ഫോർച്യൂണറിന് പണികിട്ടി, അവസരം മുതലെടുക്കാൻ എംജിയുടെ ഡീസൽ എസ്‌യുവി മുഖംമിനുക്കുന്നു

ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഫോർച്യൂണർ അരങ്ങ് വാഴാൻ തുടങ്ങിയിട്ട് നാളിമ്മിളിയായി. പണ്ട് വെല്ലുവിളിക്കാൻ കട്ടക്ക് ഫോർഡ് എൻഡവർ ഉണ്ടായിരുന്നുവെങ്കിലും അമേരിക്കൻ കമ്പനി രാജ്യം വിട്ടതോടെ ടൊയോട്ടയ്ക്ക് ലോട്ടറിയടിക്കുകയായിരുന്നു. എന്നാൽ സെഗ്മെന്റിലെ ഏറ്റവും അണ്ടർറേറ്റഡ് എസ്‌യുവിയായി അപ്പോഴും നിലനിൽക്കുന്ന വാഹനമായിരുന്നു എംജി ഗ്ലോസ്റ്റർ.

ഡിസൈനിലെ ഗാംഭീര്യതയും ഫീച്ചറുകളുടെ സമ്പന്നതയുമെല്ലാം ഗ്ലോസ്റ്ററിനെ തുടക്കകാലത്ത് വേറിട്ടു നിർത്തിയിരുന്നു. ഫോർഡ് എൻഡവർ പടിയിറങ്ങിയപ്പോൾ പകരക്കാരനായി പലരും കണ്ടത് എംജി ഗ്ലോസ്റ്ററിനെ തന്നെയായിരുന്നു. എന്നിരുന്നാലും എന്തൊക്കെയോ കാരണങ്ങളാൽ ഗ്ലോസ്റ്ററിനെ ഇന്നും ആളുകൾ മാറ്റിനിർത്തുകയാണ്. ADAS പോലുള്ള ഫീച്ചറുകൾ മാസ് മാർക്കറ്റ് വിഭാഗത്തിലേക്ക് പരിചയപ്പെടുത്തിയെങ്കിലും ഫോർച്യൂണറിന് മുന്നിൽ വിലപ്പോയില്ല.

MG Gloster Facelift SUV Spied Again Ahead Of This Years Launch

എന്നാൽ ഇപ്പോഴിതാ എഞ്ചിൻ നിർമാണത്തിൽ ക്രമക്കേട് കാരണം ടൊയോട്ട ചില അനിശ്ചിതത്വങ്ങൾ നേരിടുന്നതായാണ് വിവരം. ഈ സാഹചര്യത്തിൽ ഫോർച്യൂണറിന് പകരം നോക്കാവുന്ന ഉഗ്രൻ വണ്ടിയാണ് എംജി. എന്നാൽ ഇപ്പോഴേ പോയി വാങ്ങേണ്ട. കാരണം ചില കിടിലൻ പരിഷ്ക്കാരങ്ങളോടെ ഗ്ലോസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുകയാണ് എംജി മോട്ടോർസ്. ഫുൾ-സൈസ് എസ്‌യുവിയുടെ ആദ്യ മിഡ്-ലൈഫ് അപ്‌ഡേറ്റിൽ ഞെട്ടിക്കുന്ന മാറ്റങ്ങളുണ്ടാവുമെന്നാണ് വിവരം.

ഇപ്പോൾ പരീക്ഷണയോട്ടത്തിന്റെ അവസാന ഘട്ടത്തിലായതിനാൽ തന്നെ അധികം വൈകാതെ തന്നെ ഗ്ലോസ്റ്റർ നിരത്തിലേക്ക് എത്തും. അതിന്റെ ഭാഗാമായി നിരത്തിലിറങ്ങിയ എസ്‌യുവിയുടെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുൻകാല സ്‌പൈ ചിത്രങ്ങൾ കാര്യമായ വിവരങ്ങളൊന്നും നൽകിയില്ലെങ്കിലും എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പുതിയ എക്സ്റ്റീരിയർ സ്‌റ്റൈലിങ്ങിനെക്കുറിച്ച് ഇത്തവണ സൂചനകൾ ലഭിക്കുന്നുണ്ട്.

