ഹാരിയറിൽ ഈ ഫീച്ചറുകളൊന്നും കിട്ടില്ല, മോഹിപ്പിക്കുന്ന വിലയ്ക്ക് ഹെക്‌ടറിന്റെ പുത്തൻ വേരിയന്റുകൾ

ഇന്ത്യയിൽ കാറിനകത്തും ഇന്റർനെറ്റ് കണക്റ്റഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച ആദ്യത്തെ വാഹന നിർമാതാക്കളാണ് എംജി മോട്ടോർസ്. 2019-ൽ ഹെക്‌ടർ എസ്‌യുവിയിലൂടെയാണ് കമ്പനി രാജ്യത്ത് അരങ്ങേറ്റം കുറിക്കുന്നത്. അന്നേവരെ നാം കണ്ടിട്ടില്ലാത്ത സവിശേഷതകളെല്ലാം കുത്തിനിറച്ചെത്തിയ മോഡൽ ഗംഭീര വിജയം തന്നെയാണ് നേടിയെടുത്തത്. പിന്നീട് എതിരാളികളും മിടുക്ക് കാട്ടിയപ്പോൾ പതിയെ പിൻനിരയിലേക്ക് നിന്നാണ് ഹെക്‌ടർ പടനയിച്ചത്.

ടാറ്റ ഹെക്‌ടർ, മഹീന്ദ്ര XUV700 പോലുള്ള വമ്പൻമാർക്ക് പിന്നിലാണ് സ്ഥാനമെങ്കിലും ഹെക്‌ടർ ഇന്നും വിപണിയിൽ വളരെ ജനപ്രിയമായി നിലകൊള്ളുന്നുണ്ട്. അതിന് കാരണമായതാവട്ടെ അടിക്കടി എസ്‌യുവിയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ തന്നെയാണെന്ന് വേണം പറയാൻ. ഇപ്പോൾ കോമെറ്റ് ഇവി, ZS ഇവി പോലുള്ള ഇലക്ട്രിക് കാറുകളിലേക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്നതെങ്കിലും ഹെക്‌ടറിന്റെ വിൽപ്പന കൂട്ടാനായി പുതിയ പരീക്ഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് മോറിസ് ഗരാജസ്.

MG Hector New Shine Pro And Select Pro Variants Launched

എന്താണെന്നല്ലേ, എംജി മോട്ടോർ ഇന്ത്യ ഹെക്‌ടർ എസ്‌യുവിക്ക് പുതിയ വേരിയന്റുകളുടെ സമ്മാനിച്ചതാണ് സംഭവം. ക്രിസ്റ്റൻഡ് ഷൈൻ പ്രോ, സെലക്ട് പ്രോ എന്നിങ്ങനെ പുത്തൻ രണ്ട് മോഡലുകളാണ് എസ്‌യുവി നിരയിലേക്ക് എത്തിയിരിക്കുന്നത്. ഹെക്ടർ വാങ്ങുന്നവർക്കായി മെച്ചപ്പെടുത്തുന്ന ഓപ്ഷനുമായാണ് പുതിയ വേരിയൻ്റുകൾ വരുന്നത്. 2019 ജൂണിൽ ബ്രാൻഡിൻ്റെ ആമുഖ മോഡലായി ഇന്ത്യയിൽ എത്തിയതു മുതൽ ഇതുവരെ ബ്രാൻഡിൻ്റെ ഏറ്റവും ജനപ്രിയമായ എസ്‌യുവിയായി വാഹനം ഇന്നും തുടരുന്നുണ്ട്.

ഇത് കഴിയുന്നത്ര കാലം മുന്നോട്ടുകൊണ്ടുപോവാൻ പുതിയ വേരിയന്റുകൾ സഹായിക്കുമെന്നാണ് എംജിയുടെ വിശ്വാസം. പുതുതായി ലോഞ്ച് ചെയ്ത ഹെക്‌ടർ ഷൈൻ പ്രോ വേരിയന്റിന് 15,99,800 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം സെലക്ട് പ്രോയുടെ വില 17,29,800 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. 14 ഇഞ്ച് വലിപ്പമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പോർട്രെയ്‌റ്റ് ഓറിയൻ്റഡ് എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തോടൊപ്പമാണ് കാറിൻ്റെ പുതിയ വകഭേദങ്ങൾ വരുന്നത് എന്നതും ശ്രദ്ധേയമാണ്.

