ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് കാറിന് വീണ്ടും വില കുറച്ചു, ഇന്നു മുതൽ 6.99 ലക്ഷത്തിന് വാങ്ങാം

ചൈനീസ് ബ്രാൻഡായി വന്ന് ഇന്ത്യൻ വാഹന നിർമാതാക്കളായി അറിയപ്പെടുന്നവരാണ് എംജി മോട്ടോർസ്. രാജ്യത്ത് കാണുന്ന മോഡേൺ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ട്രെൻഡിന് തുടക്കം കുറിച്ച ഈ ബ്രിട്ടീഷ് പൈതൃകമുള്ള കമ്പനി ഹെക്‌ടറിലൂടെയാണ് ഇന്ത്യയിലെ അങ്കത്തിന് തുടക്കം കുറിക്കുന്നത്. ആദ്യത്തെ ഇന്റർനെറ്റ് കണക്‌റ്റഡ് എസ്‌യുവിയായി ഹെക്‌ടർ ജനപ്രിയനായി വാഴുന്നുണ്ടെങ്കിലും എംജി ഷോറൂമുകളിൽ ഇപ്പോഴത്തെ തിരക്ക് ഒരു കുഞ്ഞിക്കാർ വാങ്ങാനാണ്.

തലക്കെട്ടിൽ പറഞ്ഞതുപോലെ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറായ കോമെറ്റ് വാങ്ങാനാണ് ഇപ്പോൾ ആളുകളിൽ കൂടുതൽ പേരും എംജി ഷോറൂമുകളിലേക്ക് പാഞ്ഞെത്തുന്നത്. ചെറിയ സിറ്റി യാത്രകൾക്കെല്ലാം ഇത്രയും അനുയോജ്യമായ മറ്റൊരു ഇവി രാജ്യത്തില്ലെന്നു തന്നെ വേണം പറയാൻ. ദേ ഇപ്പോൾ എംജി മോട്ടോർ ഇന്ത്യ അവരുടെ ശതാബ്ദി വർഷ ആഘോഷങ്ങളുടെ ഭാഗമായി 2024 കാർ മോഡലുകൾക്ക് വില വെട്ടിക്കുറച്ചിരിക്കുകയാണ്.

MG Gloster

കാറുകൾക്കെല്ലാം വില കൂടുന്ന ഇക്കാലത്ത് മാതൃകാപരമായ നീക്കമാണ് എംജി നടത്തിയിരിക്കുന്നത് എന്നകാര്യം പറയാതെ വയ്യ. ഇനി ബ്രാൻഡ് നിരയിലെ വാഹനങ്ങളുടെ പുതിയ വിലകൾ എങ്ങനെയെന്ന് നോക്കിയാലോ? തങ്ങളുടെ ആദ്യത്തെ ഇവിയായ ZS ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്ഷോറൂം വില കുറക്കാനായി ഇപ്പോൾ 18.89 ലക്ഷം രൂപ വിലവരുന്ന പുത്തൻ വേരിയന്റ് അവതരിപ്പിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.

കൂടാതെ കോമെറ്റ് ഇവി, ഹെക്‌ടർ, ആസ്റ്റർ, ഗ്ലോസ്റ്റർ തുടങ്ങിയ മോഡലുകളുടെ വിലയും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ എംജി ഹെക്ടറിൻ്റെ പെട്രോൾ പതിപ്പിന് 14.94 ലക്ഷം രൂപയിലും ഡീസൽ പതിപ്പിന് 17.50 ലക്ഷം രൂപയിലുമാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം മൈക്രോ ഇവിയായ കോമെറ്റ് ഇന്നു മുതൽ 6.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ സ്വന്തമാക്കാനാവും.

