വിമാനത്തിലേതു പോലെ യാത്രാ സുഖം, 460 കി.മീ. റേഞ്ചുള്ള എംജിയുടെ പുതിയ ഇലക്‌ട്രിക് ഉടൻ വരുന്നു

ഇലക്ട്രിക് കാർ (Electric Car) വിഭാഗത്തിൽ ടാറ്റയുടെ ആധിപത്യം തകർക്കാൻ കച്ചകെട്ടിയിറങ്ങിയവരാണ് എംജി മോട്ടോർസ് (MG Motor). ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായാണ് അറിയപ്പെടുന്നതെങ്കിലും കമ്പനിയുടെ ഒരു വിഭാഗം ഓഹരി JSW ഗ്രൂപ്പ് സ്വന്തമാക്കിയതോടെ ബ്രാൻഡിന് സ്വദേശി ടച്ചും ലഭിച്ചു. രാജ്യത്തെ ഏറ്റവും വില കുറവുള്ള പാസഞ്ചർ ഇവിയായ കോമെറ്റ് പുറത്തിറക്കി ടാറ്റ ടിയാഗോയുടെ വിപണിയിൽ പങ്കുപറ്റാൻ ഇറങ്ങിയ എംജിയുടെ പ്ലാൻ വിജയം കണ്ടതും ശ്രദ്ധേയമായ കാര്യമായിരുന്നു. അതുപോലെ തന്നെ നെക്സോൺ ഇവിയുടെ എതിരാളിയായി ZS ഇ-എസ്‌യുവിയിലൂടെയും കമ്പനി പണംവാരുന്നുണ്ട്.

ഇതിനു പിന്നാലെയിതാ ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത്തെ വൈദ്യുത വാഹനത്തെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോർസ്. ഈ വർഷം രണ്ടാം പകുതി മുതൽ ഓരോ 3-6 മാസത്തിനുള്ളിലും പുതിയ വാഹനങ്ങൾ രാജ്യത്ത് പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം എത്താൻ പോവുന്നത് ക്ലൗഡ് ഇവിയായിരിക്കും.

MG Cloud EV Teased

നിലവിൽ അവസാനവട്ട പരീക്ഷണയോട്ടത്തിലുള്ള എംജി ക്ലൗഡ് ഇവി അധികം വൈകാതെ തന്നെ വിപണിയിൽ എത്തും. ഇതിന്റെ ഭാഗമായുള്ള ആദ്യ ടീസർ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ് ബ്രാൻഡിപ്പോൾ. രൂപവും ഭാവവും ഒരു എംപിവി പോലെയാണെങ്കിലും 5-സീറ്റർ ഇലക്ട്രിക് കാറായിരിക്കുമിതെന്നാണ് വിവരം. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മേഹിപ്പിക്കുംവിധമാണ് കാറിനെ കമ്പനി ഒരുക്കിയിരിക്കുന്നത്.

എംജി മോട്ടോർ ഇന്ത്യ ഇതിനെ ക്രോസ്ഓവർ യൂട്ടിലിറ്റി വെഹിക്കിൾ (CUV) എന്നാണ് വിളിക്കുന്നതെങ്കിലും ക്രോസ്ഓവറിൻ്റെ മൊത്തത്തിലുള്ള രൂപം എംപിവിയുടേയും ഹാച്ച്ബാക്കിന്റെയും മിശ്രമിതമാണെന്ന് വേണം പറയാൻ. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, മുന്നിലും പിന്നിലും പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാറുകൾ എന്നിവ ചേർത്ത് ഒരു മിനിമലിസ്റ്റ് ഡിസൈനാണ് ക്ലൗഡ് ഇവിക്ക് സമ്മാനിച്ചിരിക്കുന്നത്.

