ഏറ്റവും വിൽപ്പനയുള്ള ഇവി 25 പേർക്ക് സമ്മാനിച്ച് എംജി, മലയാളിക്കും കിട്ടി ഒന്ന്; സൂക്ഷിച്ച് നോക്കിയാൽ ആളെ കാണാം

ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന എല്ലാ കായികതാരങ്ങൾക്കും വിൻഡ്‌സർ ഇവി (MG Windsor EV) സമ്മാനമായി നൽകുമെന്ന് ജെഎസ്ഡബ്ല്യു എംജി ചെയർമാൻ സജ്ജൻ ജിൻഡാൽ പ്രഖ്യാപിച്ച കാര്യമെല്ലാം നമ്മളിൽ പലരും മറന്നിട്ടുണ്ടാവുമല്ലോ. പക്ഷേ ജെഎസ്ഡബ്ല്യു ഇതൊന്നും മറന്നിട്ടില്ല കേട്ടോ. അന്നത്തെ പ്രഖ്യാപനം സാക്ഷാത്ക്കരിച്ച് മുമ്പോട്ടു വന്നിരിക്കുകയാണ് മോറിസ് ഗരാജസ്. ഈ വർഷം ആദ്യം നടന്ന പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേടിയ ഇന്ത്യൻ കായിക താരങ്ങൾക്കെല്ലാം വിൻഡ്‌സർ ഇവി കൈമാറിയിരിക്കുകയാണ് എംജി മോട്ടോർ. ചണ്ഡീഗഡിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഒളിമ്പ്യൻമാർക്ക് താക്കോൽ കൈമാറിയിരിക്കുന്നത്.

എംജിയുടെ ഇലക്ട്രിക് കാർ ലഭിച്ചവരിൽ മലയാളിയായ പിആർ ശ്രീജേഷും ഉൾപ്പെടെ 24 കായിക താരങ്ങൾക്കാണ് വിൻഡ്‌സർ ഇവി സമ്മാനം കിട്ടിയിരിക്കുന്നത്. ഒളിമ്പിക്‌സ് മെഡലുകള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച ഹോക്കി ഇതിഹാസം ശ്രീജേഷിനുള്ള ആദരവ് കൂടിയാണ് ഈ കിടിലൻ വാഹനം. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് എംജി വിൻഡ്‌സർ.

MG Windsor EV Gifted To Paris Olympic Medal-Winners Including PR Sreejesh

എംജി വിൻഡ്‌സർ ഇവിയുടെ താക്കോൽ ഏറ്റുവാങ്ങിയ ഇന്ത്യൻ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ വെള്ളി നേടിയ നീരജ് ചോപ്രയും വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ വെങ്കലം നേടിയ മനു ഭാക്കറും ഉൾപ്പെടുന്നു. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ഷൂട്ടിംഗിൽ വെങ്കലം നേടിയ സരബ്ജോത് സിംഗ്, സ്വപ്നിൽ കുസാലെ, പുരുഷന്മാരുടെ ഗുസ്തിയിൽ വെങ്കലം നേടിയ അമൻ സെഹ്‌രാവത് എന്നിവരുമുണ്ട്.

ഇതുകൂടാതെ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗങ്ങളും ഉൾപ്പെടുന്നുണ്ട്. സെമി ഫൈനൽ മത്സരത്തിന് മുമ്പ് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെയും ചടങ്ങിൽ ഉൾപ്പെടുത്തിയത് കൈയടി അർഹിക്കുന്ന കാര്യമാണ്. വിപണനത്തിന് എത്തിയ ആദ്യ മാസത്തിൽ തന്നെ അതികായകനായ ടാറ്റ നെക്സോൺ ഇവിയുടെ വിൽപ്പന കണക്കുകളെ മറികടക്കാൻ എംജി വിൻഡ്‌സർ ഇവിക്കായിരുന്നു.

