ഇലക്‌ട്രിക് കാറുകളിലെ 'മിനി'കുമാരിയാവാൻ കൺട്രിമാൻ, ഒറ്റ ചാർജിൽ 462 കി.മീ. ഓടും; വിലയും കൊള്ളാം

മിനി കൂപ്പർ (Mini Copper) എന്ന പേരിനും കാറിനും പ്രത്യേക ആമുഖങ്ങളൊന്നും ആവശ്യമില്ല. കാറുകളിലെ മഹാറാണിയെന്ന പദവി അലങ്കരിക്കുന്ന മിനി ശരിക്കും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ (BMW) ചെറുകാർ വിഭാഗമാണ്. വലിപ്പത്തിൽ മാത്രമാണ് കുറവുള്ളതെങ്കിലും ലുക്കിന്റെ കാര്യത്തിലോ ഫീച്ചറുകളുടെ കാര്യത്തിലോ യാതൊരു വിധ കുറവും വരുത്തിയിട്ടില്ല കമ്പനി. ത്രീ-ഡോർ പതിപ്പ് വേണ്ടാത്തവർക്കായി ജർമൻ നിർമാതാക്കൾ വിപണിയിലെത്തിക്കുന്ന മോഡലാണ് കൺട്രിമാൻ. 5-ഡോർ സംവിധാനവുമായി വരുന്ന പ്രീമിയം കാറിന്റെ ഇലക്ട്രിക് വേരിയന്റും (Countryman E) ഇന്ത്യയിൽ എത്തിയിരിക്കുകയാണ്.

54.90 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് മിനി കൺട്രിമാൻ ഇലക്ട്രിക് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കൺട്രിമാൻ ആഗോളതലത്തിൽ ICE, ഇവി പതിപ്പുകളിൽ പുറത്തിറക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇലക്ട്രിക് പതിപ്പ് മാത്രമേ ലഭ്യമാവൂ. ബിഎംഡബ്ല്യു iX1 എസ്‌യുവിയുടെ അതേ പ്ലാറ്റ്ഫോമിലാണ് മിനിയുടെ ഇവിയും പണികഴിപ്പിച്ചിരിക്കുന്നത്.

Mini Countryman Electric Launched In India

പുതിയ മിനി കൺട്രിമാൻ ഇലക്ട്രിക്കിന്റെ എക്സ്റ്റീരിയർ ഡിസൈൻ മുൻ തലമുറ ആവർത്തനങ്ങളുടെ പരിണാമമാണ്. എന്നാൽ ഇത് വളരെ ലളിതവും കൂടുതൽ മിനിമലിസ്റ്റിക്കുമായാണ് ഒരുക്കിയിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. മുൻഗാമിയേക്കാൾ 60 mm ഉയരവും 130 mm നീളവും അധികമായും വാഹനത്തിന് ലഭിക്കുന്നുണ്ട്. ഒക്‌ടഗോണൽ ഗ്രില്ലും, ബെസലുകളില്ലാതെ റീഡിസൈൻ ചെയ്ത ഹെഡ്‌ലാമ്പുകൾ, കിടിലൻ ടെയിൽ ലാമ്പ് എന്നിവയും കൂപ്പർ S പതിപ്പിനോട് സാമ്യമുള്ളതാണ്.

ബമ്പറിൽ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗിൻ്റെ ഉപയോഗവും കാണാം. കാറിൽ കൊടുത്തിരിക്കുന്ന ക്യാരക്‌ടർ ലൈനുകളാണ് ആകർഷകമായ മറ്റൊരു കാര്യം. ഡ്യുവൽ-ടോൺ കളർ ഓപ്ഷന് പുറമെ സി-പില്ലർ ട്രീറ്റ്‌മെൻ്റും ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റും ആണ് യഥാർഥത്തിൽ മിനി കൺട്രിമാൻ ഇലക്ട്രിക്കിനെ വേറിട്ടുനിർത്തുന്ന സംഗതി. ഇന്റീരിയറിലേക്ക് കയറിയാലും പ്രീമിയം കാർ ഫീൽ നൽകുന്ന തരത്തിലാണ് വണ്ടി ഒരുക്കിയിരിക്കുന്നത്.

