ആർക്കും വാങ്ങാൻ തോന്നുന്ന ഇലക്‌ട്രിക് കാർ, പക്ഷേ എംജി വിൻഡ്‌സർ ഇവി വാങ്ങുന്നതിന് മുമ്പ് ഇതെല്ലാം അറിഞ്ഞിരുന്നോ

ഇലക്‌ട്രിക് കാറുകളുടെ സങ്കൽപ്പം തന്നെ മാറ്റിമറിക്കാനായി എംജി പുത്തൻ വൈദ്യുത വാഹനത്തെ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. വിൻഡ്‌സർ എന്നുപേരിട്ടിരിക്കുന്ന വണ്ടി 9.99 ലക്ഷത്തിന്റെ എക്സ്ഷോറൂം വിലയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഹാച്ച്ബാക്കിന്റെയും എസ്‌യുവിയുടേയും പ്രായോഗിത ഒന്നിച്ച് കൊണ്ടുവരുന്നതാണ് വിൻഡ്‌സറിന്റെ ഹൈലൈറ്റ്. ഒറ്റ നോട്ടത്തിൽ ആർക്കായാലും വാങ്ങാൻ തോന്നുന്ന അഴകും സ്റ്റൈലുമാണ് എംജിയുടെ മൂന്നാമത്തെ ഇലക്ട്രിക് കാറിനുള്ളത്. ഇവിക്കായുള്ള ബുക്കിംഗ് ഒക്ടോബർ മൂന്നിന് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം ഡെലിവറിയും അടുത്ത മാസം 12 മുതൽ ഉണ്ടാവുമെന്നാണ് എംജി മോട്ടോർ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ ആദ്യത്തെ സി‌യുവി എന്ന ക്രോസോവർ യൂട്ടിലിറ്റി വാഹനമായ വിൻഡ്‌സറിന് സിംഗിൾ ചാർജിൽ 331 കിലോമീറ്റർ റേഞ്ചാണ് നൽകാനാവുക. മൊത്തത്തിൽ നോക്കുമ്പോൾ പെട്രോൾ കാറിന്റെ വിലയിൽ ഈ വൈദ്യുത വാഹനം സ്വന്തമാക്കാനുമാവും. 135-ഡിഗ്രി വരെ ചാരിയിരിക്കുന്ന പിൻസീറ്റുകൾ, പനോരമിക് ഗ്ലാസ് റൂഫ് തുടങ്ങിയ സവിശേഷതകളുള്ള വിൻഡ്‌സർ സ്വന്തമാക്കാൻ താത്പര്യമുള്ളവർ ഇവിയുടെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് പറഞ്ഞുതരാം.

MG Windsor EV Top Things You Need To Know Before Buy

ഡിസൈൻ: ഒരു എംപിവിക്ക് സമാനമായ മിനിമലിസ്റ്റ് ഡിസൈനാണ് വിൻഡ്‌സർ പിന്തുടരുന്നത്. എന്നാൽ രണ്ട് വരികളിലായി അഞ്ച് യാത്രക്കാരെ മാത്രമേ ഇവിക്ക് ഉൾക്കൊള്ളാൻ കഴിയൂ. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, മുന്നിലും പിന്നിലും പൂർണ വീതിയിൽ ഒഴുകുന്ന എൽഇഡി ലൈറ്റ് ബാറുകൾ എന്നിവ ഇതിൻ്റെ സവിശേഷതകളാണ്. തനതായ രൂപത്തിനായി ബമ്പറിൽ ഘടിപ്പിച്ച ഹെഡ്‌ലാമ്പുകൾ മുൻവശത്തെ കിടിലമാക്കുന്നുമുണ്ട്.

വലിയ ഗ്ലാസ് ഹൗസ്, നീട്ടിയ ക്വാർട്ടർ ഗ്ലാസ് ഭാഗങ്ങൾ, കുത്തനെയുള്ള ഫ്രണ്ട് ആൻഡ് റിയർ വിൻഡ്‌സ്‌ക്രീനുകൾ, വിൻഡോകളിൽ ക്രോം ആക്‌സൻ്റുകൾ, ഡോർ സിൽസ്, ബമ്പറുകൾ, 5-സ്‌പോക്ക് ഡിസൈനിലുള്ള സ്റ്റൈലിഷ് 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാം എംജി വിൻഡ്‌സർ ഇലക്ട്രിക് കാറിനെ സവിശേഷമാക്കുന്ന സംഗതികളാണ്. പ്രീമിയം കാറുകളോട് കിടിപിടിക്കുന്ന രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഇത്രയും വലിയ കാർ ചെറിയ വിലയിൽ കിട്ടുമ്പോൾ വാങ്ങിയിലെങ്കിൽ അതൊരു നഷ്‌ടമായിരിക്കും.

