ചെറിയ എഞ്ചിനും വലിയ പവറും; കാലുകൊടുത്താൽ ചീറിപ്പായുന്ന 1.0 ലിറ്റർ കാറുകൾ

ചെറിയ എഞ്ചിനും വലിയ പവറുമായി വരുന്ന കാറുകൾ ഇന്ന് സർവസാധാരണമായ കാഴ്ച്ചയായി മാറിയിരിക്കുകയാണ്. പവർ കൂടുതൽ കിട്ടുന്നത് വലിയ ശേഷിയുള്ള എഞ്ചിനുകളിലാണെന്ന തെറ്റിധാരണയാണ് ഇതോടെ ഇല്ലാതായത്. ടർബോ ചാർജറുകളുടെ കണ്ടുപിടുത്തമാണ് ഇതിന്റെ വലിയ സാധ്യത തുറന്നിട്ടതെന്നു വേണം പറയാൻ. എഞ്ചിൻ കപ്പാസിറ്റി നോക്കി കരുത്ത് പ്രവചിക്കാനാവില്ലെന്ന് ചുരുക്കം.

ഇന്ന് ഇന്ത്യയിലെ മിക്ക കാറുകളിലും കാണുന്ന കോമൺ എഞ്ചിനാണ് 1.0 ലിറ്റർ. പക്ഷേ ടർബോ ചാർജിംഗിന്റെ മാന്ത്രികവിദ്യ കൂടി ഇതിലേക്ക് ചേരുമ്പോഴാണ് സംഭവം കളറാവുന്നത്. മികച്ച പവർ ഡെലിവറിക്കൊപ്പം ഇവ കാര്യക്ഷമവും കൂടിയാവുമ്പോൾ ആരായാലും സ്വന്തമാക്കാൻ കൊതിച്ചുപോവും. അതും പെട്രോളിൽ കൂടിയാവുമ്പോൾ ഇരട്ടി സന്തോഷമാണ് തരിക. ശരിക്കും പറഞ്ഞാൽ ജർമൻ കാറുകളാണ് 1.0 ലിറ്റർ എഞ്ചിനിലും ഇങ്ങനെ പെർഫോമൻസ് ഒരുക്കാമെന്ന് കാണിച്ചു തന്നത്.

Most Powerful Cars With 1.0 Litre Engine In India

പിന്നീട് ദക്ഷിണ കൊറിയൻ ബ്രാൻഡുകളായ ഹ്യുണ്ടായിയും ഇതേ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ചെറിയ ടർബോ എഞ്ചിനുകൾ പണിതിറക്കി. ഇതിനു ശേഷം മാരുതി സുസുക്കിയും ചെറിയ പരീക്ഷണം നടത്തി വിജയം കണ്ടെത്തിയെന്നു വേണം പറയാൻ. ഇന്ത്യയിലെ 1.0 ലിറ്റർ എഞ്ചിനുള്ള ഏറ്റവും ശക്തമായ അഞ്ച് കാറുകളും എസ്‌യുവികളും ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ...?

സ്‌കോഡ കുഷാഖ്/ഫോക്‌സ്‌വാഗൺ ടൈഗൂൺ: മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ രണ്ട് തട്ടുപൊളിപ്പൻ വാഹനങ്ങളായ ഈ ട്വിൻസിന്റെ ബേസ് വേരിയന്റുകളിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്ന എഞ്ചിൻ ഓപ്ഷനാാണ് 1.0 ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ. ഇത് 114 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ട് ബ്രാൻഡുകളിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകൾ കൂടിയാണ് കുഷാഖും ടൈഗൂണും.

