സ്വിഫ്റ്റിനേക്കാൾ കേമൻ ടിയാഗോയോ? മാറ്റുരച്ചു നോക്കിയാൽ വാങ്ങുക ഈ മോഡൽ

ഒരുകാലത്ത് ഇൻഡിക്കയിലൂടെ വിസ്‌മയം തീർത്ത് ഹാച്ച്ബാക്ക് വിപണിയിൽ തരംഗമായവരാണ് ടാറ്റ മോട്ടോർസ്. ഇതിനു ശേഷം ഒരുകാലം വരെയും ഈ രംഗത്ത് കാര്യമായി ശോഭിക്കാനാവാതെ കുടുങ്ങിക്കിടന്നവരാണ് രത്തൻ ടാറ്റയുടെ കമ്പനി. പക്ഷേ 2016-ൽ ടിയാഗോ രംഗപ്രവേശം ചെയ്‌തതിനു ശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല കമ്പനിക്ക്. അന്നും ഇന്നും എന്നും സെഗ്മെന്റിൽ ടാറ്റയുടെ എതിരാളിയായി അരങ്ങുവാഴുന്നവരാണ് മാരുതി.

വന്നകാലം മുതൽ ഹാച്ച്ബാക്ക് സ്പെഷ്യലിസ്റ്റായാണ് മാരുതി സുസുക്കി അറിയപ്പെടുന്നത്. പുറത്തിറക്കിയ എല്ലാ മോഡലുകളും ആളുകൾ ഏറ്റെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇക്കൂട്ടത്തിലെ പ്രധാനിയാണ് സ്വിഫ്റ്റ്. പാവങ്ങളുടെ മിനി കൂപ്പറായി വിപ്ലവം തീർത്ത വാഹനം ഇക്കഴിഞ്ഞ ദിവസമാണ് നാലാംതലമുറയിലേക്ക് ചേക്കേറിയത്. എസ്‌യുവികൾ ട്രെൻഡിംഗാണെങ്കിലും ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ മുൻനിര മോഡലും ഹാച്ച്ബാക്കുകളിലെ ബെസ്റ്റ് സെല്ലറുമാണ് സ്വിഫ്റ്റ്.

Maruti Swift vs Tata Tiago Comparison

പക്ഷേ വിപണിയിൽ സേഫ്റ്റിയുടെ കാര്യത്തിൽ പല പോരായ്മകളുമുള്ള സ്വിഫ്റ്റിന്റെ പ്രധാന എതിരാളികളിൽ ഒരാളാണ് ടാറ്റ ടിയാഗോ. മുടക്കുന്ന പണത്തിന് മൂല്യം നൽകുന്ന ടിയാഗോ പിടിച്ചു നിൽക്കുന്നത് പ്രായോഗികതയും സേഫ്റ്റിയും മുൻനിർത്തിയാണ്. 10 ലക്ഷം ബജറ്റിൽ താഴെ നല്ലൊരു കാർ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവരാണ് നിങ്ങളെങ്കിൽ പരിഗണിക്കാവുന്ന രണ്ട് മോഡലുകളാണ് സ്വിഫ്റ്റും ടിയാഗോയും.

പക്ഷേ ഇതിൽ ഏത് വാങ്ങുന്നതാവും നല്ല തീരുമാനമെന്ന് കൺഫ്യൂഷനും പലർക്കും കാണും. ടാറ്റയുടേതാണെങ്കിൽ ഉഗ്രൻ സേഫ്റ്റി ഉണ്ടാവുമല്ലോയെന്നാണ് പലരും ചിന്തിക്കുന്നത്. അതേസമയം വിൽപ്പനാനന്തര സേവനങ്ങളും മറ്റ് കാര്യങ്ങളിലുമെല്ലാം മാരുതിയാണല്ലോ കേമം എന്ന് ആലോചിക്കുന്നവരും കാണും അല്ലേ. ഇതെല്ലാം മാറ്റി നിർത്തി നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റും ടാറ്റ ടിയാഗോയും തമ്മിലുള്ള വിലയും എഞ്ചിനും പെർഫോമൻസും അടിസ്ഥാനമാക്കി നമുക്കൊന്ന് താരതമ്യം ചെയ്താലോ?