MG Comet EV

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ എത്തുന്ന ആസ്റ്ററിന് ആസ്റ്റർ വിലഇപ്പോൾ 9.98 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടൊയോട്ട ഫോർച്യൂണറിന്റെ പ്രധാന എതിരാളിയായ ഗ്ലോസ്റ്റർ എസ്‌യുവി ഇപ്പോൾ 37.49 ലക്ഷം രൂപയ്ക്ക് വീട്ടിലെത്തിക്കാം. നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് വാഹനങ്ങളുടെ പുതുക്കിയ വില വിവരപ്പട്ടിക സാധ്യമാക്കിയതെന്ന് എംജി മോട്ടോർസ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

കമ്പനിയുടെ ശതാബ്ദി ആഘോഷങ്ങളുടെ തുടർച്ചയായി എല്ലാവർക്കും പ്രതിഫലദായകമായ ഉടമസ്ഥത അനുഭവം ഉറപ്പാക്കുന്നതിനായി 2024 ഫാസ്റ്റ് ഫോർവേഡിൻ്റെ വർഷമായി അവതരിപ്പിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണ്. വർധിച്ച പ്രാദേശികവൽക്കരണം, ദീർഘകാല ചരക്ക് കരാറുകൾ, കാര്യക്ഷമമായ ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖല മെച്ചപ്പെടുത്തൽ, ദീർഘകാല പ്രധാന ചരക്കുകളുടെ ചെലവ് യുക്തിസഹമാക്കൽ എന്നിവ കാരണമാണ് ഇത് സാധ്യമായതെന്ന് എംജി മോട്ടോർ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗൗരവ് ഗുപ്ത പറഞ്ഞു.

MG ASTOR

2019-ലാണ് എംജി ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കുന്നത്. അതിനുശേഷം എസ്‌യുവി മോഡലുകൾ പുറത്തിറക്കുന്ന എന്ന തന്ത്രത്തിലാണ് കമ്പനി കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒപ്പം രാജ്യത്തിമായുള്ള ഉൽപ്പന്ന നിരയിലേക്ക് രണ്ട് ഓൾ-ഇലക്‌ട്രിക് മോഡലുകളും ഉൾപ്പെടുത്താൻ കമ്പനി കാണിച്ച മനസാണ് ഇന്ന് ഉയർച്ചയുടെ പാതയിലേക്ക് നയിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യയിൽ ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ ആദ്യമായി അവതരിപ്പിച്ച കമ്പനിയാണ് എംജി.

കൂടാതെ ടെക്-ഡ്രൈവ് ഓട്ടോമോട്ടീവ് ബ്രാൻഡ് എന്ന നിലയിൽ എക്കാലവും അറിയപ്പെടാനും എംജി അറിയിക്കുന്നുണ്ട്. 2024 ജനുവരി ഒന്ന് മുതല്‍ എംജിയുടെ ജനപ്രിയ മോഡലുകളായ ഗ്ലോസ്റ്റര്‍, ZS ഇവി, ഹെക്ടര്‍, ആസ്റ്റര്‍, കോമെറ്റ് ഇവി എന്നിവക്കായി കൂടുതല്‍ പണം മുടക്കേണ്ടി വരുമെന്ന് എംജി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിനി ബാധകമല്ലെന്നും ഇന്നു മുതൽ എല്ലാ കാറുകൾക്കും പുതിയതായി കുറച്ച വില നൽകിയാൽ മതിയെന്നുമാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.

MG Comet EV, Hector, Gloster and Astor Models Prices Reduced

എംജിയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കുമ്പോള്‍ 2023 ഡിസംബറിലാണ് പ്രമുഖ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു എംജി ഇന്ത്യയുടെ 35 ശതമാനം ഓഹരി സ്വന്തമാക്കിയത്. ഷെയര്‍ഹോള്‍ഡര്‍ കരാറും ഷെയര്‍ പര്‍ച്ചേസ് ആന്‍ഡ് ഷെയര്‍ സബ്സ്‌ക്രിപ്ഷന്‍ കരാറും ലണ്ടനിലെ എംജി ഓഫീസില്‍ വച്ച് SAIC പ്രസിഡന്റ് വാങ് സിയാവോഖിയും ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പാര്‍ത്ത് ജിന്‍ഡാലും ഒപ്പുവെച്ചു കഴിഞ്ഞു.

More from DriveSpark

Article Published On: Friday, February 2, 2024, 17:00 [IST]
English summary
Mg comet ev hector gloster and astor models prices reduced details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X