മമ്മൂക്ക കണ്ടാൽ ഒന്ന് വാങ്ങിയേക്കും, 3.35 കോടിയുടെ പുത്തൻ മെയ്ബാക്ക് എസ്‌യുവിയുമായി ബെൻസ്

ആഡംബര കാറുകൾ എന്നു പറഞ്ഞാൽ ഇന്ത്യക്കാർക്ക് എന്നും ബെൻസാണ്. പ്രത്യേകിച്ച് മലയാളികളുടെ ഫേവറീറ്റ് ലക്ഷ്വറി വാഹന നിർമാതാക്കളാണിവർ എന്നു വേണം പറയാൻ. ചെറുപ്പം മുതലേ കണ്ട് ശീലിച്ച ജർമൻ ബ്രാൻഡ് അവരുടെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോവുന്നത്. സെലിബ്രിറ്റികളുടേയും വലിയ വ്യവസായി പ്രമുഖരുമെല്ലാം പ്രിയപ്പെട്ട ബ്രാൻഡായ മെർസിഡീസ് പുത്തനൊരു മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ്.

ബെൻസിന്റെ അത്യാഡംബര വാഹന വിഭാഗമായ മെയ്ബാക്കിന്റെ GLS 600 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയാണ് പുത്തൻ ഭാവത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 3.35 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ അൾട്രാ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ കസ്റ്റമൈസേഷൻ അനുസരിച്ച് വില ഇനിയും ഉയരുകയും ചെയ്യും. എക്സ്റ്റീരിയർ, ഇന്റീരിയർ എന്നിവയിലെല്ലാം വലിയ പരിഷ്ക്കാരങ്ങളാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

Mercedes-Maybach GLS 600 Facelift Luxury SUV Launched In India

പുതിയ ഇന്റീരിയർ ട്രിം, അപ്‌ഹോൾസ്റ്ററി ഓപ്ഷനുകൾ, അതുപോലെ തന്നെ അപ്‌ഡേറ്റ് ചെയ്‌ത 4.0 ലിറ്റർ V8 എഞ്ചിൻ എന്നിവയും പുത്തൻ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ ഉടച്ചുവാർത്ത ഗ്രില്ലും ഒരു പുതിയ ബമ്പറും, എയർ ഇൻടേക്കുകളിലെ ഗ്രില്ലിൽ മെയ്ബാക്ക് ലോഗോ പാറ്റേണുമാണ് ജർമൻ ബ്രാൻഡ് കൊണ്ടുവന്നിരിക്കുന്നത്. പിൻഭാഗത്ത് ടെയിൽ ലാമ്പുകളും പുതുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ GLS 600 ബ്ലാക്ക്, പോളാർ വൈറ്റ്, സിൽവർ മെറ്റാലിക് കളർ ഓപ്ഷനുകളിൽ ലഭ്യമാണെന്ന് മെർസിഡീസ് പറയുന്നു. അതേസമയം ഡ്യുവൽ-ടോൺ നിറങ്ങൾക്ക് അധിക തുക മുടക്കേണ്ടി വരും. സ്റ്റാൻഡേർഡ് വീലുകൾ മൾട്ടി-സ്പോക്ക് 22 ഇഞ്ചാണ്. എന്നാൽ വലിയ വീൽ വേണമെന്നുള്ളവർക്ക് ക്ലാസിക് ഡീപ്പ്-ഡിഷ് മോണോബ്ലോക്ക് 23-ഇഞ്ച് മെയ്ബാക്ക് വീലുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും.

