റേഞ്ചിലും വിലയിലും കട്ടകട്ടയ്ക്ക് നിൽക്കും, പക്ഷേ നിങ്ങൾക്ക് പറ്റിയ ഇലക്‌ട്രിക് കാർ ഇതിൽ ഏതെന്ന് നോക്കാം

ഇലക്‌ട്രിക് കാറുകളുടെ അധിപൻമാരായി ടാറ്റ മോട്ടോർസ് അരങ്ങുവാഴാൻ തുടങ്ങിയിട്ട് നാളിമ്മിണിയായി. മാരുതി സുസുക്കി ഉടനെങ്ങും ഇവി നിരയിലേക്ക് വരില്ലെന്നതിനാൽ സംഗതികൾ ഈസിയാവുമെന്ന കണക്കുകൂട്ടലുകളിലായിരുന്നു ടാറ്റ. എന്നാൽ സർപ്രൈസായി വൈദ്യുത വാഹന രംഗം പിടിക്കാനായി എംജി മോട്ടോർസ് തയാറെടുത്ത് ഇറങ്ങുകയും ചെയ്‌തു. ZS ഇവിക്ക് പിന്നാലെ ചെറുകാറായി കോമെറ്റ് എത്തിയതോടെ ചിത്രം തെളിയുകയും ചെയ്‌തു. ടിയാഗോ ഇവിയുടെ കച്ചോടം പകുതിയും ഈ ടോയ് കാർ കൊണ്ടുപോവുകയും ചെയ്‌തു. പിന്നീട് പഞ്ചിലൂടെ പിടിച്ചു നിന്ന ടാറ്റയ്ക്ക് ഇവിടെയും എതിരാളി എത്തിയിരിക്കുകയാണ്.

എംജി വിൻഡ്‌സർ ഇവി എന്നപേരിൽ അവതരിച്ച വാഹനം ഇതിനോടകം പലരുടേയും ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. ലൈഫ് ടൈം ബാറ്ററി വാറണ്ടിയും കുറഞ്ഞ വിലയും വിമാനത്തിലേതു പോലത്തെ യാത്രാ സുഖവും എല്ലാമാണ് ഇതിന്റെ പ്രത്യേകതകൾ. രാജ്യത്തെ ആദ്യത്തെ സിയു‌വി അതായത് ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനം എന്ന നിലയിലാണ് വിൻഡ്‌സറിനെ വിൽപ്പനയ്ക്ക് കൊണ്ടുവരുന്നതും. കാറിനൊപ്പം ബാറ്ററി വില കൊടുത്ത് വാങ്ങുകയും വേണ്ട.

MG Windsor EV vs Tata Punch EV Comparison

പകരം ബാറ്ററി പായ്ക്കിന് നിസാര തുക വാടക നൽകിയാൽ മതിയെന്നാണ് എംജി പറയുന്നത്. ഈ സബ്‌സ്‌ക്രിപ്‌ഷൻ മോഡലിലൂടെ ഇന്ത്യയിലെ മറ്റ് ഇലക്ട്രിക് കാറുകളിൽ നിന്ന് വേറിട്ടുനിൽക്കാനും വിൻഡ്‌സറിനാവും. നിലവിൽ 85 ശതമാനം ഓഹരികളുമായി വൈദ്യുത വാഹന വിപണിയുടെ സിംഹഭാഗവും കൈവശം വച്ചിരിക്കുന്ന ടാറ്റ മോട്ടോർസിൻ്റെ ആധിപത്യം തകരുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

വിലയുടെ കാര്യം വെച്ച് നോക്കുമ്പോൾ നെക്‌സോൺ ഇവിയും പഞ്ച് ഇവിയും ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് കാറുകളെയാണ് വിൻഡ്‌സർ ഉന്നംവെക്കുന്നത്. വിപണിയിൽ വൈകിയെത്തിയിട്ടും ടാറ്റ പഞ്ച് ഇവി വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ ഇതിൽ ഏത് മോഡലാവും നിങ്ങൾക്ക് അനുയോജ്യമാവുക എന്നറിയാൻ നമുക്ക് വിൻഡ്സറിനെയും പഞ്ചിനെയും ഒന്ന് താരതമ്യം ചെയ്‌ത് നോക്കിയാലോ?

