ഒറ്റ ദിവസം വിറ്റത് 101 യൂണിറ്റുകൾ, 332 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് കാറിനായി വരിനിന്ന് ഇന്ത്യക്കാർ

പച്ച നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് നിരത്തുകളിലൂടെ സൈലന്റായി പോവുന്ന ഇലക്‌ട്രിക് വാഹനങ്ങളോട് ഇന്ത്യക്കാർക്ക് ഇഷ്ടം കൂടിയിട്ട് നാളിമ്മിണിയായി. ഇന്നത്തെ ഇന്ധന വിലയും നാളത്തെ പ്രകൃതിയേയും കരുതി കുറേപ്പേർ ഇതിനോടകം തന്നെ ഇവി ഉടമകളായി കഴിഞ്ഞു. ഒരു ഇലക്ട്രിക് സ്‌കൂട്ടർ എങ്കിലും ഇല്ലാത്ത വീടുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്. പ്രവർത്തനച്ചെലവ് ഗണ്യമായി കുറക്കാനും പെട്രോളടിക്കുന്ന പൈസ പോക്കറ്റിൽ തന്നെയിരിക്കാനും സഹായിക്കുന്ന വണ്ടികൾ വേറെയില്ലെന്ന് തന്നെ പറയാം. കാറുകളുടെ കാര്യത്തിലും കറണ്ട് വിപ്ലവം അലയടിക്കുന്നുണ്ട്. ടാറ്റയും എംജിയുമെല്ലാം ഇത്തരത്തിൽ പണംവാരുന്ന മുതലാളിമാരാണ്.

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിൽ ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്ന ഇരുകമ്പനികളും തമ്മിലാണ് ഇപ്പോൾ മത്സരവും. ടിയാഗോ ഇവിക്ക് ബദലായി കോമെറ്റ് ഇവി പുറത്തിറക്കിയ എംജി ഇപ്പോൾ ടാറ്റയുടെ മറ്റെല്ലാ വൈദ്യുത മോഡലുകൾക്കും പണിയാവുന്ന തരത്തിൽ അടുത്തിടെ ഒരു പുത്തൻ കാറും വിപണിയിലെത്തിച്ചിരുന്നു. വിമാനത്തിലേതു പോലെ യാത്രാ സുഖം തരുന്ന വിൻഡ്‌സർ ഇവിയാണ് കക്ഷി. വിലയിൽ എല്ലാവരെയും ഞെട്ടിച്ച മോഡലിന്റെ ഡെലിവറിയും കമ്പനി തുടങ്ങിയിട്ടുണ്ട്.

MG Windsor EV Mega Delivery In Bengaluru

ഇപ്പോഴിതാ ദസറയോട് അനുബന്ധിച്ച് വിൻഡ്‌സർ ഇവിയുടെ മെഗാ ഡെലിവറിയും പൂർത്തിയാക്കിയിരിക്കുകയാണ് ബ്രാൻഡ്. ഒറ്റ ദിവസം 101 ഇലക്ട്രിക് സിയുവികളാണ് കമ്പനി വിപണനം ചെയ്‌തിരിക്കുന്നത്. കർണാടകയിലെ ബെംഗളൂരുവിലാണ് ഇത്തരത്തിലൊരു വിതരണം എംജി മോട്ടോർസ് പൂർത്തിയാക്കിയിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 15,176 ബുക്കിംഗുകൾ നേടിയ വാഹനം എന്തായാലും വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ആദ്യമായി ബാറ്ററി ഒരു സർവീസ് (BaaS) ഓപ്ഷനായി അവതരിപ്പിക്കുന്ന വാഹനമാണ് എംജി വിൻഡ്‌സർ. ഇത്തരത്തിൽ മോഡൽ സ്വന്തമാക്കുകയാണെങ്കിൽ ബേസ് വേരിയന്റിന് 10 ലക്ഷം രൂപ നൽകിയാൽ മതിയാവും. പകരം ഓടുന്ന ഓരോ കിലോമീറ്ററിനും മൂന്ന് രൂപ അമ്പത് പൈസ വാടകയായി നൽകുകയും വേണം. മറുവശത്ത് ഫിക്സഡ് ബാറ്ററി പായ്ക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഒറ്റത്തവണ ചെലവ് 13.50 ലക്ഷം രൂപ മുതൽ 15.50 ലക്ഷം രൂപ വരെ വരും.

MG Windsor EV Mega Delivery In Bengaluru

ഇത് വേരിയന്റ് അനുസരിച്ചുള്ള എക്സ്ഷോറൂം വിലയാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. വിൻഡ്‌സർ ഇവിക്ക് 38 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 332 കിലോമീറ്റർ റേഞ്ച് വരെ നൽകുകയും ചെയ്യും. ചാർജിംഗിലേക്ക് നോക്കിയാൽ 45 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 55 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന ഈ മോഡൽ ഫാസ്റ്റ് ചാർജിംഗ് സംവിധാനവുമായാണ് വരുന്നത്.

പെർഫോമൻസിലേക്ക് നോക്കിയാൽ 134 bhp കരുത്തിൽ പരമാവധി 200 Nm torque വരെ വികസിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് എംജി വിൻഡ്‌സർ ഇവിയിൽ കൊടുത്തിരിക്കുന്നത്. എക്സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെൻസ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ വിൻഡ്‌സർ ലഭ്യമാണെങ്കിലും മൂന്നിലും ഒരേ ബാറ്ററിയും മോട്ടോറുമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് ഫീച്ചറുകളിലാവും മാറ്റമുണ്ടാവുക.

MG Windsor EV Mega Delivery In Bengaluru

റിക്ലൈയിൻ ചെയ്യാവുന്ന റിയർ സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 9 സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് പോലുള്ള ഫീച്ചറുകളാണ് ഇവിയിൽ ഒരുക്കിയിരിക്കുന്നത്.

6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർപ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, റിയർ പാർക്കിംഗ് സെൻസറുകളുള്ള 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും വാഹനത്തിലുണ്ട്. സെഗ്‌മെൻ്റിൽ ടാറ്റ നെക്‌സോൺ ഇവി, പഞ്ച് ഇവി, മഹീന്ദ്ര XUV400 എന്നിവ പോലുള്ള വമ്പൻമാരുമായാണ് എംജി വിൻഡ്‌സർ ഇവിയുടെ മത്സരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, October 28, 2024, 10:16 [IST]
English summary
Mg windsor ev mega delivery in bengaluru sold 101 units in single day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X