ബെൻസ് വാങ്ങാൻ മോഹിക്കാത്തവരുണ്ടോ? 2 പുത്തൻ കാറുകൾ അവതരിപ്പിക്കാൻ സമയം കുറിച്ച് ജർമൻ കമ്പനി

ആഡംബര കാറുകളെന്നാൽ നമുക്ക് ഇന്ത്യക്കാർക്ക് മെർസിഡീസ് ബെൻസായിരുന്ന കാലമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പേ തന്നെ ഈ ജർമൻ ബ്രാൻഡിന്റെ ലോഗോ ഓരോ ആളുകളുടേയും മനസിൽ പതിഞ്ഞു കഴിഞ്ഞിട്ടുണ്ട്. സെലിബ്രിറ്റകൾക്കിടയിലും വലിയ വ്യവസായി പ്രമുഖരും പുതിയൊരു കാർ വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ ബെൻസിന്റെ ചിഹ്നമായിരിക്കും മനസിലേക്ക് ആദ്യം ഓടിയെത്തുക. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ഗമയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ബെൻസ്. കൃത്യമായ ഇടവേളകളിൽ പുത്തൻ വാഹനങ്ങൾ പുറത്തിറക്കുന്നതും നിലവിലെ കാറുകളെ പരിഷ്ക്കരിക്കുന്നതിലും ബ്രാൻഡിനുള്ള കഴിവ് ഒന്നുവേറെ തന്നെയാണ്. അടുത്തതായി ഇന്ത്യൻ വിപണിക്ക് സമ്മാനിക്കാൻ പോവുന്ന മോഡൽ ഏതാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മെർസിഡീസ് ഇപ്പോൾ.

പുതുക്കിയ EQB, EQA ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കി ആഴ്ച്ചകൾക്കുള്ളിലാണ് ജർമൻ വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് അടുത്ത മോഡലിനെയും കൊണ്ടുവരുന്നത്. ഓഗസ്റ്റിൽ രണ്ട് പുതിയ കാറുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഏതാണെന്ന് ചോദിച്ചാൽ പലരും ആകാംക്ഷയോടെ കാത്തിരുന്ന GLC എസ്‌യുവിയുടെ AMG പതിപ്പും CLE കാബ്രിയോലറ്റും ഓഗസ്റ്റ് ഏഴിന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും.

Mercedes Benz GLC AMG And CLE Cabriolet To Launch In India On August 8

മുൻതലമുറ മോഡൽ നിർത്തലാക്കിയതിന് ശേഷം GLC എസ്‌യുവിയുടെ AMG കൂപ്പെ പതിപ്പ് തിരിച്ചുവരവിനായി വണ്ടിഭ്രാന്തൻമാർ കാത്തിരിക്കുകയായിരുന്നു. പുതിയ തലമുറ GLC എസ്‌യുവിയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന GLC 43 കൂപ്പെ കഴിഞ്ഞ വർഷമാണ് ആഗോളതലത്തിൽ പുറത്തിറക്കുന്നത്. മുൻ തലമുറയെപ്പോലെ ഈ മോഡൽ ഇന്ത്യയിൽ തന്നെ നിർമിക്കുമോ എന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വാഹനത്തിലെ പ്രധാന മാറ്റങ്ങൾ എന്താണെന്ന് ചോദിച്ചാൽ ഡിസൈനിലെ അപ്‌ഗ്രേഡുകളും പുതിയ എഞ്ചിനുമാണെന്ന് വേണം പറയാൻ. പുതിയ GLC എസ്‌യുവിക്ക് കരുത്ത് പകരുന്ന 3.0 ലിറ്റർ സിക്‌സ് സിലിണ്ടർ പെട്രോൾ എഞ്ചിൻ മെർസിഡീസ് ഉപയോഗിക്കില്ല. പകരം AMG കൂപ്പെ പതിപ്പിന് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് യൂണിറ്റ് ലഭിക്കും. അത് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുമെന്നതിനാൽ പെർഫോമൻസിനൊപ്പം മൈലേജും കിട്ടും.

Mercedes Benz GLC AMG And CLE Cabriolet To Launch In India On August 8

GLC AMG കൂപ്പെയിലെ എഞ്ചിന് 415 bhp കരുത്തിൽ പരമാവധി 500 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ അധികമായി 12 bhp പവർ നൽകാനും ശേശഷിയുള്ളതായിരിക്കും. ഫോർവീൽ ഡ്രൈവ് ഓപ്ഷൻ സ്റ്റാൻഡേർഡായി തന്നെ വരുന്നതിനാൽ മറ്റ് മെർസിഡീസ് കാറുകളിലും ഉപയോഗിക്കുന്ന 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടായിരിക്കും എഞ്ചിൻ ജോടിയാക്കുക.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ എസ്‌യുവിക്ക് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.7 സെക്കൻഡ് സമയം മാത്രം മതിയാവും. മെർസിഡീസ് ബെൻസ് GLC AMG കൂപ്പെയിലെ ഉയർന്ന വേഗത 250 കിലോമീറ്ററായി ജർമൻ ആഡംബര വാഹന നിർമാതാക്കൾ പരിമിതപ്പെടുത്തിയിട്ടുമുണ്ടെന്നാണ് വിവരം. വിലയുടെ കാര്യം നോക്കിയാൽ ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളിലായിരിക്കും ഇതിനായി മുടക്കേണ്ടി വരികയെന്നാണ് സൂചന.

Mercedes Benz GLC AMG And CLE Cabriolet To Launch In India On August 8

മെർസിഡീസ് ബെൻസിൻ്റെ ഇന്ത്യയിലെ മൂന്നാമത്തെ കൺവേർട്ടിബിൾ മോഡലായി വരാനിരിക്കുന്ന CLE കാബ്രിയോലെറ്റ് മാറും. C-ക്ലാസിനും E-ക്ലാസ് മോഡലുകൾക്കും ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് ഈ പുത്തൻ മോഡലും പണികഴിപ്പിച്ചിരിക്കുന്നത്. CLE കാബ്രിയോലെറ്റിൻ്റെ ഡിസൈൻ പുതിയ E-ക്ലാസിൽ നിന്ന് കടമെടുത്തതാണെന്ന് ആദ്യ കാഴ്ച്ചയിൽ തോന്നിയേക്കാം. അതേസമയം കൺവേർട്ടബിളിൻ്റെ മുൻഭാഗം പുതിയ സി-ക്ലാസിന് സമാനമാണ്.

11.9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉള്ള ഇൻ്റീരിയറും ഏറെക്കുറെ സമാനമാണ്. മുൻ തലമുറ C-ക്ലാസ്, E-ക്ലാസ് കൂപ്പെകളെ അപേക്ഷിച്ച് ഫോർ-സീറ്റർ കൺവേർട്ടബിളിന് അധിക നീളമുണ്ട്. മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ, 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാവും CLE കാബ്രിയോലെറ്റിന്റെ ഹൃദയം. ഇതിനും ഒരു കോടിക്ക് മുകളിൽ വില വരും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 16, 2024, 15:50 [IST]
English summary
Mercedes benz glc amg and cle cabriolet to launch in india on august 8 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X