MG Windsor EV Top Things You Need To Know Before Buy

ഇന്റീരിയർ: ബ്ലാക്ക് ഫിനിഷുകളും കോപ്പർ ഹൈലൈറ്റുകളും ഉള്ള അകത്തളം മിനിമലിസ്റ്റിക്കായ രീതിയിലാണ് പണിതിരിക്കുന്നത്. എന്നാൽ ഫീച്ചറുകളുടെ കാര്യത്തിൽ യാതൊരു കുറവും കമ്പനി വരുത്തിയിട്ടില്ല. ഒരു വലിയ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 135-ഡിഗ്രി റിക്ലൈൻ ചെയ്യാനാവുന്ന എയ്‌റോ ലോഞ്ച് ഫ്രണ്ട് സീറ്റുകൾ എന്നിവയെല്ലാമാണ് എടുത്തു പറയേണ്ട കാര്യങ്ങൾ.

ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്നതിനാൽ ഇന്റീരിയറിൽ സ്പേസ് ധാരളമുണ്ട്. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വിൻഡ്‌സർ കാസിലിൻ്റെ വിശാലതയും ആഡംബരവും വിൻഡ്‌സർ ഇവിയുടെ ഇന്റീരിയറിൽ ലഭ്യമാണെന്നാണ് എംജിയുടെ വാദം. ഫ്ലാറ്റ് ഫ്ലോറും കപ്പ് ഹോൾഡറുകളുള്ള വലിയ ഫ്ലോട്ടിംഗ് സെൻ്റർ കൺസോളും സെൻട്രൽ സ്ക്രീനിന് താഴെയുള്ള HVAC നിയന്ത്രണങ്ങളുമെല്ലാം മികച്ച രീതിയിൽ തന്നെ ക്രമീകരിച്ചിട്ടുമുണ്ട്.

MG Windsor EV Top Things You Need To Know Before Buy

ഫീച്ചറുകൾ: ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയ്ക്ക് പുറമെ ആൻഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിൾ കാർപ്ലേയ്ക്കും വയർലെസ് കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗ്, റിയർ എസി വെൻ്റുകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, 9 സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാൽ വിൻഡ്‌സർ സമ്പന്നമാണ്.

സേഫ്റ്റി: ആറ് എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷനുള്ള (EBD) എബിഎസ്, നാല് ഡിസ്‌ക് ബ്രേക്കുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360-ഡിഗ്രി ക്യാമറ എന്നിവ എംജി വിൻഡ്‌സർ ഇവിയിൽ സ്റ്റാൻഡേർഡായി വരുന്ന സുരക്ഷാ സവിശേഷതകളാണ്. പെഡസ്ട്രിയൻ സൌണ്ട് വാഡണിംഗ് (AWAS), അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം പോലുള്ള അധിക സേഫ്റ്റിയും ആളുകൾക്ക് ടോപ്പ് എൻഡ് വേരിയന്റിൽ കിട്ടും.

ബാറ്ററി: പ്രിസ്മാറ്റിക് സെല്ലുകളുള്ള 38kWh LFP ബാറ്ററിയാണ് വിൻഡ്‌സറിന് തുടിപ്പേകുന്നത്. ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 136 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇക്കോ പ്ലസ്, ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും ഇതിൽ ഉൾപ്പെടുന്നു. 45kW ഫാസ്റ്റ് ചാർജറിലൂടെ 55 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെന്ന് എംജി അവകാശപ്പെടുന്നു.

ബാറ്ററി-ആസ്-എ-സർവീസ് (BaaS): വിൻഡ്‌സറിൻ്റെ രസകരമായ ഒരു വശം ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡലായാണ് വരുന്നത് എന്നതാണ്. അതായത് ഒരു കിലോമീറ്ററിന് 3.5 രൂപ നൽകി വാങ്ങുന്നവർക്ക് ബാറ്ററി പ്രത്യേകം വാടകയ്ക്ക് എടുക്കാം. ഈ സമീപനം പ്രാരംഭ വാങ്ങൽ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. ഒപ്പം ഇലക്ട്രിക് കാർ വാങ്ങുന്നവർക്ക ആജീവനാന്ത ബാറ്ററി വാറണ്ടിയും എംജി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഒരു വർഷത്തേക്ക് സൗജന്യ പബ്ലിക് ചാർജിംഗ് ലഭ്യമാകും.

More from DriveSpark

Article Published On: Thursday, September 12, 2024, 10:08 [IST]
English summary
Mg windsor ev top things you need to know before buy design features battery range charging
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X