5 സീറ്ററിലും 7 സീറ്ററിലും വാങ്ങാം, അൽകസാറിന് പണികൊടുക്കാൻ ഫാമിലി എസ്‌യുവിയുടെ പുതുമോഡലുമായി എംജി

ഇന്ത്യയിലേക്ക് എസ്‌യുവികളുടെ ട്രെൻഡിന് തിരികൊളുത്തിയവരാണ് എംജിയെന്ന് നിസംശയം പറയാം. അന്നേവരെ നാം കണ്ടിട്ടില്ലാത്ത ഫീച്ചറുകളെല്ലാം കുത്തിനിറച്ചെത്തിയ ഹെക്‌ടർ ഗംഭീര വിജയം തന്നെയാണ് നേടിയെടുത്തത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ JSW എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വന്തമാക്കിയതോടെ ദേസി ടച്ച് കൊണ്ടുവരാനും ബ്രാൻഡിനായിട്ടുണ്ട്. ഹെക്‌ടർ ഇന്റർനെറ്റ് എസ്‌യുവിലൂടെ തരംഗം തീർത്ത കമ്പനി ഇപ്പോൾ ഇലക്‌ട്രിക് കാറുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നതെങ്കിലും പഴയ വീരൻമാരും മോശമാക്കാതെ വിൽപ്പന കൊണ്ടുവരുന്നുണ്ട്. ഉത്സവ സീസണിൽ വിൽപ്പന പൊടിപൊടിക്കാനായി ഹെക്‌ടർ സീരീസിലേക്ക് പുത്തനൊരു വേരിയന്റിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

ഹെക്ടർ, ഹെക്ടർ പ്ലസ് എസ്‌യുവികളുടെ സ്നോസ്റ്റോം എഡിഷനാണ് ഉത്സവ സീസൺ ലക്ഷ്യമാക്കി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 21.53 ലക്ഷം രൂപ മുതലാണ് ഈ പ്രത്യേക പതിപ്പുകൾക്ക് തുടങ്ങുന്ന എക്സ്ഷോറൂം വില. സ്‌നോസ്റ്റോം എഡിഷൻ ഹെക്ടർ ഷാർപ്പ് പ്രോ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ സ്റ്റാൻഡേർഡ് മോഡലിനെക്കാൾ ചില അധിക ആക്‌സസറികളും വാഹനത്തിന് സമ്മാനിച്ചിട്ടുണ്ട്.

MG Hector And Hector Plus Snowstorm Edition

സ്നോസ്റ്റോം എഡിഷൻ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും രണ്ട്-വരി, മൂന്ന്-വരി സീറ്റിംഗ് (ഹെക്ടർ പ്ലസ്) കോൺഫിഗറേഷനുകളിലും വാഗ്ദാനം ചെയ്യുന്നുവെന്നതും വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമാണ്. ഇനി വേരിയന്റ് തിരിച്ചുള്ള കൃത്യമായ വിലകളിലേക്ക് കടക്കാം. ഹെക്‌ടർ സ്നോസ്റ്റോം പെട്രോൾ സിവിടിയിൽ നിന്നുമാണ് മോഡൽ നിര ആരംഭിക്കുന്നത്. ഇതിന് 21.53 ലക്ഷം രൂപയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.

ഹെക്‌ടർ സ്നോസ്റ്റോം ഡീസൽ മാനുവലിന് 22.24 ലക്ഷവും ഹെക്‌ടർ പ്ലസ് സ്നോസ്റ്റോം 7-സീറ്റർ പെട്രോൾ സിവിടിക്ക് 22.29 ലക്ഷവും ഹെക്‌ടർ പ്ലസ് സ്നോസ്റ്റോം 7-സീറ്റർ ഡീസൽ മാനുവലിന് 22.82 ലക്ഷവും ഹെക്‌ടർ പ്ലസ് സ്നോസ്റ്റോം 6-സീറ്റർ ഡീസൽ മാനുവലിന് 23 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. എക്സ്റ്റീരിയറിലേക്ക് വന്നാൽ ഗ്രിൽ, ബാഡ്ജിംഗ്, മറ്റ് ട്രിം ഘടകങ്ങൾ എന്നിവയിലേക്ക് ഡാർക്ക് ക്രോം-ഫിനിഷുമായി ജോടിയാക്കിയ ഡ്യുവൽ-ടോൺ വൈറ്റ്-ബ്ലാക്ക് നിറവുമാണ് മോഡലുകളെ വേറിട്ടുനിർത്തുന്നത്.