Most Powerful Cars With 1.0 Litre Engine In India

സ്‌കോഡ സ്ലാവിയ/ഫോക്‌സ്‌വാഗൺ വെർട്ടിസ്: ഒരു സാമാന്യ ബജറ്റിൽ പവർഫുൾ സെഡാനാണ് നോക്കുന്നതെങ്കിൽ ഈ രണ്ട് മോഡലുകൾ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തിയേക്കില്ല. അസാമാന്യമായ നിർമാണ നിലവാരത്തിനൊപ്പം മാനുവൽ ഗിയർബോക്‌സിലോ ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടറിലോ ഘടിപ്പിച്ച 114 bhp കരുത്തിൽ 178 Nm torque നൽകുന്ന 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഇവയുടെ പ്രത്യേകത.

ഹ്യുണ്ടായി i20 N-ലൈൻ: ഇനി ഹാച്ച്ബാക്കുകളാണ് നോക്കുന്നതെങ്കിൽ അതിനും ഒരു ഓപ്ഷൻ ഉണ്ട് കേട്ടോ. പ്രീമിയം ഹാച്ച് സെഗ്മെന്റിലെ പുലിക്കുട്ടനായ i20 N-ലൈനിൽ ദക്ഷിണ കൊറിയൻ ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്ന ചെറിയ എഞ്ചിൻ പെർഫോമൻസിന്റെ കാര്യത്തിൽ പകരംവെക്കാനില്ലാത്ത വാഹനം കൂടിയാണ്. ഇന്ത്യയിലെ മാസ് മാർക്കറ്റ് സെഗ്മെന്റിലെ ഏറ്റവും പവർഫുൾ ഹാച്ച്ബാക്ക് കൂടിയാണിത്.

Most Powerful Cars With 1.0 Litre Engine In India

ഒരു ചെറിയ ഹാച്ച്ബാക്ക്, ടർബോചാർജ്ഡ് എഞ്ചിൻ, മാനുവൽ ഗിയർബോക്‌സ് എന്നിവയെല്ലാം സമംചേർത്തിരിക്കുന്ന ഹ്യുണ്ടായി i20 N-ലൈൻ ഡ്രൈവ് ചെയ്യാൻ ഉഗ്രനാണ്. പവർ ഡെലിവറിയുടെ കാര്യം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം. ഇത് 118 bhp പവറിൽ പരമാവധി 172 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ അല്ലെങ്കിൽ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ഇതിൽ കിട്ടും.

കിയ സോനെറ്റ്/ഹ്യുണ്ടായി വെന്യു: പ്ലാറ്റ്‌ഫോം മുതൽ എഞ്ചിൻ ഓപ്ഷനുകൾ വരെ പൊതുവായി പങ്കിടുന്ന ഇരട്ടകളാണ് ഇവരെന്ന് ഇപ്പോഴും പലർക്കും അറിവില്ലാത്ത കാര്യമാണ്. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഒരു ബജറ്റ് ഫ്രണ്ട്ലിയായ എസ്‌യുവിയിൽ കിട്ടുക എന്നത് ചില്ലറ കാര്യമൊന്നുമല്ല. i20 N ലൈൻ ഹാച്ച്ബാക്കിലെ അതേ 118 bhp കരുത്തുള്ള എഞ്ചിനാണ് സോനെറ്റിലും വെന്യുവിലും ഒരുക്കിയിരിക്കുന്നത്.

Most Powerful Cars With 1.0 Litre Engine In India

മാരുതി സുസുക്കി ഫ്രോങ്ക്സ്: മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഉപയോഗിച്ച് വരുന്ന 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് എഞ്ചിനുള്ള ഫ്രോങ്ക്‌സും ഡ്രൈവിംഗിന്റെ കാര്യത്തിൽ കിടിലമാണ്. 99 bhp കരുത്തിൽ 148 Nm torque നൽകുന്ന ബലേനോ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവർ ശരിക്കും ഒരു അണ്ടർറേറ്റഡ് മോഡൽ കൂടിയാണ്. അടുത്തിടെയായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വാഹനം കൂടിയായി ഫ്രോങ്ക്‌സ് മാറിയിട്ടുണ്ട്.

Article Published On: Tuesday, February 20, 2024, 11:00 [IST]
English summary
Most powerful cars with 1 0 litre engine in india i20 n line fronx sonet kushaq
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X