തൃശൂർ സുരേഷ് ഗോപി എടുത്തപോലെ, സെഗ്മെന്റ് തൂക്കാൻ ഗ്ലോസ്റ്റർ; ഇനിയീ 7-സീറ്റർ പുത്തൻ മോഡലുകളിൽ വാങ്ങാം

ടൊയോട്ട ഫോർച്യൂണറിനെ (Toyota Fortuner) തീർക്കാൻ ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് (MG Gloster Facelift) കൊണ്ടുവരുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായെങ്കിലും മൗനം പാലിച്ച് മുന്നോട്ടുപോവുകയായിരുന്നു എംജി മോട്ടോർസ് (MG Motor). എൻഡവർ പോയ ഗ്യാപ്പിൽ വിപണി പിടിക്കാമെന്ന് വ്യാമോഹം ഉണ്ടായിരുന്നുവെങ്കിലും ബ്രിട്ടീഷ് വാഹന നിർമാതാക്കളുടെ പ്ലാനിംഗെല്ലാം എവിടെയോ പാളിയപോലെയാണ് തോന്നുന്നത്. കള്‍ട്ട് ഫാന്‍സും വന്‍ ജനപ്രീതിയുമുള്ള ഫോർച്യൂണറിന്റെ രോമത്തിൽ പോലും പോലും തൊടാൻ നിലവിലുള്ള മോഡലുകൾക്കാവുന്നില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പിന്നാക്കം പോവാൻ എംജിക്ക് യാതൊരു ഉദ്ദേശവുമില്ല.

ഫോര്‍ച്യൂണറിനെ നേരിടാനിറക്കിയ ഗ്ലോസ്റ്ററിൽ നിരന്തരമായി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നാണ് വിപണിയിൽ ഓളമുണ്ടാക്കാൻ കമ്പനി നേക്കുന്നത്. ആഡംബരവും ടെക്‌നോളജിയും തുളുമ്പുന്ന വലിയ എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കെല്ലാം പറ്റിയ മോഡലാണ് ഗ്ലോസ്റ്റർ എന്ന് നിസംശയം പറയാം. കൂടുതൽ ആളുകളെ തട്ടകത്തിലേക്ക് എത്തിക്കാനായി , എസ്‌യുവിയുടെ രണ്ട് സ്പെഷ്യൽ എഡിഷൻ മോഡലുകളെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

MG Gloster Desertstorm And Snowstorm Edition Launched

പുതിയ ബോഡി കളർ ഓപ്‌ഷനുകൾ, എക്സ്റ്റീരിയർ ഹൈലൈറ്റുകൾ, അപ്‌ഡേറ്റ് ചെയ്‌ത കാബിൻ തീം എന്നിവ സഹിതം എത്തുന്ന സ്പെഷ്യൽ എഡിഷൻ മോഡലുകളെ ഡെസേർട്ട്‌സ്റ്റോം, സ്‌നോസ്റ്റോം എന്നിങ്ങനെയാണ് എംജി മോട്ടോർസ് വിളിക്കുന്നത്. ഗ്ലോസ്റ്ററിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് 38.80 ലക്ഷം രൂപ മുതൽ വില ആരംഭിക്കുമ്പോൾ ഏറ്റവും പുതിയ പ്രത്യേക പതിപ്പുകൾക്ക് 41 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

2023 മെയ് മാസത്തിൽ പുറത്തിറക്കിയ ഗ്ലോസ്റ്റർ ബ്ലാക്ക്‌സ്റ്റോമിൻ്റെ മാതൃകയിൽ തന്നെയാണ് ഈ രണ്ട് പുതിയ വകഭേദങ്ങളും പണികഴിപ്പിച്ചിരിക്കുന്നത്. അതായത് എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചെറിയ നവീകരണങ്ങൾ മാത്രമാണ് ലഭിക്കുന്നതെന്ന് സാരം. എംജി ഗ്ലോസ്റ്റർ ഡെസേർട്ട്‌സ്റ്റോം ഗോൾഡൻ കളർ ഓപ്ഷനുമായാണ് വിപണിയിൽ എത്തിയിരിക്കുന്നത്. കറുപ്പിൽ ഒരുക്കിയിരിക്കുന്ന ഹൈലൈറ്റുകൾ, ഗ്രില്ല്, റെഡ് ബ്രേക്ക് കാലിപ്പറുകളുള്ള ബ്ലാക്ക് അലോയ്‌കൾ എന്നിവയെല്ലാം പ്രത്യേക അഴകാണ് കൊണ്ടുവരുന്നത്.

