കൂടൊരു ഇലക്‌ട്രിക് കാറും വാങ്ങാല്ലോ, 7-സീറ്റർ എസ്‌യുവിക്ക് 6 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടുമായി എംജി

സാക്ഷാൽ ടാറ്റ മോട്ടോർസിനെ വരെ കാഴ്ച്ചക്കാരാക്കി ഇലക്‌ട്രിക് കാറുകളിലൂടെ നേട്ടം കൊയ്യുകയാണ് എംജി മോട്ടോർ ഇന്ത്യ. ഹെക്‌ടർ പോലുള്ള ഇന്റേണൽ കമ്പഷൻ എഞ്ചിൻ വാഹനങ്ങളിലൂടെയാണ് മോറിസ് ഗരാജസ് എന്ന എംജി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും രാശി തെളിഞ്ഞത് വൈദ്യുത വാഹനങ്ങളിലൂടെയായിരുന്നു. ZS ഇവി, കോമെറ്റ് ഇവി, വിൻഡ്‌സർ ഇവി തുടങ്ങിയ മോഡലുകളെല്ലാം വാങ്ങാൻ ആളുകളുടെ വലിയ ക്യൂവാണിപ്പോൾ. എന്നിരുന്നാലും ഹെക്‌ടറും ഹെക്‌ടർ പ്ലസും ആസ്റ്ററും സ്വന്തമാക്കാനും ആളുകൾ വരുന്നുണ്ട് കേട്ടോ. അപ്പോഴും അനാഥനായി കിടക്കുന്നൊരു തട്ടുപൊളിപ്പൻ എസ്‌യുവിയുണ്ട് എംജിയുടെ നിരയിൽ.

മറ്റാരുമല്ല, ഫോർഡ് എൻഡവർ കളമൊഴിഞ്ഞപ്പോൾ ആ സ്ഥാനംപിടിക്കാൻ എത്തിയ ഗ്ലോസ്റ്റർ എസ്‌യുവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. നല്ല ഒന്നാന്തരം ഫുൾ-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നുവെങ്കിലും വേണ്ട രീതിയിലുള്ള പരിഗണന ഇന്ത്യക്കാരിൽ നിന്നും ലഭിക്കാതെ പോയ അണ്ടർറേറ്റഡ് ഡോൺ എന്നൊക്കെ കക്ഷിയെ വിശേഷിപ്പിക്കാം. തുടക്കത്തിൽ കേരളത്തിലെ പ്രമുഖ വ്ലോഗറുമായുള്ള പ്രശ്‌നങ്ങളും ഗ്ലോസ്റ്ററിന്റെ ഇമേജിനെ സാരമായി ബാധിച്ചിട്ടുണ്ട്.

MG Gloster 7-Seater SUV Gets Up To Rs 6 Lakh Discount Offer

ഡിസൈനിലെ ഗാംഭീര്യതയും ഫീച്ചറുകളുടെ സമ്പന്നതയുമെല്ലാം എംജിയുടെ ഫുൾ-സൈസ് എസ്‌യുവിയെ തുടക്കം മുതലേ വേറിട്ടു നിർത്തുന്ന ഘടകമായിരുന്നുവെങ്കിലും ആളുകൾ വേണ്ട രീതിയിൽ പരിഗണിക്കാത്തത് വലിയ തിരിച്ചടിയായിരുന്നു. ഇനി അധികം വൈകാതെ ഗ്ലോസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയിപ്പോൾ. അതിന് മുന്നോടിയായി നിലവിൽ കെട്ടിക്കിടക്കുന്ന സ്റ്റോക്കുകളെല്ലാം വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ് എംജി.

