332 കി.മീ റേഞ്ചുള്ള ഈ ഇലക്‌ട്രിക് കാറിലൂടെ പണംവാരി എംജി, ഷോറൂമിലെത്തുന്നവരിൽ കൂടുതലും വാങ്ങുന്നത് വിൻഡ്‌സർ ഇവി

ഇലക്‌ട്രിക് കാർ (Electric Car) വിപണിയിൽ തേരോട്ടം നടത്തുകയാണ് എംജി മോട്ടോർ. പെട്രോൾ, ഡീസൽ മോഡലുകളിലൂടെ കാര്യമായ സ്വാധീനം ചെലുത്താനാവാതെ വിഷമിച്ചിരുന്ന ബ്രാൻഡ് വൈദ്യുത വാഹന രംഗത്തേക്കിറങ്ങിയപ്പോൾ കിട്ടിയത് സമാനതകളില്ലാത്ത സ്വീകാര്യതയാണ്. ടാറ്റ മോട്ടോർസ് അരങ്ങുവാണിരുന്ന ഇവി സെഗ്മെന്റ് ഒറ്റടയിക്ക് തട്ടിയെടുക്കാനും JSW എംജി മോട്ടോറിനായി. അതിന് സഹായിച്ചതാവട്ടെ ZS ഇവി, കോമെറ്റ് ഇവി, വിൻഡ്‌സർ ഇവി (Windsor EV) എന്നീ മൂവർ സംഘമാണ്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇലക്‌ട്രിക് കാർ ബ്രാൻഡാണ് എംജി.

പോയ മാസം മൊത്തത്തിൽ 3,163 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റയ്ക്ക് പിന്നാലെ പായാനും കമ്പനിക്കായി. ഇതിന് സഹായകരമായതാവട്ടെ ഏറ്റവും പുതിയ വിൻഡ്‌സർ ഇവിയാണ്. വിമാനത്തിലേത് പോലെയുള്ള യാത്രാ സുഖം തരുന്ന കാറിനെ ഇരുകൈയും നീട്ടി ഇന്ത്യക്കാർ സ്വീകരിച്ച് കഴിഞ്ഞു. അതുല്യമായ ബാറ്ററി-ആസ്-എ-സർവീസ് സേവനവും മത്സരാധിഷ്ഠിത വിലനിർണയവും കൂടിയായപ്പോൾ സംഗതി കയറി കൊളുത്തുകയാണുണ്ടായത്.

MG Windsor EV Now The Best Selling Car From JSW MG Motor

അങ്ങനെ പല മാസങ്ങളിലും ടാറ്റ നെക്സോൺ ഇവിയെ കടത്തിവെട്ടി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇലക്ട്രിക് കാറായി മാറാനും വിൻഡ്സറിനായിട്ടുണ്ട്. പോയമാസം എംജി മോട്ടോർസിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ വാഹനവും ഈ ക്രോസ്ഓവർ ബാറ്ററി മോഡലാണ്. നവംബറിൽ 3,100 വിൻഡ്‌സർ ഇവി യൂണിറ്റുകളുടെ മൊത്തം വിൽപ്പന രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

1,106 യൂണിറ്റുകൾ വിറ്റഴിച്ച ഹെക്ടറാണ് നവംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ എംജി കാർ. നവംബറിലെ വിൽപ്പനയിൽ എംജി വിൻഡ്‌സർ ഇവി മഹീന്ദ്ര XUV400, സിട്രൺ eC3 തുടങ്ങിയ എതിരാളികളേയും ഓവർടേക്ക് ചെയ്‌തു. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെൻസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി വിപണിയിലെത്തുന്ന മോഡലിന് 13.50 ലക്ഷം രൂപ മുതൽ 15.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

MG Windsor EV Now The Best Selling Car From JSW MG Motor

ഉപഭോക്താക്കൾക്ക് BAAS സ്കീമും തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ബാറ്ററി ഒരു സേവനമായി വാങ്ങുകയാണെങ്കിൽ എംജി വിൻഡ്‌സർ ഇവിയുടെ ബേസ് മോഡലിന് 9.99 ലക്ഷം രൂപ മുടക്കിയാൽ മതിയാവും. പക്ഷേ ബാറ്ററി വാടകയ്‌ക്ക് എടുക്കുമ്പോൾ ഓടുന്ന ഓരോ കിലോമീറ്ററിനും 3.50 രൂപ വാടകയായി നബാറ്ററി വാടകയ്‌ക്ക് നൽകേണ്ടി വരുമെന്ന് മാത്രം. എന്നിരുന്നാലും വിപണിയിലെ പെട്രോൾ കാറുകളേക്കാൾ ഏറെ ലാഭകരമാണ് ഈ പദ്ധതി.

ഒരു വലിയ ഹാച്ച്ബാക്ക് പോലെയാണ് കാണപ്പെടുന്നതെങ്കിലും ഒരു എംപിവിയുടെ സ്പേസും പ്രായോഗികതയുമാണ് എംജി വിൻഡ്‌സറിൽ ഒരുക്കിയിരിക്കുന്നത്. ധാരാളം ഫീച്ചറുകൾ, വിശാലവും പ്രായോഗികവുമായ ഇന്റീരിയർ, നല്ല പെർഫോമൻസും റേഞ്ചും എന്നിവയെല്ലാം ഒത്തിണങ്ങിയ ക്രോസ്ഓവർ ഇലക്ട്രിക് കാറിന് 38 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇവിക്ക് 134 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

MG Windsor EV Now The Best Selling Car From JSW MG Motor

സിംഗിൾ ചാർജിൽ 332 കിലോമീറ്റർ റേഞ്ചാണ് വിൻഡ്‌സർ വാഗ്‌ദാനം ചെയ്യുന്നത്. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതിനാൽ 45kW DC ചാർജർ വഴി 55 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ബാറ്ററി പായ്ക്ക് വേഗത്തിൽ ചാർജ് ചെയ്യാനുമാവും. 6 എയർബാഗുകൾ, ESC, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, TPMS, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, റിയർ പാർക്കിംഗ് സെൻസറുകളുള്ള 360-ഡിഗ്രി ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകളും വണ്ടിയിലുണ്ട്.

ഫീച്ചർ റിച്ചായ കാറിന് വിമാനത്തിന് സമാനമായ യാത്രയാണ് സമ്മാനിക്കാനാവുക. 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 9 സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം ലഭിക്കും.

കഴിഞ്ഞില്ല, ഇതുകൂടാതെ റിക്ലൈയിൻ ചെയ്യാവുന്ന റിയർ സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ലൈറ്റിംഗ്, 18 ഇഞ്ച് ക്രോം അലോയ് വീലുകൾ, ഫ്ലോട്ടിംഗ് റൂഫ്‌ലൈൻ, പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകൾ തുടങ്ങിയ ഫീച്ചറുകളും കൂടി ചേരുന്നതോടെ എംജിയുടെ ഇലക്‌ട്രിക് കാർ കിടിലമാവുന്നുണ്ട്. പിന്നെങ്ങനെ ആളുകൾ ഷോറൂമിലെത്താതിരിക്കും.

More from DriveSpark

Article Published On: Friday, December 27, 2024, 10:08 [IST]
English summary
Mg windsor ev tops sales charts for jsw mg motor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X