നെക്സോൺ ഇവി വാങ്ങാൻ ആളില്ലാതാവും, 460 കി.മീ. റേഞ്ചുള്ള എംജി ഇലക്‌ട്രിക് കാറിന്റെ പേരും കിടിലം

ഇലക്‌ട്രിക് വാഹന വിപണി കീഴടക്കാനായി ടാറ്റയ്ക്കൊപ്പം മത്സരിക്കുന്നവരാണ് എംജി മോട്ടോർസ്. നെക്സോൺ ഇവിക്ക് വില്ലനായി ZS ഇവിയും ടിയാഗോ ഇവിക്ക് പണികൊടുക്കാൻ കോമെറ്റ് എന്ന കുട്ടികാറിനെയും പുറത്തിറക്കിയവരാണിവർ. ഹെക്‌ടറിലൂടെയാണ് എംജി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ത്യയിലെ എസ്‌യുവികളുടെ മുഖഛായ തന്നെ മാറ്റിമറിച്ച മോഡൽ ഇന്നും ജനപ്രിയമായി തുടരുകയാണ്. എങ്കിലും വൈദ്യുത വാഹനങ്ങൾക്ക് പ്രത്യേക ഊന്നൽ കൊടുക്കാനാണ് ഇപ്പോൾ കമ്പനി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് കാറും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എംജി.

നിലവിൽ അവസാനവട്ട പരീക്ഷണയോട്ടത്തിലുള്ള എംജി ക്ലൗഡ് ഇവി അധികം വൈകാതെ തന്നെ വിപണിയിൽ എത്തുമെന്ന വിവരം കമ്പനി നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് കാറിന്റെ ടീസർ ചിത്രങ്ങളും അടുത്തിടെ എംജി മോട്ടോർസ് പങ്കുവെക്കുകയുണ്ടായി. പുതിയ വാർത്തകൾ അനുസരിച്ച് വിദേശത്ത് ക്ലൗഡ് എന്നപേരിൽ വിപണനം ചെയ്യുന്ന ഈ മോഡൽ ഇന്ത്യയിൽ പുതിയൊരു പേരിലാവും അറിയപ്പെടുകയെന്നാണ് വിവരം.

MG Cloud EV To Be Named MG Windsor In India

അതയാത് ക്ലൗഡ് ഇവി ഇന്ത്യയിൽ എംജി വിൻഡ്‌സർ എന്ന പേരിലാവും അവതരിപ്പിക്കുകയെന്ന് ചുരുക്കം. രൂപവും ഭാവവും ഒരു എംപിവി പോലെയാണെങ്കിലും 5-സീറ്റർ ഇലക്ട്രിക് കാറായിരിക്കും. ഈ വരാനിരിക്കുന്ന മോഡൽ ഒരു സെഡാൻ്റെയും ഒരു എസ്‌യുവിയുടെയും ഘടകങ്ങൾ സംയോജിപ്പിക്കുന്ന ക്രോസോവർ യൂട്ടിലിറ്റി വാഹനമായിട്ടായിരിക്കും (CUV) അറിയപ്പെടുക. സൗകര്യവും സ്ഥലവും പ്രായോഗികതയും സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സിയുവിയായിരിക്കും വിൻഡ്‌സർ.

ടീസർ നിർദ്ദേശിച്ചതുപോലെ ആഗോളതലത്തിൽ ലഭ്യമായ വൂലിംഗ് ക്ലൗഡ് ഇവിയുടെ റീബാഡ്‌ജ് പതിപ്പായിരിക്കും എംജി വിൻഡ്‌സർ ഇലക്ട്രിക് സിയുവി. ഡിസൈനും ഇന്റീരിയറുമെല്ലാം വിദേശത്ത് വിൽക്കുന്നതിന് സമാനമായിരിക്കും. മുൻഭാഗത്തെ ബൾബസ് എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റാവും കാഴ്ച്ചയിൽ പലരേയും മോഹിപ്പിക്കുക. അതോടൊപ്പം എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന തിരശ്ചീന ലൈറ്റ് ബാറും ഇലുമിനേറ്റഡ് ലോഗോയും കൂടെയാവുമ്പോൾ സംഗതി കളറാവും.

