നയാ പൈസ കൈയിലില്ലാതെ എസ്‌യുവി വാങ്ങാം, കാറുകൾ വിറ്റഴിക്കാൻ എംജിയുടെ തലയിലുദിച്ച കാഞ്ഞ ബുദ്ധി

കാർ വാങ്ങുകയെന്ന സ്വപ്‌നം പലരും ഇതിനോടകം നേടിയെടുത്തിണ്ടുണ്ടെങ്കിലും ഈ സ്വപ്‌നം ഇപ്പോഴും പേറി നടക്കുന്നവർ അനേകമാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ലോൺ കിട്ടാൻ എളുപ്പമാണെങ്കിലും ഡൗൺ പേയ്മെന്റ് കണ്ടെത്താൻ പലരും പാടുപെടാറുണ്ട്. എന്നാൽ അത്തരക്കാർക്ക് ആശ്വാസവും സന്തോഷവും പകരുന്ന വാർത്തയുമായി മുമ്പോട്ട് വന്നിരിക്കുകയാണ് എംജി മോട്ടോർസ് ഇന്ത്യ (MG Motor India). എന്താണന്നല്ലേ, ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി കമ്പനി സീറോ ഡൗൺ പേയ്‌മെൻ്റ് സ്‌കീം അവതരിപ്പിച്ചതാണ് സംഭവം. ആസ്റ്റർ, ഹെക്‌ടർ തുടങ്ങിയ എസ്‌യുവികൾക്കാണ് ഈ ആനുകൂല്യം ബാധകമാവുകയെന്ന് മാത്രം.

2024 ഡിസംബർ 31 വരെ സാധുതയുള്ള പരിമിതകാല ഓഫർ കൂടിയാണിതെന്നും കമ്പനി പ്രത്യേകം ഓർമിപ്പിച്ചിട്ടുമുണ്ട്. ഈ ഓഫറിന് കീഴിൽ സാധുതയുള്ള ഉപഭോക്താക്കൾക്ക് 100 ശതമാനം ഓൺ-റോഡ് ഫണ്ടിംഗ് ആക്‌സസ് ചെയ്യാൻ കഴിയും. ഏതെങ്കിലും തരത്തിലുള്ള മുൻകൂർ പേയ്‌മെൻ്റിൻ്റെ ആവശ്യകത ഇല്ലാതാക്കുന്ന ഈ സംരംഭം എംജി മോട്ടോർസിന്റെ അംഗീകൃത ഫിനാൻസിംഗ് പങ്കാളികൾ വഴിയാണ് ലഭ്യമാക്കിയിരിക്കുന്നത്.

MG Hector And Astor SUVs Can Buy With 0 Down Payment

ഈ സ്‌കീമിന് കീഴിൽ 7 വർഷം വരെ നീണ്ടുനിൽക്കുന്ന ലോൺ തിരിച്ചടക്കൽ കാലാവധിയും ആക്‌സസറികൾക്കുള്ള ഫണ്ടിംഗ്, എക്സ്റ്റൻഡഡ് വാറണ്ടി, വാർഷിക മെയിൻ്റനൻസ് കോൺട്രാക്‌റ്റ് (AMC) തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കൂടാതെ വാഹനം വാങ്ങുന്നവർക്ക് പ്രോസസിംഗ് ഫീസിലും ഇളവും ലഭിക്കും. നിലവിൽ വിൻഡ്‌സർ ഇവിക്ക് ശേഷം എംജിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഹെക്‌ടർ.

13.99 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില തുടങ്ങുന്ന ഹെക്‌ടർ എസ്‌യുവി സീരീസ് 5,6,7 സീറ്റിംഗ് കോൺഫിഗറേഷനിലും തെരഞ്ഞെടുക്കാനാവും. ഷെയറിംഗ് ഫംഗ്‌ഷനോടുകൂടിയ ഡിജിറ്റൽ ബ്ലൂടൂത്ത് കീ, വയർലെസ് ചാർജിംഗ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, i-SMART സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 75-ലധികം കണക്‌റ്റഡ് കാർ സവിശേഷതകൾ എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളാലും എസ്‌യുവി സമ്പന്നമാണ്.

MG Hector And Astor SUVs Can Buy With 0 Down Payment

മറുവശത്ത് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, ടാറ്റ കർവ്, സിട്രൺ ബസാൾട്ട്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സകോഡ കുഷാഖ് തുടങ്ങിയ വമ്പൻമാരോട് ഏറ്റമുട്ടുന്ന എംജി ആസ്‌റ്ററും ഉഗ്രൻ ഫീച്ചറുകളോടെയാണ് വിപണിയിൽ എത്തുന്നത്. AI അധിഷ്ഠിത സവിശേഷതകൾ ഈ സെഗ്മെന്റിൽ ആദ്യം കൊണ്ടുവന്നതും ആസ്റ്ററിലൂടെയായിരുന്നു.

വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, i-SMART 2.0 സിസ്റ്റത്തിൽ 80-ലധികം കണക്റ്റഡ് ഫീച്ചറുകൾ, കാലാവസ്ഥ, ക്രിക്കറ്റ് സ്‌കോറുകൾ, വാർത്ത അപ്‌ഡേറ്റുകൾ എന്നിവയും അതിലേറെയും പരിശോധിക്കുന്നതിനുള്ള വിപുലമായ വോയ്‌സ് കമാൻഡുകളെ പിന്തുണയ്‌ക്കുന്ന ജിയോ വോയ്‌സ് റെക്കഗ്നിഷൻ സിസ്റ്റം എന്നീ ഫീച്ചറുകൾ കൂട്ടിച്ചേർത്താണ് എംജി ആസ്റ്റർ വിപണിയിൽ എത്തുന്നത്.

MG Hector And Astor SUVs Can Buy With 0 Down Payment

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം (ADAS) പോലുള്ള അത്യാധുനിക ഫീച്ചറുകളും എംജി ആസ്റ്ററിൽ ലഭ്യമാണ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ഇന്റലിജന്റ് ഹെഡ്‌ലാമ്പ് കൺട്രോൾ, റിയർ ഡ്രൈവ് അസിസ്റ്റ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ നൂതന ഫീച്ചറുകളാണ് കമ്പനി ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സ്‌പ്രിൻ്റ്, ഷൈൻ, സെലക്ട്, സ്‌മാർട്ട്, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ 6 വേരിയന്റുകളിലായാണ് ആസ്റ്റർ എസ്‌യുവി വിപണനത്തിന് എത്തിയിരിക്കുന്നത്. 1.5 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.3 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് 110 bhp കരുത്തിൽ പരമാവധി 144 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം ആസ്റ്റർ എസ്‌യുവിയുടെ ടർബോ പെട്രോൾ 140 bhp പവറിൽ 220 Nm torque വരെയും വികസിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, ഒരു സിവിടി ടോർക്ക് കൺവെർട്ടർ എന്നിവയാണ് ഉൾപ്പെടുന്നത്. 2025 ജനുവരി 1 മുതൽ മോഡൽ നിരയിലാകെ വില വർധനവും എംജി പ്രഖ്യാപിച്ചിട്ടുണ്ട്. കാറുകൾക്ക് 3 ശതമാനം വരെ വില കൂട്ടാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, December 25, 2024, 16:00 [IST]
English summary
Mg hector and astor suvs can buy with 0 down payment check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X