ടാറ്റ ഇതോടെ ക്ലോസ്! 580 കീ.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാറുമായി എംജി; അവതരണത്തിന് മുമ്പേ സംഗതികളെല്ലാം പുറത്ത്

ഇലക്ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുന്ന JSW എംജി മോട്ടോർ ഇന്ത്യക്കായി പുതിയൊരു വൈദ്യുത വാഹനം കൂടി കൊണ്ടുവരാൻ ഒരുങ്ങുകയാണ്. എന്നാൽ ഇതൊരു സാധാരണ ഇവിയായിക്കില്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ലേകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നായിരിക്കും ബ്രാൻഡ് രാജ്യത്ത് അവതരിപ്പിക്കുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൈബർസ്റ്റർ ഇലക്ട്രിക് സ്‌പോർട്‌സ് കാറായിരിക്കും ആ അവതാരപ്പിറവി. 2025 ജനുവരിയിൽ നടക്കാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലായിരിക്കും ഇവി അരങ്ങേറ്റം കുറിക്കുക. എംജിയുടെ പ്രീമിയം ഡീലർഷിപ്പ് ശൃംഖലയിലൂടെ വിപണനത്തിന് എത്തുന്ന ആദ്യ ഉൽപ്പന്നമായിരിക്കും സൈബർസ്റ്റർ.

വരാനിരിക്കുന്ന എംജിയുടെ പ്രീമിയം വാഹനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന പുതിയ വിൽപ്പന ശൃംഖലയാണ് എംജി സെലക്‌‌ട്. അവതണത്തിന് മുന്നോടിയായി ഇന്ത്യക്കായി കൊണ്ടുവരുന്ന ഇലക്ട്രിക് സ്പോർട്സ് കാറിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ. 2023 ഏപ്രിലിൽ ഓട്ടോ ഷാങ്ഹായിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് സൈബർസ്റ്റർ ഇന്ത്യയിലേക്ക് എത്തുന്നത്.

MG Cyberster Electric Sports Car

ഇന്ത്യൻ വിപണിയിൽ ഡ്യുവൽ-മോട്ടോർ സംവിധാനത്തോടെയാവും സൈബർസ്റ്റർ ചീറിപ്പായാൻ എത്തുക. ഓരോ ആക്‌സിലിലും രണ്ട് ഓയിൽ-കൂൾഡ് മോട്ടോറുകൾ ജോടിയാക്കിയിരിക്കുന്ന എംജിയുടെ ഇലക്‌ട്രിക് സ്പോർട്സ് കാറിന് ഓൾവീൽ ഡ്രൈവ് സജ്ജീകരണവും ഉണ്ടാവും. ഒറ്റ ചാർജിൽ പരമാവധി 580 കിലോമീറ്റർ റേഞ്ച് നൽകുന്ന 77 kWh ബാറ്ററി പായ്ക്കുമായാണ് ടൂഡോർ സൈബർസ്റ്റർ വരുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 528 bhp പവറിൽ പരമാവധി 725 Nm torque വരെ ഉത്പാദിപ്പിക്കാൻ എംജി സ്റ്റൈബർസ്റ്ററിന് സാധിക്കും. 3.2 സെക്കൻഡിനുള്ളിൽ വാഹനത്തിന് 0-100 കി.മീ. വേഗത കൈവരിക്കാനും കഴിയും. സൈബർസ്റ്റർ ഒരു ബോൺ-ഇലക്‌ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇലക്ട്രിക് സ്പോർട് കാറിന് ആവശ്യക്കാരെത്തിയാൽ ഭാവിയിൽ സൈബർസ്റ്റർ RWD ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതും JSW എംജി പരിഗണിച്ചേക്കാം.

MG Cyberster Electric Sports Car

മൊത്തത്തിൽ ഇതിന് 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവും 2,689 മില്ലീമീറ്റർ വീൽബേസുമായിരിക്കും ഉണ്ടാവുക. 1960-കളിലെ എംജി ബി റോഡ്‌സ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സൈബർസ്റ്റർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. സോഫ്റ്റ് ടോപ്പ്, ടു-സീറ്റർ കോൺഫിഗറേഷൻ എന്തായാലും വേറിട്ടുനിൽക്കുകയും ചെയ്യും. ഡ്യുവൽ റഡാർ സെൻസറുകളും അധിക സുരക്ഷയ്‌ക്കായി ആൻ്റി-പിഞ്ച് മെക്കാനിസവും കാറിൽ സിസർ ഡോറുകളയിരിക്കും അവതരിപ്പിക്കുക.

സ്ലീക്ക് നോസ്, സ്വീപ്‌ബാക്ക് ഹെഡ്‌ലൈറ്റുകൾ, സ്‌പ്ലിറ്ററുള്ള കോണ്ടൂർഡ് ബമ്പർ, ലോവർ എയർ ഇൻടേക്കുകൾ, സിസർ ഡോറുകൾ, ആരോ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറുകൾ, 20 ഇഞ്ച് പെറ്റൽ അലോയ് വീലുകൾ, ഡൈനാമിക് സ്പ്ലിറ്റ് ഡിഫ്യൂസർ തുടങ്ങിയവയായിരിക്കും എക്സ്റ്റീരിയറിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. ഫീച്ചറുകളിലും ആള് ധാരാളിയായിരിക്കും.

MG Cyberster Electric Sports Car

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 7 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, 7 ഇഞ്ച് ഇൻഫർമേഷൻ ടച്ച്‌സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്ന മൂന്ന് ഡ്രൈവർ ഫോക്കസ്ഡ് ടച്ച്‌സ്‌ക്രീനുകളാണ് ആഗോള വിപണിയിൽ സൈബർസ്റ്ററിൽ വാഗ്ദാനം ചെയ്യുന്നത്. അലുമിനിയം സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും എംജിയുടെ ടൂഡോർ ഇലക്ട്രിക് സ്പോർട്സ് കാറിൽ ഒരുക്കിയിട്ടുണ്ട്.

പൂർണമായും വിദേശത്ത് നിർമിച്ചായിരിക്കും എംജി സൈബർസ്റ്റർ ഇന്ത്യൻ വിപണിയിൽ എത്തുക. അതായത് CBU യൂണിറ്റായിരിക്കുമെന്ന് സാരം. എംജിയുടെ ഇലക്ട്രിക് സ്പോർട്സ് കാറിന് 50 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുകയുമാവാം. സൈബർസ്റ്ററിന് ശേഷം മാഫിയ 9 ലക്ഷ്വറി എംപിവി ഇന്ത്യയിൽ അവതരിപ്പിക്കാനാണ് എംജിയുടെ പദ്ധതി. അതിന്റെ ഭാഗമായി മോഡലിനെ 2025 ഭാരത് മൊബിലിറ്റി എക്സ്പോയിലും പ്രദർശിപ്പിക്കും.

More from DriveSpark

Article Published On: Tuesday, December 24, 2024, 12:26 [IST]
English summary
Mg cyberster electric sports car battery motor details revealed ahead of 2025 january launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X