ഹൈബ്രിഡ് ഇന്നോവ കിട്ടാനില്ല, മുതലെടുക്കാൻ കിടിലൻ 7 സീറ്റർ ഇലക്‌ട്രിക് എംപിവിയുമായി BYD

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന സമയമാണിത്. വൈദ്യുത വാഹനങ്ങളുടെ മേൻമകൾ തിരിച്ചറിഞ്ഞ ആളുകളെല്ലാം ഇതിലേക്ക് തിരിഞ്ഞിട്ടുണ്ട്. വീട്ടിൽ സോളാർ പാനലുകൾ വരെ സാധാരണമായി തുടങ്ങിയതിനാൽ ചാർജിംഗിനും അധിക ചെലവുകളൊന്നും വരില്ല. ഇവികളുടെ കാര്യത്തിൽ ടാറ്റ മോട്ടോർസിനൊപ്പം കട്ടയ്ക്ക് നിൽക്കാൻ എംജിയും ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡിയും കൂടിയായപ്പോൾ സംഗതി കളറായിട്ടുണ്ട്. e6 എംപിവി, അറ്റോ 3 എസ്‌യുവി, സീൽ സെഡാൻ എന്നിങ്ങനെ മൂന്ന് ഇവികൾ മാത്രമാണ് കമ്പനി നിലവിൽ ഇന്ത്യയിൽ വിറ്റഴിക്കുന്നതെങ്കിലും തങ്ങളുടെ ശ്രേണി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി.

അതിന്റെ ഭാഗമായി പുതിയൊരു 7 സീറ്റർ ഇലക്‌ട്രിക് കാറിനെ ഇന്ത്യക്കായി സമ്മാനിക്കാൻ പോവുന്ന വാർത്തകളും ഇതിനോടകം ചർച്ചയായിട്ടുണ്ട്. ടൊയോട്ട ഇന്നോവ അരങ്ങ് വാഴുന്ന സെഗ്മെന്റിൽ ഇറങ്ങാനാണ് ബിവൈഡിയുടെ പദ്ധതി. ഇമാക്‌സ് 7 (eMAX) എന്ന് പേരിട്ടിരിക്കുന്ന മൾട്ടി പർപ്പസ് വാഹനം വലിയ ഫാമിലി കാർ തേടുന്നവരെ ഉന്നംവെച്ചാണ് പുറത്തിറക്കുന്നത്. ഇപ്പോഴിതാ അവതരണത്തിനുള്ള തീയതിയും കുറിച്ചിരിക്കുകയാണ് ബ്രാൻഡ്.

New BYD eMAX 7 Electric MPV India Launch Date Revealed

ഒക്‌ടോബർ എട്ടിന് ഓൾ-ഇലക്‌ട്രിക് ഇമാക്‌സ് 7 എംപിവി ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇത് പ്രധാനമായും e6 എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കും. ഹൈബ്രിഡ് മോഡലായ ടൊയോട്ട ഇന്നോവ ഹൈക്രോസുമായാവും BYD ഇമാക്‌സ് 7 മാറ്റുരയ്ക്കുക. ചൈനീസ് കമ്പനിയിൽ നിന്നുള്ള ആദ്യത്തെ മോഡലായിരുന്നു e6 എങ്കിലും തുടക്കകാലത്ത് ടാക്‌സിയായി മാത്രം വിറ്റിരുന്നത് ചെറിയ തിരിച്ചടിയായിരുന്നു.

ടാക്‌സി ഇമേജ് മാറ്റാനായി പുതിയ ഇമാക്‌സ് 7 സീറ്ററിലൂടെ സാധിക്കുമെന്നാണ് ബിവൈഡിയുടെ പ്രതീക്ഷ. പ്രീമിയം ക്യാബിൻ ഗുണനിലവാരവും ഉയർന്ന ഡ്രൈവ് റേഞ്ചും ആളുകളിലേക്ക് കൈമാറാനാണ് ഇമാക്‌സ് 7 തയാറെടുക്കുന്നത്. ആഡംബര പൂർവമായ ഇന്റീരിയറും ഫീച്ചറുകളുടെ ആറാട്ടുമായി എംപിവി ആളുകളെ കൈയിലെടുത്തേക്കും. നിലവിൽ വിദേശ വിപണിയിൽ വിൽപ്പനയ്ക്കുള്ളതിനാൽ കാര്യങ്ങളൊക്കെ ധാരണയായിട്ടുണ്ട്.