MG Hector New Shine Pro And Select Pro Variants Launched

സെലക്ട് പ്രോ വേരിയൻ്റിന് ഡ്യുവൽ-പാൻ പനോരമിക് സൺറൂഫും ഷൈൻ പ്രോയ്ക്ക് സിംഗിൾ-പേൻ ഇലക്ട്രിക് സൺറൂഫും ലഭിക്കുന്നുവെന്നും SAIC ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കൾ വ്യക്തമാക്കി. ഇതുകൂടാതെ രണ്ട് വേരിയൻ്റുകളും പുതിയ ഡാഷ്‌ബോർഡ് ഡിസൈനും വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകളോടെയാണ് വരുന്നത്.

വയർലെസ് ചാർജർ, 17.78 സെൻ്റീമീറ്റർ എംബഡഡ് എൽസിഡി ഡിസ്‌പ്ലേയുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഫ്ലോട്ടിംഗ് ലൈറ്റ് ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി കണക്റ്റഡ് ടെയിൽ ലൈറ്റുകൾ എന്നിവയാണ് ഈ പുതിയ മോഡലുകളിലെ മറ്റ് സവിശേഷതകൾ. കമാൻഡിംഗ് റോഡ് പ്രസൻസ് തന്നെയാണ് മോഡലിന്റെ പ്രധാന ഹൈലൈറ്റ് എന്ന് പുതിയ വേരിയൻ്റുകളുടെ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച എംജി മോട്ടോർ ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗൗരവ് ഗുപ്ത പറഞ്ഞു.

MG Hector New Shine Pro And Select Pro Variants Launched

നിരവധി സാങ്കേതിക സവിശേഷതകളും ഉൾപ്പെടുത്തിക്കൊണ്ട് എസ്‌യുവി വിഭാഗത്തെ മൊത്തത്തിൽ പുനർനിർവചിക്കാനും ഹെക്‌ടറിന് സാധിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ADAS ലെവൽ 2, കണക്റ്റഡ് ഫീച്ചറുകൾ എന്നിവയുള്ള എസ്‌യുവി മികച്ച ഡ്രൈവിംഗ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും അവകാശപ്പെട്ടു. പുതിയ വേരിയന്റുകൾക്ക് പുറമെ സ്‌റ്റൈൽ, ഷൈൻ, സ്‌മാർട്ട്, സ്‌മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ ആറ് വേരിയന്റുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് എസ്‌യുവി തെരഞ്ഞെടുക്കാം.

നിലവിൽ എംജി ഹെക്‌ടർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമായ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും മാനുവൽ ഗിയർബോക്‌സിനൊപ്പം ലഭ്യമായ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റുമാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. 1.5 ലിറ്റർ പെട്രോൾ 141 bhp പവറിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MG Hector New Shine Pro And Select Pro Variants Launched

ഹെക്‌ടറിലെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 170 bhp കരുത്തിൽ പരമാവധി 350 Nm torque വരെയാണ് നൽകുന്നത്. 6 സ്പീഡ് മാനുവലിൽ മാത്രമാണ് ഇവ വിപണിയിൽ എത്തുന്നത്. അടുത്തിടെ റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ ഏറ്റവും മികച്ച ഡീസൽ എസ്‌യുവിയാണ് എംജി ഹെക്‌ടർ എന്നും ഒരു പഠനം വെളിപ്പെടുത്തുകയുണ്ടായി. ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനെയുമെല്ലാം പിന്തള്ളിയാണ് വാഹനം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Monday, March 4, 2024, 19:19 [IST]
English summary
Mg hector new shine pro and select pro variants launched to rival tata harrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X