MG Cloud EV To Be Named MG Windsor In India

മൊത്തത്തിലുള്ള സ്റ്റൈലിംഗ് ഒരു ഫ്യൂച്ചറിസ്റ്റിക്കായി തോന്നിയേക്കാം. അലങ്കോലമില്ലാത്ത ഡിസൈൻ ശരിക്കും എംജി വിൻഡ്‌സറിനെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്ന കാര്യമായിരിക്കും. വലിയ ഗ്രീൻഹൌസ്, പ്രൊമിനന്റ് ക്വാർട്ടർ ഗ്ലാസ് ഏരിയ, റേക്ക്ഡ് ഫ്രണ്ട് ആൻഡ് റിയർ വിൻഡ്ഷീൽഡുകൾ, വലിയ സ്‌പോയിലർ, പനോരമിക് സൺറൂഫ്, കറുത്തിരുണ്ട പില്ലറുകൾ, ലൈറ്റ് ബാർ ഉപയോഗിച്ച് കണക്റ്റ് ചെയ്‌ത എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയും ഇലക്ട്രിക് സിയുവിയെ കിടിലമാക്കും.

എംജി വിൻഡ്‌സർ ഇലക്ട്രിക് സിയുവിക്ക് മൊത്തത്തിൽ 4.3 മീറ്റർ നീളവും വലിയ വീൽബേസുമുണ്ടാവും. ഇത് അകത്തളത്ത് ധാരാളം സ്പേസ് കണ്ടെത്താനും സഹായിക്കും. എംജിയുടെ വാഹനമായതിനാൽ തന്നെ ഫീച്ചറുകളുടെ കാര്യത്തിലും ധാരാളിയായിരിക്കും എന്നകാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ആധുനിക കാലത്തെ എല്ലാത്തരം മോഡേൺ സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് ഇലക്ട്രിക് കാർ ഇന്ത്യയിലേക്കും അവതരിപ്പിക്കുക.

MG Cloud EV To Be Named MG Windsor In India

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, കണക്റ്റഡ് ടെക്‌നോളജി, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ക്ലൗഡിന് സമാനമായ അലോയ് വീൽ ഡിസൈൻ, ലെവൽ 2 ADAS, ഓട്ടോമാറ്റിക് എസി, 360-ഡിഗ്രി ക്യാമറ, കൂടുതൽ സൗകര്യത്തിനും പ്രായോഗികതയ്ക്കുമായി റിക്ലൈനബിൾ ഫ്രണ്ട് സീറ്റുകൾ എന്നിവയെല്ലാം എംജിയുടെ വരാനിരിക്കുന്ന വിൻഡ്‌സർ ഇവിയിൽ ഉൾപ്പെടുത്തും.

E260 EV പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന വിൻഡ്‌സറിന് 606 ലിറ്റർ ബൂട്ട് സ്പേസും ഉണ്ടായിരിക്കും. പിൻസീറ്റ് മടക്കിവെച്ചുകൊണ്ട് ലഗേജ് സ്പേസ് വർധിപ്പിക്കാനുമാവും. വിദേശത്ത് 37.9 kWh, 50.6 kWh ബാറ്ററി പായ്ക്കുകളിലാണ് വാഹനം ലഭ്യമാവുന്നത്. ഇത് യഥാക്രമം 360 കിലോമീറ്ററും 460 കിലോമീറ്ററും ഡ്രൈവിംഗ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ആഭ്യന്തര വിപണിയിൽ വലിയ 50.6 kWh ബാറ്ററി പായ്ക്കുമായാവും വിൻഡ്‌സർ വരിക. ഫ്രണ്ട് ആക്സിലിൽ ഘടിപ്പിച്ച പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറിന് 134 bhp പവറും നൽകാനാവും.

More from DriveSpark

Article Published On: Saturday, August 3, 2024, 12:00 [IST]
English summary
Mg cloud ev to be named mg windsor in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X