MG Windsor EV vs Tata Punch EV Comparison

എക്സ്ഷോറൂം വില: എംജി വിൻഡ്‌സർ ഇവി മൂന്ന് വേരിയന്റുകളിലായാണ് വിപണിയിൽ എത്തിയിരിക്കുന്നത്. നിലവിൽ ബേസ് മോഡലിന്റെ വില മാത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഇതിന് 9.99 ലക്ഷം രൂപയാണ് വില വരുന്നത്. കൂടെ ബാറ്ററി സബ്‌സ്‌ക്രിപ്‌ഷന് കിലോമീറ്ററിന് 3.5 രൂപയും മുടക്കേണ്ടതായുണ്ട്. മറുവശത്ത് ടാറ്റ പഞ്ച് ഇലക്ട്രിക് എസ്‌യുവിക്ക് 9.99 ലക്ഷം മുതൽ 14.29 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

രണ്ട് ഇലക്‌ട്രിക് എസ്‌യുവികളും വിലയുടെ കാര്യത്തിൽ താങ്ങാനാവുന്നത് ആണെന്നതിനാൽ ഏത് വാങ്ങുമെന്ന കൺഫ്യൂഷൻ ഇരട്ടിയായേക്കാം. വിൻഡ്‌സർ ഇവിയുടെ പൂർണമായ വില എംജി ഇതുവരെ വെളിപ്പെടുത്താത്തതും വാഹനത്തിൻ്റെ വിലയ്‌ക്ക് പുറമേ ബാറ്ററി സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമുമായി വരുന്നതും കണക്കിലെടുക്കുമ്പോൾ ഏത് ഇലക്ട്രിക് എസ്‌യുവിയാണ് വാങ്ങേണ്ടത് എന്നുചേദിച്ചാൽ പഞ്ച് ഇവിയെന്ന് പറയേണ്ടി വരും. വാടകയ്ക്ക് എടുക്കുന്നതിലും പ്രായോഗികമായ ഓപ്ഷൻ ടാറ്റയുടേത് തന്നെയാവും.

MG Windsor EV vs Tata Punch EV Comparison

ബാറ്ററിയും റേഞ്ചും: 38 kWh ബാറ്ററി പായ്ക്കാണ് എംജി വിൻഡ്‌സർ സിയുവി ഇലക്ട്രിക് കാറിന്റെ ഹൃദയം. ഇതിലെ ഇലക്ട്രിക് മോട്ടോറിന് 134 bhp പവറിൽ പരമാവധി 200 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഒറ്റത്തവണ ചാർജ് ചെയ്താൽ 331 കിലോമീറ്റർ റേഞ്ചാണ് ഇവി വാഗ്ദാനം ചെയ്യുന്നതും. ഒരു വർഷത്തേക്ക് ചാർജിംഗ് പൂർണമായും ഫ്രീയായി നൽകുമെന്നും എംജി അറിയിച്ചിട്ടുണ്ട്. ഡിസി ഫാസ്റ്റ് ചാർജിംഗിലൂടെ 30 മിനിറ്റിനുള്ളിൽ 30-80 ശതമാനം ചാർജ് ചെയ്യാനും കാറിനാവും.

മറുവശത്ത് ടാറ്റ പഞ്ച് ഇവി 25 kWh, 35 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. ഇവിയുടെ ചെറിയ ബാറ്ററി വേരിയന്റുകൾക്ക് 80 bhp bhp പവറിൽ 114 Nm torque ആണ് നൽകാനാവുക. പഞ്ച് ഇലക്ട്രിക് എസ്‌യുവിയുടെ ലോംഗ് റേഞ്ച് ട്രിമ്മിന് 120 bhp കരുത്തിൽ 190 Nm torque ആണ് ഉത്പാദിപ്പിക്കാനാവുക. ഒറ്റ ചാർജിൽ 365 കിലോമീറ്റർ റേഞ്ച് വരെയാണ് ടാറ്റയുടെ ഇവി വാഗ്ദാനം ചെയ്യുന്നത്.

മൊത്തത്തിൽ നോക്കുമ്പോൾ പ്രായോഗികം പഞ്ച് ഇവിയാണെന്ന് തോന്നിയേക്കാം. എന്നാൽ കുറഞ്ഞ വിലയുള്ള വിൻഡ്‌സറും ഇന്ത്യയിൽ തരംഗമാവുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ഉഗ്രൻ ഫീച്ചറുകളും കിടിലൻ ഇന്റീരിയറുമെല്ലാമായി വരുന്ന വാഹനത്തിന്റെ ബാറ്ററി സബ്സ്ക്രിപ്ഷൻ പോലെയുള്ള കാര്യങ്ങളും ആളുകളെ ആകർഷിക്കാൻ തക്കവണ്ണത്തിലാണ് എംജി കൊണ്ടുവന്നിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, September 21, 2024, 9:00 [IST]
English summary
Mg windsor ev vs tata punch ev comparison best electric suv to buy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X