Mini Countryman Electric Launched In India

പുതിയ കൂപ്പർ S മോഡലിൽ കാണുന്നത് പോലെ അകത്തളത്തിന് സമാനമായ മിനിമലിസ്റ്റ് ലുക്കാണ് ജർമൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. ഡാഷ്‌ബോർഡിൽ സ്ഥാപിച്ചിരിക്കുന്ന 9.4 ഇഞ്ച് റൗണ്ട് ടച്ച്‌സ്‌ക്രീനിലേക്കാവും ആദ്യം കണ്ണെത്തുക. ഫിസിക്കൽ ബട്ടണുകൾ വളരെ കുറവാണെന്നതും എടുത്തു പറയേണ്ട കാര്യമാണ്. HVAC ഉൾപ്പെടെയുള്ള മിക്ക വാഹന ക്രമീകരണങ്ങളും ടച്ച്‌സ്‌ക്രീനിലൂടെയാണ് പ്രവർത്തിക്കുന്നത്.

പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും മിനി കൺട്രിമാന്റെ ഗ്ലാമർ കൂട്ടുന്നുണ്ട്. പ്രീമിയം ഇലക്ട്രിക് കാറിന് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഇല്ലെന്നതും പലരേയും ആശ്ചര്യപ്പെടുത്തിയേക്കാം. ഇതിന് പകരം എല്ലാ വിവരങ്ങളും സെൻട്രൽ ഡിസ്പ്ലേയിൽ പ്രദർശിപ്പിക്കുന്ന തരത്തിലാണ് കമ്പനി ക്രമീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം ലംബമായ അടുക്കിയിരിക്കുന്ന പുതിയ എയർകോൺ വെൻ്റുകളും അടിപൊളിയാണ്.

Mini Countryman Electric Launched In India

ക്യാബിൻ മനോഹരമാക്കുന്നതിന് ചുറ്റും ധാരാളം ടെക്സ്ചർ ചെയ്ത പ്രതലങ്ങളും മിനി കൺട്രിമാൻ ഇലക്ട്രിക്കിഷ കാണാം. 60 കിലോമീറ്റർ വരെ വേഗതയിൽ സെമി ഓട്ടോണമസ് ഡ്രൈവിംഗ് ഉൾപ്പെടെയുള്ള ലെവൽ 2 ADAS വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മിനി കാറാണ് കൺട്രിമാൻ എന്നതും എടുത്തു പറയാം. ബിഎംഡബ്ല്യു iX1 മോഡലുമായി പങ്കിടുന്ന 66.4kWh ബാറ്ററി പായ്ക്കിലാണ് ഇവി ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

201 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കുന്ന സിംഗിൾ-മോട്ടോർ സജ്ജീകരണമാണ് കൺട്രിമാൻ ഇവിയുടെ ഹൃദയം. നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത വെറും 8.6 സെക്കൻഡിൽ കൈവരിക്കാനും മിനിയുടെ പുത്തൻ ഇലക്ട്രിക് കാറിനാവും. അതേസമയം പരമാവധി വേഗം മണിക്കൂറിൽ 170 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും പ്രത്യേകം ഓർമിപ്പിക്കാം.

ഒറ്റചാർജിൽ 462 കിലോമീറ്റർ റേഞ്ചാണ് കൺട്രിമാൻ ഇലക്ട്രിക്കിന് അവകാശപ്പെടുന്നത്. ചാർജിംഗിനെ സംബന്ധിച്ചിടത്തോളം ഇത് 130 കിലോവാട്ട് വരെ വേഗതയിൽ ചാർജ് ചെയ്യാൻ കഴിയും. കൂടാതെ 30 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാവുമെന്നതും പ്രായോഗികമായ കാര്യമാണ്. ഇന്ത്യയിലെ ലക്ഷ്വറി ഇലക്ട്രിക് കാർ വിഭാഗത്തിൽ ബിഎംഡബ്യു iX1, മെർസിഡീസ് ബെൻസ് EQA, വോൾവോ XC40 റീചാർജ്, C40 റീചാർജ് എന്നീ വമ്പൻമാരുമായാണ് കൺട്രിമാൻ ഇലക്ട്രിക് മത്സരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 24, 2024, 14:54 [IST]
English summary
Mini countryman electric launched in india price battery range specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X