MG Gloster Facelift SUV Spied Again Ahead Of This Years Launch

മുൻവശം നിലവിലെ മോഡലിൽ നിന്നും വലിയ പരിഷ്ക്കാരങ്ങൾ നേടുന്നുണ്ടെന്ന് ചിത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്. ഫ്രണ്ട് ഫാസിയയ്ക്ക് ഒരു പുതിയ സെറ്റ് ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, മുകളിൽ ഡിആർഎല്ലുകൾ, എസ്‌യുവിയുടെ മുഖത്തിൻ്റെ പ്രധാന ഭാഗവും പുതുക്കിയ ബമ്പറും ഉൾക്കൊള്ളുന്ന ഒരു പുതുക്കിയ ഗ്രിൽ എന്നിവയുൾപ്പെടെ രൂപം ആകെ മൊത്തത്തിൽ മാറുമെന്ന് തന്നെ അർഥം.

വശക്കാഴ്ച്ചയിൽ കാര്യമായ അപ്ഡേറ്റുകൾ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും പുതിയ അലോയ് വീൽ ഡിസൈനിലൂടെ പുതുമ കൊണ്ടുവരാൻ എംജി തയാറാവും. പിൻവശത്ത് പുത്തൻ എൽഇഡി ടെയിൽ ലാമ്പുകൾ, ട്വിൻ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, പുതിയ റിയർ ബമ്പർ, ബൂട്ട് ലിഡിനായി പരിഷ്‌കരിച്ച ഡിസൈൻ എന്നിവയ്‌ക്കൊപ്പം കണക്റ്റഡ് ട്രീറ്റ്‌മെന്റും കമ്പനി ഒരുക്കാൻ സാധ്യതയുണ്ട്. അങ്ങനെ മൊത്തത്തിൽ കൂടുതൽ മോഡേണാവാൻ ഗ്ലോസ്റ്ററിന് സാധിക്കും.

ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഫോർച്യൂണർ അരങ്ങ് വാഴാൻ തുടങ്ങിയിട്ട് നാളിമ്മിളിയായി. പണ്ട് വെല്ലുവിളിക്കാൻ കട്ടക്ക് ഫോർഡ് എൻഡവർ ഉണ്ടായിരുന്നുവെങ്കിലും അമേരിക്കൻ കമ്പനി രാജ്യം വിട്ടതോടെ ടൊയോട്ടയ്ക്ക് ലോട്ടറിയടിക്കുകയായിരുന്നു. എന്നാൽ സെഗ്മെന്റിലെ ഏറ്റവും അണ്ടർറേറ്റഡ് എസ്‌യുവിയായി അപ്പോഴും നിലനിൽക്കുന്ന വാഹനമായിരുന്നു എംജി ഗ്ലോസ്റ്റർ. ഡിസൈനിലെ ഗാംഭീര്യതയും ഫീച്ചറുകളുടെ സമ്പന്നതയുമെല്ലാം ഗ്ലോസ്റ്ററിനെ തുടക്കകാലത്ത് വേറിട്ടു നിർത്തിയിരുന്നു. ഫോർഡ് എൻഡവർ പടിയിറങ്ങിയപ്പോൾ പകരക്കാരനായി പലരും കണ്ടത് എംജി ഗ്ലോസ്റ്ററിനെ തന്നെയായിരുന്നു. എന്നിരുന്നാലും എന്തൊക്കെയോ കാരണങ്ങളാൽ ഗ്ലോസ്റ്ററിനെ ഇന്നും ആളുകൾ മാറ്റിനിർത്തുകയാണ്. ADAS പോലുള്ള ഫീച്ചറുകൾ മാസ് മാർക്കറ്റ് വിഭാഗത്തിലേക്ക് പരിചയപ്പെടുത്തിയെങ്കിലും ഫോർച്യൂണറിന് മുന്നിൽ വിലപ്പോയില്ല. എന്നാൽ ഇപ്പോഴിതാ എഞ്ചിൻ നിർമാണത്തിൽ ക്രമക്കേട് കാരണം ടൊയോട്ട ചില അനിശ്ചിതത്വങ്ങൾ നേരിടുന്നതായാണ് വിവരം. ഈ സാഹചര്യത്തിൽ ഫോർച്യൂണറിന് പകരം നോക്കാവുന്ന ഉഗ്രൻ വണ്ടിയാണ് എംജി. എന്നാൽ ഇപ്പോഴേ പോയി വാങ്ങേണ്ട. കാരണം ചില കിടിലൻ പരിഷ്ക്കാരങ്ങളോടെ ഗ്ലോസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുകയാണ് എംജി മോട്ടോർസ്. ഫുൾ-സൈസ് എസ്‌യുവിയുടെ ആദ്യ മിഡ്-ലൈഫ് അപ്‌ഡേറ്റിൽ ഞെട്ടിക്കുന്ന മാറ്റങ്ങളുണ്ടാവുമെന്നാണ് വിവരം. ഇപ്പോൾ പരീക്ഷണയോട്ടത്തിന്റെ അവസാന ഘട്ടത്തിലായതിനാൽ തന്നെ അധികം വൈകാതെ തന്നെ ഗ്ലോസ്റ്റർ നിരത്തിലേക്ക് എത്തും. അതിന്റെ ഭാഗാമായി നിരത്തിലിറങ്ങിയ എസ്‌യുവിയുടെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുൻകാല സ്‌പൈ ചിത്രങ്ങൾ കാര്യമായ വിവരങ്ങളൊന്നും നൽകിയില്ലെങ്കിലും എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പുതിയ എക്സ്റ്റീരിയർ സ്‌റ്റൈലിങ്ങിനെക്കുറിച്ച് ഇത്തവണ സൂചനകൾ ലഭിക്കുന്നുണ്ട്. മുൻവശം നിലവിലെ മോഡലിൽ നിന്നും വലിയ പരിഷ്ക്കാരങ്ങൾ നേടുന്നുണ്ടെന്ന് ചിത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്. ഫ്രണ്ട് ഫാസിയയ്ക്ക് ഒരു പുതിയ സെറ്റ് ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, മുകളിൽ ഡിആർഎല്ലുകൾ, എസ്‌യുവിയുടെ മുഖത്തിൻ്റെ പ്രധാന ഭാഗവും പുതുക്കിയ ബമ്പറും ഉൾക്കൊള്ളുന്ന ഒരു പുതുക്കിയ ഗ്രിൽ എന്നിവയുൾപ്പെടെ രൂപം ആകെ മൊത്തത്തിൽ മാറുമെന്ന് തന്നെ അർഥം. വശക്കാഴ്ച്ചയിൽ കാര്യമായ അപ്ഡേറ്റുകൾ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും പുതിയ അലോയ് വീൽ ഡിസൈനിലൂടെ പുതുമ കൊണ്ടുവരാൻ എംജി തയാറാവും. പിൻവശത്ത് പുത്തൻ എൽഇഡി ടെയിൽ ലാമ്പുകൾ, ട്വിൻ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, പുതിയ റിയർ ബമ്പർ, ബൂട്ട് ലിഡിനായി പരിഷ്‌കരിച്ച ഡിസൈൻ എന്നിവയ്‌ക്കൊപ്പം കണക്റ്റഡ് ട്രീറ്റ്‌മെന്റും കമ്പനി ഒരുക്കാൻ സാധ്യതയുണ്ട്. അങ്ങനെ മൊത്തത്തിൽ കൂടുതൽ മോഡേണാവാൻ ഗ്ലോസ്റ്ററിന് സാധിക്കും. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിന് വലിപ്പത്തിന്റെ കാര്യത്തിലും സമ്പന്നമാവുമെന്നും അഭ്യൂഹങ്ങളുണ്ട്. പക്ഷേ വീൽബേസ് സമാനമായിരിക്കും. ഇന്റീരിയറിൽ ഡാഷ്‌ബോർഡ് ലേഔട്ടിൽ ചെറിയ മാറ്റങ്ങൾ, പുതുക്കിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയ്‌ക്കൊപ്പം പുത്തൻ അപ്‌ഹോൾസ്റ്ററിയും കമ്പനി കൊണ്ടുവരും. ഇതിനകം തന്നെ കിടിലൻ ഫീച്ചറുകളാൽ സമ്പന്നമായ എസ്‌യുവിയാണെങ്കിലും കൂടുതൽ മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്. 2.0 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിനും തുടിപ്പേകുക. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ടർബോ ഡീസൽ പതിപ്പിന് 161 bhp പവറിൽ ഏകദേശം 375 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ട്വിൻ-ടർബോ പതിപ്പ് 215 bhp കരുത്തിൽ 480 Nm torque ആണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷൻ ഗ്ലോസ്റ്ററിൽ തുടക്കം മുതലേ ലഭ്യമല്ല. മെച്ചപ്പെട്ട പെർഫോമൻസ് ലഭിക്കാനായി ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ റീട്യൂൺ ചെയ്യാൻ സാധ്യതയുണ്ട്. ഗ്ലോസ്റ്ററിന് പെട്രോൾ എഞ്ചിൻ ഓപ്ഷൻ തുടർന്നും നൽകാൻ കമ്പനിക്ക് ഉദ്ദേശമൊന്നുമില്ല. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ, സ്‌കോഡ കൊഡിയാക്ക്, ഇസൂസു MU-X എന്നിവയ്‌ക്കൊപ്പമാവും എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് തുടർന്നും മത്സരിക്കുക.