ഇതിന്റെ ഭാഗാമായി ഗ്ലോസ്റ്ററിന് ഇതുവരെ കേട്ടിട്ടില്ലാത്ത ഇയർ എൻഡ് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് JSW എംജി മോട്ടോർ. മൂന്ന്-വരി എസ്‌യുവിക്ക് 6 ലക്ഷം രൂപ വരെയുള്ള ഓഫറാണ് കമ്പനി നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡീലർ തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഡിസ്‌കൗണ്ട് ഓഫർ സ്റ്റോക്കിന്റെ ലഭ്യത, സംസ്ഥാനം, നഗരം എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാനും സാധ്യതയുണ്ട് കേട്ടോ.

MG Gloster 7-Seater SUV Gets Up To Rs 6 Lakh Discount Offer

ആയതിനാൽ എംജി ഗ്ലോസ്റ്ററിന്റെ ഇയർ എൻഡ് ഓഫറുകളെ കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയാൻ നിങ്ങളുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെട്ടാൽ കൃത്യമായ വിശദാംശങ്ങൾ മനസിലാക്കാനാവും. നിലവിൽ 38.80 ലക്ഷം മുതൽ 43.87 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന എസ്‌യുവി 6 ലക്ഷം രൂപ വിലക്കുറവിൽ ലഭിക്കുകയാണെങ്കിൽ അതൊരു ലോട്ടറി തന്നെയാണെന്ന് പറയാം.

6 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടിന് പകരം 6 ലക്ഷം കൊടുത്ത് എംജിയുടെ കോമെറ്റ് ഇവി കൂടി ഗ്ലോസ്റ്ററിനൊപ്പം വാങ്ങിയാൽ സംഗതി കളറാവും. ലോക്കൽ ഓട്ടത്തിന് കുഞ്ഞൻ ഇവി കൊണ്ടുനടക്കാനാവുമ്പോൾ ഗ്ലോസ്റ്ററിനെ ഫാമിലിക്ക് ഒപ്പം ട്രിപ്പ് പോവാനും അല്ലെങ്കിൽ ഓഫ്-റോഡിന് ഒക്കെ കൊണ്ടുനടക്കാൻ നല്ലൊരു ഡീലായിരിക്കും. വിപുലമായ ഫീച്ചർ ലിസ്റ്റും വിശാലമായ ഇൻ്റീരിയറും ഡിസൈനിലെ ഗാംഭീര്യതയുമെല്ലാം എംജിയുടെ ഫുൾ-സൈസ് എസ്‌യുവിയുടെ പ്രത്യേകതയാണ്.

MG Gloster 7-Seater SUV Gets Up To Rs 6 Lakh Discount Offer

ഈ ഭീമൻ കാറിൽ ഒന്ന് കറങ്ങാനിറങ്ങിയാൽ 10 പേര് എന്തായാലും നോക്കും. 2.0 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് എംജി ഗ്ലോസ്റ്ററിന്റെ ഹൃദയം. എസ്‌യുവിയുടെ ടർബോ ഡീസൽ പതിപ്പിന് 161 bhp പവറിൽ പരമാവധി 375 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഗ്ലോസ്റ്ററിന്റെ ട്വിൻ-ടർബോ പതിപ്പ് 215 bhp കരുത്തിൽ 480 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നതും. വരാനിരിക്കുന്ന ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിലും ഇതേ എഞ്ചിൻ തന്നെയാവും കാണുക. പക്ഷേ പുതുമക്കായി ഡിസൈൻ അപ്‌ഡേറ്റുകൾ വാഹനത്തിൽ കമ്പനി കൊണ്ടുവരും. പുതിയ ഡാഷ്ബോർഡ് ഡിസൈനൊപ്പം പുത്തൻ ഫീച്ചറുകളും ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിലേക്ക് വന്നെത്തും. ടൊയോട്ട ഫോർച്യൂണർ, സ്‌കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ, ഇസൂസു MU-X, നിസാൻ X-ട്രെയിൽ തുടങ്ങിയ വമ്പൻമാരോടാണ് ഗ്ലോസ്റ്റർ മത്സരിക്കുക.

More from DriveSpark

Article Published On: Tuesday, December 24, 2024, 9:17 [IST]
English summary
Mg gloster 7 seater suv gets up to rs 6 lakh discount offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X