MG Gloster Desertstorm And Snowstorm Edition Launched

കഴിഞ്ഞില്ല, ഇതോടൊപ്പം തന്നെ ഡാർക്ക് തീം ORVM-കൾ, അൽപ്പം ട്വീക്ക് ചെയ്‌ത ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും എംജി ഗ്ലോസ്റ്റർ ഡെസേർട്ട്‌സ്റ്റോം എഡിഷന്റെ എക്സ്റ്റീരിയറിന് അഴകേകാനായി എത്തിയിട്ടുണ്ട്. ഡോൾഡൻ നിറത്തിനൊപ്പം ബ്ലാക്ക് ചേരുമ്പോൾ എസ്‌യുവിക്ക് കൂടുതൽ പരുക്കനായ രൂപംനേടാനും സഹായകരമായിട്ടുണ്ട്. ഇതിന്റെ അകത്തളത്തിൽ കറുത്ത സ്റ്റിയറിംഗ് വീലും ഡാർക്ക് തീം അപ്ഹോൾസ്റ്ററിയും ഉപയോഗിച്ചാണ് കമ്പനി പുതുക്കിയിരിക്കുന്നത്.

ഗ്ലോസ്റ്റർ സ്നോസ്റ്റോമിലേക്ക് വന്നാലും ഇതേ പാറ്റേണാണ് കാണാനാവുന്നത്. വൈറ്റ് കളറിൽ അങ്ങിങ്ങായി കറുപ്പും ചുവപ്പും നൽകിയിരിക്കുന്നത് 7 സീറ്റർ എസ്‌യുവിയുടെ സ്പോർട്ടിനെസ് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഡ്യുവൽ ടോൺ ഷേഡോടെയാണ് വരുന്നതിനാൽ ഇത് നിരത്തുകൾക്ക് ഒരു വർണക്കാഴ്ച്ചയായിരിക്കുമെന്നതിൽ തർക്കമൊന്നുമില്ല. ഹെഡ്‌ലാമ്പുകൾക്കുള്ളിൽ റെഡ് ഇൻസേർട്ടുകളും കാണാം.

MG Gloster Desertstorm And Snowstorm Edition Launched

മുന്നിലും പിന്നിലും ബമ്പറുകൾക്ക് റെഡ് ആക്‌സൻ്റുകൾ ലഭിക്കും. ഫ്രണ്ട് ഗ്രില്ലും അലോയ് വീലുകളും റിയർ സ്‌പോയിലറും ബ്ലാക്കിലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ സീറ്റ് മസാജർ, തീം കാർപെറ്റ് മാറ്റുകൾ, ഡാഷ്‌ബോർഡ് മാറ്റുകൾ, ജെബിഎൽ സ്പീക്കറുകൾ, ഡെസേർട്ട് സ്റ്റോം ആൻഡ് സ്നോസ്റ്റോം ബാഡ്ജുകൾ എന്നിവ ഉൾപ്പെടുന്ന ഓപ്ഷണൽ ഡീലർ ഫിറ്റഡ് ആക്‌സസറികളും എംജി ഗ്ലോസ്റ്ററിന്റെ സ്പെഷ്യൽ എഡിഷൻ മോഡലിൽ ലഭിക്കും.

2.0 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഇവയ്ക്കും തുടിപ്പേകുന്നത്. എസ്‌യുവിയുടെ ടർബോ ഡീസൽ പതിപ്പിന് 161 bhp കരുത്തിൽ പരമാവധി 375 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഗ്ലോസ്റ്ററിന്റെ ട്വിൻ-ടർബോ പതിപ്പ് 215 bhp പവറിൽ 480 Nm torque വരെ വികസിപ്പിക്കാനും പ്രാപ്‌തമാണ്. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് വരുന്നത്.

ഹെക്ടറിനൊപ്പം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച എംജി മുൻനിര മോഡലായി 2020 ഒക്ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ട ഫോർച്യൂണറിന് പുറമെ സ്‌കോഡ കൊഡിയാക്ക്, ജീപ്പ് മെറിഡിയൻ എന്നിവയ്‌ക്കെതിരെയും ഗ്ലോസ്റ്റർ മത്സരിക്കേണ്ടതുണ്ട്. സ്പെഷ്യൽ എഡിഷൻ മോഡലുകൾ ഷോറൂമുകളിൽ ആള് കയറുമോയെന്ന കാര്യം.

More from DriveSpark

Article Published On: Tuesday, June 4, 2024, 15:02 [IST]
English summary
Mg gloster desertstorm and snowstorm edition launched price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X