MG Cloud EV Teased

ബമ്പറിൽ ഹെഡ്‌ലാമ്പുകൾ ഘടിപ്പിച്ച സ്റ്റെപ്പ്ഡ് ഫ്രണ്ട്-എൻഡ് ഡിസൈനും എംജി ക്ലൗഡ് ഇവിക്ക് സവിശേഷമായ രൂപം നൽകും. ക്ലൗഡ് സ്ലിം ഓൾ-എൽഇഡി ഹെഡ്‌ലൈറ്റുകളും ഹെഡ്‌ലൈറ്റ് യൂണിറ്റുകളെ ബന്ധിപ്പിക്കുന്ന ഗ്രില്ലിന് മുകളിൽ കൊടിത്തിരിക്കുന്ന എൽഇഡി ലൈറ്റ് ബാറും ഇലുമിനേറ്റഡ് എംജി ലോഗോയും മൊത്തത്തിൽ ഇലക്ട്രിക് ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനത്തെ കിടിലമാക്കും. ക്ലൗഡ് ഇവിക്ക് ഏകദേശം 4.3 മീറ്റർ നീളവും 2,700 മില്ലീമീറ്റർ വീൽബേസും ഉണ്ടായിരിക്കും.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിനും പ്രീമിയം ടച്ച് തന്നെയാവും ഉണ്ടായിരിക്കുക. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഇന്തോനേഷ്യയുടെ മോഡലിൽ കാണുന്ന വലിയ ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനുമായിരിക്കും അകത്തളത്തെ പ്രീമിയമാക്കാനായി കൊണ്ടുവരിക. വിമാനത്തിലുള്ളതുപോലെ പൂർണമായും ചാരിയിരിക്കാവുന്ന ഫ്രണ്ട് സീറ്റുകളും എംജിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറിനെ ആഡംബരമാക്കും.

MG Cloud EV Teased

ഇതോടൊപ്പം വൃത്താകൃതിയിലുള്ള ഡോർ മൗണ്ടഡ് സ്പീക്കറുകൾ, 360-ഡിഗ്രി ക്യാമറ, ഒരു ADAS സ്യൂട്ട് എന്നിവയും എംജി ക്ലൗഡ് ഇവിയിൽ ഒരുക്കിയേക്കും. ഇന്ത്യ മോഡലിൻ്റെ ബാറ്ററി സ്പെസിഫിക്കേഷനുകൾ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ലെങ്കിലും അന്താരാഷ്ട്ര വിപണികളിൽ ക്ലൗഡിന് : 37.9kWh, 50.6kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ലഭിക്കുന്നുണ്ട്. ഇവ യഥാക്രമം 360 കിലോമീറ്റർ, 460 കിലോമീറ്റർ റേഞ്ച് നൽകാനും പ്രാപ്‌തമാണ്.

134 bhp പവറോളം ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിൽ ഘടിപ്പിച്ച പെർമനെന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. എന്നാൽ ഇതിൽ ഏതാവും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക എന്നകാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. എംജിയുടെ ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനത്തിന് ഇന്ത്യയിൽ 20 ലക്ഷം രൂപയിൽ താഴെ വിലയിടാനാണ് കമ്പനിയുടെ നിലവിലെ ശ്രമം.

ബാറ്ററി പായ്ക്ക് ഉൾപ്പെടെ ഉയർന്ന തലത്തിലുള്ള പ്രാദേശികവൽക്കരണമായിരിക്കും കാറിന് ആക്രമണാത്മക രീതിയിൽ വിലനിർണയം നടത്താൻ കാരണമാവുക. ബ്രാൻഡിൻ്റെ ഹോട്ട് സെല്ലിംഗ് ZS ഇലക്ട്രിക് എസ്‌യുവിയേക്കാൾ താങ്ങാനാവുന്നതായിരിക്കും ക്ലൗഡ് ഇവിയെന്ന് സാരം. ഇന്ത്യയിലെ വൈദ്യുത വാഹന വിഭാഗത്തിൽ ടാറ്റ നെക്സോൺ ഇവി പോലുള്ള അതികായകൻമാർക്കെതിരെ മത്സരിക്കാൻ പുതിയ വണ്ടി കൂടുതൽ പ്രാപ്‌തമാവും.

More from DriveSpark

Article Published On: Saturday, July 27, 2024, 16:00 [IST]
English summary
Mg cloud ev teased ahead of india launch design interior features expected price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X