MG Hector And Hector Plus Snowstorm Edition

ടെയിൽ ലാമ്പുകൾ, ബ്ലാക്ക് അലോയ് വീലുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, ബ്ലാക്ക് ഹെഡ്‌ലാമ്പ് ബെസലുകൾ എന്നിവയ്ക്ക് സ്മോക്ക്ഡ് ഫിനിഷ് കൊടുത്തിരിക്കുന്നതും സ്പോർട്ടിനെസ് ഉയർത്തുന്ന കാര്യങ്ങളാണ്. സ്‌നോസ്ട്രോം എഡിഷനിൽ റെഡ് ബ്രേക്ക് കാലിപ്പറുകൾ, റെഡ് ഒവിആർഎം പ്രൊട്ടക്ടറുകൾ, ഫോഗ് ലാമ്പ് ഹൗസുകൾക്ക് സമീപം റെഡ് ഇൻസെർട്ടുകൾ എന്നിവയും ലഭിക്കുന്നു.

ഇന്റീരിയറിലും ചെറിയ പരിഷ്ക്കാരങ്ങളോടെയാണ് ഹെക്‌ടർ, ഹെക്‌ടർ സ്പെഷ്യൽ എഡിഷനുകൾ വിപണിയിലെത്തുന്നത്. ഡാഷ്‌ബോർഡിലും ഡോറുകളിലും സെൻ്റർ കൺസോളിലും ഗൺമെറ്റൽ ഗ്രേ ട്രിം ഇൻസേർട്ടുകളുള്ള പൂർണമായും കറുപ്പിലൊരുങ്ങിയ അകത്തളമാണ് സ്നോസ്റ്റോം പതിപ്പുകൾക്ക് സമ്മാനിച്ചിരിക്കുന്നത്. പനോരമിക് സൺറൂഫ്, വലിയ 14 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, കണക്റ്റഡ് കാർ ഫീച്ചറുകളുടെ വലിയ നിര എന്നിവ ഉൾപ്പെടെയുള്ള സ്റ്റാൻഡേർഡ് ഹെക്ടർ ഷാർപ്പ് പ്രോയിലെ എല്ലാ ഫീച്ചറുകളും ഇതിലും ലഭ്യമാവും.

MG Hector And Hector Plus Snowstorm Edition

മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും ഇല്ലാത്തതിനാൽ നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളെല്ലാം അതേപടി നിലനിർത്തിയാണ് എംജി ഹെക്‌ടർ സ്‌നോസ്റ്റോം എഡിഷനുകൾ പുറത്തിറക്കിയിരിക്കുന്നത്. ആയതിനാൽ എസ്‌യുവികളുടെ പവർഫുള്ളും കാര്യക്ഷമവുമായ 1.5 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകൾ തന്നെയാണ് പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾക്കും തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

ഹെക്‌ടർ സീരീസിലെ ടർബോ-പെട്രോൾ എഞ്ചിൻ 143 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ മോഡലുകൾ 168 bhp പവറിൽ ഏകദേശം 350 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. എംജി ഹെക്‌ടർ സ്‌നോസ്റ്റോം എഡിഷൻ ടർബോ-പെട്രോൾ ഒരു സിടിവി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റിനൊപ്പം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. മാനുവൽ ലഭിക്കില്ല. അതേസമയം ഡീസൽ പതിപ്പ് മാനുവലിൽ മാത്രമാണ് ലഭിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 26, 2024, 14:50 [IST]
English summary
Mg hector and hector plus snowstorm edition launched price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X