Maruti Swift vs Tata Tiago Comparison

എക്സ്ഷോറൂം വില: ഏറ്റവും പുതിയ മാരുതി സ്വിഫ്റ്റിന് 6.49 ലക്ഷം രൂപ മുതൽ 9.65 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത്, ടാറ്റ ടിയാഗോയ്ക്ക് 5.65 ലക്ഷം മുതൽ 8.90 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇതിനർഥം സ്വിഫ്റ്റ് ടിയാഗോയെക്കാൾ വിലയേറിയതാണെന്നാണ്. എന്നാൽ അധികമായി മുടക്കുന്ന പണത്തിന് അതിന്റേതായ ഗുണങ്ങൾ ലഭിക്കും കേട്ടോ. ബജറ്റാണ് പ്രശ്‌നമെങ്കിൽ ടാറ്റ ഹാച്ചിലേക്ക് ഒതുങ്ങുന്നതായിരിക്കും നല്ലത്.

എഞ്ചിൻ: പൈസയല്ല പെർഫോമൻസാണ് കാര്യമാക്കുന്നതെങ്കിൽ അതിനും പരിഹാരമുണ്ട് കേട്ടോ. സ്വിഫ്റ്റിന് പുതിയ Z-സീരീസ് 1.2 ലിറ്റർ ത്രീ-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് പഴയ 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിന് പകരക്കാരനാവും. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളും മാരുതി സുസുക്കി ഹാച്ച്ബാക്കിന് ലഭിക്കും.

Maruti Swift vs Tata Tiago Comparison

മറുവശത്ത് ടാറ്റ ടിയാഗോ വളരെ പരിചിതമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനുമായാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. സ്വിഫ്റ്റിന്റേതിന് സമാനമായി ടാറ്റ ഹാച്ച്ബാക്കും ഇത് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതുകൂടാതെ സിഎൻജി ഫ്യുവൽ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ടിയാഗോയിൽ ലഭ്യമാണ്.

പെർഫോമൻസ്: മാരുതി സ്വിഫ്റ്റിലെ ഏറ്റവും പുതിയ ത്രീ-സിലിണ്ടർ എഞ്ചിന് 80.46 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മാനുവൽ വേരിയന്റിൽ 24.8 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ ഹാച്ച്ബാക്കിന്റെ എഎംടി പതിപ്പ് ലിറ്ററിന് 25.75 കിലോമീറ്റർ മൈലേജ് തരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുൻ തലമുറ സ്വിഫ്റ്റ് പെട്രോൾ-സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിൽ ലഭ്യമാണെങ്കിലും പുതിയ മോഡലിന് ഇതുവരെ സിഎൻജി വേരിയന്റ് ലഭിച്ചിട്ടില്ല.

Maruti Swift vs Tata Tiago Comparison

ടിയാഗോയിലെ 1.2 ലിറ്റർ എഞ്ചിൻ 84 bhp കരുത്തിൽ പരമാവധി 113 Nm torque വരെയാണ് നൽകുന്നത്. മാരുതി സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമായി ടാറ്റ ടിയാഗോ പെട്രോൾ-സിഎൻജി ബൈ-ഫ്യൂവൽ ഓപ്ഷനിൽ ലഭ്യമാണ്. പുതിയ സ്വിഫ്റ്റിനെ അപേക്ഷിച്ച് ടിയാഗോ അല്പം മെച്ചപ്പെട്ട പവറും ഉയർന്ന ടോർക്കും പേപ്പറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ, സിഎൻജി-എഎംടി കോമ്പിനേഷൻ്റെയും ലഭ്യത ടിയാഗോയ്ക്ക് മാരുതി എതിരാളിയെക്കാൾ നേരിയ മുൻതൂക്കം നൽകുന്നു.

More from DriveSpark

Article Published On: Tuesday, May 14, 2024, 15:12 [IST]
English summary
Maruti swift vs tata tiago comparison the better hatchback for you
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X