MG Windsor EV Gifted To Paris Olympic Medal-Winners Including PR Sreejesh

വിൽപ്പനയുടെ ആദ്യ മാസത്തിൽ തന്നെ എംജി വിൻഡ്സർ ഇവിയുടെ 3,116 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ഇവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ എസ്‌യുവി 15,000 ആളുകളാണ് ബുക്ക് ചെയ്‌തത്. രാജ്യത്തെ ആദ്യത്തെ ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനമെന്ന വിശേഷണത്തോടെയാണ് വിൻഡർ വിപണത്തിന് എത്തിച്ചത്. ക്ലൗഡ് എന്നപേരിലാണ് ആഗോള തലത്തിൽ അറിയപ്പെടുന്നതെങ്കിലും ഇന്ത്യയിൽ വിൻഡ്‌സർ എന്ന പുതിയ പേര് സ്വീകരിക്കുകയായിരുന്നു.

ഇന്ത്യയിൽ ആദ്യമായി ബാറ്ററി സർവീസ് ഓപ്ഷനായി (BaaS) അവതരിപ്പിക്കുന്ന വാഹനം. ഇത്തരത്തിൽ മോഡൽ സ്വന്തമാക്കുകയാണെങ്കിൽ ബേസ് വേരിയന്റിന് 10 ലക്ഷം രൂപ നൽകിയാൽ മതിയാവും. പകരം ഓടുന്ന ഓരോ കിലോമീറ്ററിനും 3 രൂപ 50 പൈസ വാടകയായി നൽകിയിൽ മതിയാവും. മറുവശത്ത് ഫിക്സഡ് ബാറ്ററി പായ്ക്ക് ഓപ്ഷൻ മതിയെന്നുള്ള ആളുകൾക്ക് ഒറ്റത്തവണ ചെലവ് 13.50 ലക്ഷം രൂപ മുതൽ 15.50 ലക്ഷം രൂപ വരെ വരും.

MG Windsor EV Gifted To Paris Olympic Medal-Winners Including PR Sreejesh

ഫ്യൂച്ചറിസ്റ്റിക്, എയറോഡൈനാമിക് ഡിസൈൻ തന്നെയാണ് എംജി വിൻഡ്‌സർ ഇവിയുടെ മറ്റൊരു പ്രത്യേകത. പ്രീമിയം 9 സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ സിസ്റ്റം, ആംബിയൻ്റ് ലൈറ്റിംഗ് പനോരമിക് ഗ്ലാസ് റൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, 360-ഡിഗ്രി ക്യാമറ, എൽഇഡി കോർണറിംഗ് ലൈറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഒരു ഓട്ടോ-ഡിമ്മിംഗ് IRVM, കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ പ്രീമിയം സവിശേഷതകളും ഇവിയിൽ ഒരുക്കിയിട്ടുണ്ട്.

എംജിയുടെ ക്രോസ്ഓവർ ഇലക്ട്രിക് കാറിന് 38 kWh ശേഷിയുള്ള IP67-സർട്ടിഫൈഡ് ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഒറ്റ ചാർജിൽ 332 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് നൽകാൻ ഇവിക്ക് സാധിക്കും. പെർഫോമൻസിലേക്ക് നോക്കിയാൽ 134 bhp കരുത്തിൽ പരമാവധി 200 Nm ടോർക്കും വരെ നൽകുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇക്കോ പ്ലസ്, ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകൾ.

എംജി വിൻഡ്‌സർ ഇവിയുടെ ഉടമകൾക്ക് ആജീവനാന്ത ബാറ്ററി വാറണ്ടി, മൂന്ന് വർഷത്തിന് ശേഷം 60 ശതമാനം ബൈബാക്ക് ഗ്യാരണ്ടി, ബാറ്ററി ആസ് എ സർവീസ്, എംജി മുഖേന eHUB വഴി ഒരു വർഷത്തേക്ക് പബ്ലിക് ചാർജിംഗിലേക്കുള്ള കോംപ്ലിമെൻ്ററി ആക്‌സസ് എന്നിവയുൾപ്പെടെ ഒന്നിലധികം ഉടമസ്ഥാവകാശ ആനുകൂല്യങ്ങൾ ലഭിക്കും. മൊത്തത്തിൽ നോക്കുമ്പോൾ വണ്ടി ഉഷാണ്. വീട്ടിലൊരു സോളാർ പാനൽ കൂടി സെറ്റാക്കിയാൽ പൈസ ലാഭിക്കുകയുമാവാം.

More from DriveSpark

Article Published On: Friday, November 15, 2024, 16:51 [IST]
English summary
Mg windsor ev gifted to paris olympic medal winners including pr sreejesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X