മൈലേജില്‍ സ്വിഫ്റ്റിനെ വെല്ലാന്‍ ആരുമില്ല! എതിരാളികളായ ഗ്രാന്‍ഡ് i10 നിയോസും പഞ്ചുമായി മാറ്റുരച്ചാലോ?

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ പല വണ്ടിക്കമ്പനികളും ഡീസല്‍ എഞ്ചിനോട് വിടപറഞ്ഞു. ഇന്ധന വില സര്‍വകാല റെക്കോഡുകള്‍ ഭേദിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്. സര്‍ക്കാറുകള്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും സാമ്പത്തികമായും പ്രായോഗികമായും ഇലക്ട്രിക് കാറുകള്‍ പലര്‍ക്കും അപ്രാപ്യമാണ്. ഈ സാഹചര്യത്തിലാണ് സിഎന്‍ജി പോലുള്ള ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടിയത്. ഇന്നലെ (12 സെപ്റ്റംബര്‍ 202) ഇന്ത്യന്‍ വിപണിയില്‍ ഒരു പുത്തന്‍ സിഎന്‍ജി കാര്‍ ഇറങ്ങി. മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പാണത്.

10 ലക്ഷം രൂപയില്‍ താഴെ വില വരുന്ന സിഎന്‍ജി കാറുകള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വേരിയന്റുകള്‍ പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്ക് ശേഷം നാലാം തലമുറ സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് മാരുതി പുറത്തിറക്കിയത്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ടാറ്റ പഞ്ച് സിഎന്‍ജി മോഡലുകളുമായി 2024 മാരുതി സ്വിഫ്റ്റ് സിഎന്‍ജി മത്സരിക്കുന്നുണ്ട്. ഈ മൂന്ന് കാറുകളും തമ്മിൽ താരതമ്യം ചെയ്‌ത്‌ നോക്കിയാലോ?.

swift vs punch vs grand i10 nios cng

സ്‌പെസിഫിക്കേഷന്‍: നമ്മള്‍ താരതമ്യം ചെയ്യുന്ന മൂന്ന് കാറുകള്‍ക്കും 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് തുടിപ്പേകുന്നത്. എന്നാല്‍ സിലിണ്ടര്‍ ലേഔട്ടില്‍ ചില്ലറ വ്യത്യാസമുണ്ട്. സ്വിഫ്റ്റിനും പഞ്ചിനും 3-സിലിണ്ടര്‍ സജ്ജീകരണം ലഭിക്കുമ്പോള്‍ ഗ്രാന്‍ഡ് i10 നിയോസിന് 4-സിലിണ്ടര്‍ എഞ്ചിനാണുള്ളത്. സ്വിഫ്റ്റിന്റെ പുത്തന്‍ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ 69.75 bhp പവറും 101.8 Nm ടോര്‍ക്കും നല്‍കുമ്പോള്‍ പെട്രോളില്‍ 81.6 bhp പവറും 112 Nm ടോര്‍ക്കും നല്‍കുന്നു.

നിയോസ് സിഎന്‍ജി മോഡില്‍ 69 bhp പവറും 95.2 Nmടോര്‍ക്കും നല്‍കുന്നു. നിയോസിന്റെ പെട്രോള്‍ മോഡിലെ ഔട്ട്പുട്ട് 83 bhp, 113.8 Nm ആണ്. പഞ്ച് സിഎന്‍ജി മോഡില്‍ 73.5 bhp/103 Nm ഉത്പാദിപ്പിക്കുകയും പെട്രോളില്‍ 90 bhp പവറും 115 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ മൂന്ന് സിഎന്‍ജി കാറുകളും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് വരുന്നത്. ഓട്ടോമാറ്റിക് കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു പോരായ്മയായി തോന്നിയേക്കാം.

