ലോട്ടറിയടിച്ചാൽ ഒന്ന് വാങ്ങിക്കോ, പൊളപ്പൻ പെർഫോമൻസ് എസ്‌യുവിയുമായി മെർസിഡീസ് ബെൻസ്

ഇന്ത്യക്കാർക്ക് ലക്ഷ്വറി കാറുകളെന്നാൽ അവസാനവാക്ക് മെർസിഡീസ് ബെൻസാണ്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ഗമയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ജർമൻ വാഹന നിർമാതാക്കൾ. കൃത്യമായ ഇടവേളകളിൽ പുത്തൻ വാഹനങ്ങൾ പുറത്തിറക്കുന്നതും നിലവിലെ കാറുകളെ പരിഷ്ക്കരിക്കുന്നതിലും ബ്രാൻഡിനുള്ള കഴിവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഇപ്പോഴിതാ ഇതില്ലൊം അന്യർഥമാക്കുന്നതു പോലെ പുത്തൻ രണ്ട് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ബെൻസ്. അതിൽ ഏറ്റവും ശ്രദ്ധേയം AMG GLC 43 4MATIC കൂപ്പെയുടെ വരവാണ്. രാജ്യത്ത് ബ്രാൻഡ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന GLC എസ്‌യുവിയുടെ പെർഫോമൻസ് വേരിയന്റാണിത്.

മുൻതലമുറ മോഡൽ നിർത്തലാക്കിയതിന് ശേഷം GLC എസ്‌യുവിയുടെ AMG കൂപ്പെ പതിപ്പ് തിരിച്ചുവരവിനായി വണ്ടിഭ്രാന്തൻമാർ കാത്തിരിക്കുകയായിരുന്നു. പുതിയ തലമുറ GLC എസ്‌യുവിയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന GLC 43 കൂപ്പെയ്ക്ക് 1.11 കോടി രൂപയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. പുതിയ GLC എസ്‌യുവിക്ക് കരുത്ത് പകരുന്ന 3.0 ലിറ്റർ സിക്‌സ് സിലിണ്ടർ പെട്രോൾ എഞ്ചിന് പകരം 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് യൂണിറ്റാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

Mercedes AMG GLC 43 Coupe Launched

48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിന് 415 bhp കരുത്തിൽ പരമാവധി 500 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫോർവീൽ ഡ്രൈവ് ഓപ്ഷൻ സ്റ്റാൻഡേർഡായി തന്നെ വരുന്നതിനാൽ മറ്റ് മെർസിഡീസ് കാറുകളിലും ഉപയോഗിക്കുന്ന 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടായിരിക്കും എഞ്ചിൻ ജോടിയാക്കുക. എസ്‌യുവിക്ക് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.7 സെക്കൻഡ് സമയം മാത്രം മതിയാവും.

അതേസമയം മെർസിഡീസ് ബെൻസ് GLC AMG കൂപ്പെയിലെ ഉയർന്ന വേഗത 250 കിലോമീറ്ററായി ജർമൻ ആഡംബര വാഹന നിർമാതാക്കൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. റിയർവീൽ സ്റ്റിയറിംഗ്, ഹൈ പെർഫോമൻസ് ബ്രേക്കുകൾ, സ്പീഡ് സെൻസിംഗ് സ്റ്റിയറിംഗ്, ക്രമീകരിക്കാവുന്ന സസ്പെൻഷൻ ഡാംപറുകൾ എന്നിവയും ഏറ്റവും പുതിയ GLC AMG കൂപ്പെ എസ്‌യുവിക്ക് സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Mercedes AMG GLC 43 Coupe Launched

ഡിസൈനിലേക്ക് നോക്കിയാൽ പാനമേരിക്കാന ഗ്രിൽ, AMG സ്പെക്ക് അലോയ് വീലുകൾ, വലിയ എയർ ഇൻടേക്കുകളുള്ള ബീഫിയർ ബമ്പറുകൾ എന്നിവയുൾപ്പെടെയുള്ള AMG സ്റ്റൈലിംഗാണ് ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് അഴകേകുന്നത്. സ്റ്റാൻഡേർഡ് GLC മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ GLC AMG കൂപ്പെയ്ക്ക് പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ് സ്റ്റൈലിംഗാണ് ലഭിക്കുന്നത്. ഇത് സാധാരണ എസ്‌യുവി ബോഡി ശൈലിയിൽ മോഡലിന് സവിശേഷമായ രൂപം നൽകുന്നു.

ഇൻ്റീരിയർ പ്രധാനമായും സ്റ്റാൻഡേർഡ് GLC എസ്‌യുവിക്ക് സമാനമാണ്. എന്നാൽ AMG സ്റ്റിയറിംഗ് വീൽ, AMG ബ്രാൻഡഡ് പെഡലുകൾ, ഫ്ലോർ മാറ്റുകൾ, നാപ്പാ ലെതർ സ്‌പോർട്ടി സീറ്റുകൾ, ഇലുമിനേറ്റഡ് ഡോർ സിലുകൾ എന്നിവയെല്ലാമാണ് പെർഫോമൻസ് മോഡലിനെ വേറിട്ടുനിർത്തുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിലും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിലും സവിശേഷമായ എഎംജി ഗ്രാഫിക്സും ഉണ്ട്.

Mercedes AMG GLC 43 Coupe Launched

710W, 15-സ്പീക്കർ ബർമെസ്റ്റർ സിസ്റ്റം, 12.3-ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, 11.9-ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ എന്നിവയും GLC AMG കൂപ്പെ എസ്‌യുവിക്ക് സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ ആഡംബര പെർഫോമൻസ് കാർ വിഭാഗത്തിൽ 87.70 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു X3 M40i മോഡലുമായാണ് ഏറ്റവും പുതിയ മെർസിഡീസ് ബെൻസ് AMG GLC 43 കൂപ്പെ മത്സരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 8, 2024, 15:57 [IST]
English summary
Mercedes amg glc 43 coupe launched in india price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X