിഎൻജി പവർഡ് പാസഞ്ചർ കാറുകളുടെയും എസ്‌യുവികളുടെയും വാർഷിക വിൽപ്പന ഉന്നമിട്ടാണ് ബ്രാൻഡ് നിലവിൽ പ്രവർത്തിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 12, 2024, 13:06 [IST]
English summary
Maruti swift cng launched in india with 32 85 km mileage price starts from rs 8 20 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X