swift vs punch vs grand i10 nios cng interior

മൈലേജ്: സിഎന്‍ജി കാറുകളുടെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം അതിന്റെ മൈലേജാണ്. ഏറ്റവും പുതിയ സ്വിഫ്റ്റാണ് മൈലേജിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. തന്റെ മുന്‍ഗാമിയേക്കാള്‍ ആറ് ശതമാനം കൂടുതല്‍ ഇന്ധനക്ഷമത 2024 സ്വിഫ്റ്റ് സിഎന്‍ജിക്ക് ലഭിക്കുന്നുവെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ ആണ് പുതിയ സ്വിഫ്റ്റ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. സ്വിഫ്റ്റിന്റെ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 24.8 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിലേക്ക് വന്നാല്‍ അതിന്റെ സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോഗ്രാമിന് 27 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് അവകാശവാദം. മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച നിയോസിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 20.7 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. കിലോഗ്രാമിന് 26.99 കിലോമീറ്ററാണ് പഞ്ച് സിഎന്‍ജിയുടെ ഇന്ധനക്ഷമത. മൈക്രോ എസ്‌യുവിയുടെ പെട്രോള്‍ മാനുവല്‍ ട്രിമ്മുകള്‍ക്ക് ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ 20.09 കിലോമീറ്റര്‍ ഓടുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

വില: മാരുതി സുസുക്കി സ്വിഫ്റ്റ് സിഎന്‍ജി മൂന്ന് വേരിയന്റുകളില്‍ വാങ്ങാം. 8.20 ലക്ഷം മുതല്‍ 9.20 ലക്ഷം രൂപ വരെയാണ് മാരുതി സ്വിഫ്റ്റ് സിഎന്‍ജിയുടെ വില. നാല് വേരിയന്റുകളിലായി വരുന്ന ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ വില ആരംഭിക്കുന്നത് 7.68 ലക്ഷം രൂപ മുതലാണ്. ടോപ് സ്‌പെക്ക് വേരിയന്റിന് 8.30 ലക്ഷം രൂപ മുടക്കണം.

ടാറ്റയുടെ ജനപ്രിയ മൈക്രോ എസ്‌യുവിയായ പഞ്ച് ഒരു ഹാച്ച്ബാക്കിന്റെ വിലയില്‍ ലഭ്യമാകുന്നതിനാല്‍ തന്നെ നല്ല വില്‍പ്പനയാണ് നേടുന്നത്. പഞ്ച് സിഎന്‍ജി അഞ്ച് വേരിയന്റുകളില്‍ ലഭ്യമാണ്. 7.23 ലക്ഷം രൂപയാണ് പഞ്ച് സിഎന്‍ജിയുടെ ബേസ് വേരിയന്റിന്റെ വില. ഗ്രാന്‍ഡ് i10 നിയോസും പഞ്ചും ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയോടെ വരുമ്പോള്‍ സ്വിഫ്റ്റ് സിഎന്‍ജിയില്‍ ഈ സവിശേഷതയില്ല.

ഉപഭോക്താക്കള്‍ ബജറ്റ് പരിമിതികള്‍ക്കുള്ളില്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദ ഓപ്ഷനുകള്‍ തേടുന്ന സമയമാണിത്. മത്സരാധിഷ്ഠിത ഫീച്ചറും പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്നതോടൊപ്പം സിഎന്‍ജി കാറുകള്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പ്രായോഗികമായ ബദലുകളായി മാറുന്നു. വിലയിലും ഉപയോഗക്ഷമതയിലും വിട്ടുവീഴ്ച ചെയ്യാതെ പാരിസ്ഥിതിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന കൂടുതല്‍ ചോയ്‌സുകള്‍ ഇന്ന് വിപണിയില്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. 10 ലക്ഷത്തില്‍ താഴെ ബജറ്റില്‍ ഒരു സിഎന്‍ജി കാര്‍ തേടുന്നവര്‍ക്ക് മുകളില്‍ പറഞ്ഞവയില്‍ ഒന്ന് പരിഗണിക്കാം.

More from DriveSpark

Article Published On: Saturday, September 14, 2024, 17:00 [IST]
English summary
Maruti swift cng vs tata punch cng vs hyundai grand i10 nios cng specs mileage price comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X