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിന് വലിപ്പത്തിന്റെ കാര്യത്തിലും സമ്പന്നമാവുമെന്നും അഭ്യൂഹങ്ങളുണ്ട്. പക്ഷേ വീൽബേസ് സമാനമായിരിക്കും. ഇന്റീരിയറിൽ ഡാഷ്‌ബോർഡ് ലേഔട്ടിൽ ചെറിയ മാറ്റങ്ങൾ, പുതുക്കിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയ്‌ക്കൊപ്പം പുത്തൻ അപ്‌ഹോൾസ്റ്ററിയും കമ്പനി കൊണ്ടുവരും. ഇതിനകം തന്നെ കിടിലൻ ഫീച്ചറുകളാൽ സമ്പന്നമായ എസ്‌യുവിയാണെങ്കിലും കൂടുതൽ മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്.

2.0 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിനും തുടിപ്പേകുക. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ടർബോ ഡീസൽ പതിപ്പിന് 161 bhp പവറിൽ ഏകദേശം 375 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ട്വിൻ-ടർബോ പതിപ്പ് 215 bhp കരുത്തിൽ 480 Nm torque ആണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്.

MG Gloster Black Storm Edition

രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷൻ ഗ്ലോസ്റ്ററിൽ തുടക്കം മുതലേ ലഭ്യമല്ല. മെച്ചപ്പെട്ട പെർഫോമൻസ് ലഭിക്കാനായി ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ റീട്യൂൺ ചെയ്യാൻ സാധ്യതയുണ്ട്. ഗ്ലോസ്റ്ററിന് പെട്രോൾ എഞ്ചിൻ ഓപ്ഷൻ തുടർന്നും നൽകാൻ കമ്പനിക്ക് ഉദ്ദേശമൊന്നുമില്ല. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ, സ്‌കോഡ കൊഡിയാക്ക്, ഇസൂസു MU-X എന്നിവയ്‌ക്കൊപ്പമാവും എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് തുടർന്നും മത്സരിക്കുക.

Image Source

More from DriveSpark

Article Published On: Tuesday, January 30, 2024, 19:31 [IST]
English summary
Mg gloster facelift suv spied again ahead of this years launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X