Mercedes-Maybach GLS 600 Facelift Luxury SUV Launched In India

അകത്തളത്തിൽ മാറ്റങ്ങൾ പരിമിതമാണെങ്കിലും ഫീച്ചറുകളാൽ സമ്പന്നമായ വണ്ടിയാണ് ഏറ്റവും പുതിയ മെർസിഡീസ് മെയ്ബാക്ക് GLS 600. ബർമെസ്റ്റർ-സോഴ്‌സ്ഡ് സറൗണ്ട് സൗണ്ട് മ്യൂസിക് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, അക്കോസ്റ്റിക് കംഫർട്ട് പാക്കേജ്, പുതിയ സ്റ്റിയറിംഗ് വീൽ ഡിസൈൻ, രണ്ടാം നിര വരെ നീളുന്ന സെൻ്റർ കൺസോൾ, ഇന്റഗ്രേറ്റഡ് ഫ്രിഡ്‌ജ്, ഷാംപെയ്ൻ ഫ്ലൂട്ടുകൾ, ലെവൽ 2 ADAS, റിയർ ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനുകൾ, പാർക്കിംഗ് അസിസ്റ്റ് എന്നിവയെല്ലാം ലക്ഷ്വറി എസ്‌യുവിയെ വേറിട്ടു നിർത്തുന്ന കാര്യങ്ങളാണ്.

മെയ്ബാക്ക്-നിർദ്ദിഷ്ട ആംബിയൻ്റ് ലൈറ്റിംഗ്, ലെഗ് റെസ്റ്റ്, ഫോൾഡ്-ഡൗൺ ആം റെസ്റ്റിൽ ഒരു സെൻട്രൽ ടാബ്‌ലെറ്റ്, ഇരട്ട പിൻവശത്തുള്ള 11.6 ഇഞ്ച് MBUX സ്‌ക്രീനുകൾ എന്നിവ ആഡംബരം കൂട്ടുന്ന കാര്യങ്ങളാണ്. ഉപഭോക്താക്കൾക്ക് അവരുടെ കാറുകൾ കസ്റ്റമൈസ് ചെയ്യാനും കഴിയും. എന്നാൽ ഇതിനായും അധികമായി തുക ചെലവാക്കേണ്ടി വരും. ഫസ്റ്റ് ക്ലാസ് ലോഞ്ച് സീറ്റുകളും മെയ്ബാക്ക് എസ്‌യുവിക്ക് മൊഞ്ചേകുന്ന കാര്യമാണ്.

Mercedes-Maybach GLS 600 Facelift Luxury SUV Launched In India

557 bhp പവറിൽ 730 Nm torque വികസിപ്പിക്കുന്ന 4.0 ലിറ്റർ, ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ് 2024 മെർസിഡീസ് മെയ്ബാക്ക് GLS 600 എസ്‌യുവിയുടെ ഹൃദയം. കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും എഞ്ചിനൊപ്പം കിട്ടും. ഇത് അധികമായി 22 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഫോർ വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി തന്നെ മെയ്ബാക്ക് എസ്‌യുവിയിൽ കിട്ടും. 0-100 കിലോമീറ്റർ വേഗത 4.9 സെക്കൻഡിൽ കൈവരിക്കാനാവുന്ന മെയ്ബാക്ക് GLS 600 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അഡാപ്റ്റീവ് ഡാംപറുകളും വാഹനത്തിൽ സ്റ്റാൻഡേർഡായി വരുന്ന ഫീച്ചറാണ്. ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും നടൻ മമ്മൂട്ടിയും നേരത്തെ GLS 600 എസ്‌‍യുവി സ്വന്തമാക്കിയിട്ടുള്ള പ്രധാന മലയാളികളാണ്.

Mercedes-Maybach GLS 600 Facelift Luxury SUV Launched In India

ഇവരെ കൂടാതെ നയൻതാരയും ഈയടുത്ത് പുത്തൻ GLS 600 ഗരാജിലെത്തിച്ചിരുന്നു. ഇന്ത്യയിൽ 4.4 ലിറ്റർ V8 എഞ്ചിനുമായി എത്തുന്ന റേഞ്ച് റോവർ എസ്‌യുവിയാണ് മെയ്ബാക്കിന്റെ പ്രധാന എതിരാളി. ഇതിന് 3.10 കോടി രൂപ മുതൽ 4.46 കോടി രൂപ വരെയാണ് ഇന്ത്യയിൽ വരുന്ന എക്‌സ്ഷോറൂം വില. സ്റ്റാൻഡേർഡ് ലോംഗ് വീൽബേസ് രൂപങ്ങളിൽ റേഞ്ച് റോവറിന്റെ ഈ പതിപ്പ് വാങ്ങാനാവും.

More from DriveSpark

Article Published On: Wednesday, May 22, 2024, 17:50 [IST]
English summary
Mercedes maybach gls 600 facelift luxury suv launched in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X