New BYD eMAX 7 Electric MPV India Launch Date Revealed

ഡിസൈനിലേക്ക് നോക്കിയാൽ ഇമാക്‌സ് 7 നിലവിലെ e6 എംപിവിയുടെ അതേ അടിസ്ഥാന രൂപവും വലിപ്പവും തന്നെ നിലനിർത്തും. എന്നാൽ പുതുമ നൽകാനായി മുന്നിലും പിന്നിലും ശ്രദ്ധേയമായ ചില നവീകരണങ്ങളും ബിവൈഡി അവതരിപ്പിക്കും. കാറിന്റെ ഹെഡ്‌ലാമ്പുകൾക്ക് e6 മോഡലിന്റെ രൂപത്തിന് സമാനമായ ആകൃതിയുണ്ടെങ്കിലും ഇൻസൈഡുകൾ പരിഷ്‌ക്കരിച്ചാണ് മാറ്റം കൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്നത്.

പുതിയ ലൈറ്റിംഗ് ഘടകങ്ങൾ അവതരിപ്പിക്കുന്നത് ഭാവം മാറാൻ സഹായിച്ചിട്ടുണ്ട്. ഇമാക്‌സ് 7 എംപിവിയുടെ മുൻവശത്തെ മറ്റ് മാറ്റങ്ങളിൽ പുതിയ ബമ്പർ, പുനർരൂപകൽപ്പന ചെയ്ത എയർ ഡാം, ക്രോം ഘടിപ്പിച്ച പുതിയ ഗ്രിൽ എന്നിവയെല്ലാം ഉൾപ്പെടുന്നുമുണ്ട്. പിൻഭാഗത്തേക്ക് വന്നാൽ ഇലക്ട്രിക് മൾട്ടി പർപ്പസ് വാഹനത്തിന് പുതിയ ടെയിൽ ലാമ്പുകളും ഒപ്പം നേർത്ത ലൈറ്റ് ബാറും ഒരു പുതിയ റിയർ ബമ്പറും കമ്പനി സമ്മാനിക്കും.

New BYD eMAX 7 Electric MPV India Launch Date Revealed

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ബിവൈഡി e6 ഇവിയുടെ അതേ അടിസ്ഥാന രൂപം തന്നെയായിരിക്കും ഇമാക്‌സ് 7 എംപിവിയുടെ അകത്തളത്തിനും ഉണ്ടാവുക. പക്ഷേ വലിയ ടച്ച്‌സ്‌ക്രീനും പനോരമിക് സൺറൂഫും പോലുള്ള കുറച്ച് പുതിയ സവിശേഷതകളോടെ അകത്തെ കാഴ്ച്ചകൾ കിടിലമാക്കാൻ ബ്രാൻഡിനാവും. മൂന്ന് വരി ഇരിപ്പിടങ്ങൾ വാഗ്ദാനം ചെയ്യുന്ന സീറ്റിംഗ് ലേഔട്ടാവും ഏറ്റവും വലിയ മാറ്റമായി ചൂണ്ടിക്കാണിക്കാനാവുക.

ആറ് സീറ്റുകളിലും ഏഴ് സീറ്റുകളിലും ബിവൈഡി ഇമാക്‌സ് 7 വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഇലക്ട്രിക് എംപിവിയിലെ ബാറ്ററി പായ്ക്കിനെ കുറിച്ചും റേഞ്ചിനെയും സംബന്ധിച്ച വിവരങ്ങളൊന്നും ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും e6 എംപിവിയിലെ അതേ 71.8 kWh ബാറ്ററി പായ്ക്ക് തന്നെയാവും പുത്തൻ മോഡലിലും തുടിപ്പേകാൻ എത്തുകയെന്നാണ് വിവരം.

അങ്ങനെയെങ്കിൽ 520 കിലോമീറ്റർ വരെ റേഞ്ചായിരിക്കും സിംഗിൾ ചാർജിൽ ഇലക്ട്രിക് എംപിവിക്ക് നൽകാനാവുക. ചിലപ്പോൾ കൂടുതൽ റേഞ്ചോടെ ബാറ്ററി പുതുക്കാനും സാധ്യതയുണ്ട്. പെർഫോമൻസ് കണക്കുകൾ പരതിയാൽ അറ്റോ 3 എസ്‌യുവിയുടെ അതേ മോട്ടോറുമായി വരുന്നതിനാൽ ഇമാക്‌സ് 7 ഇവിക്ക് 201 bhp കരുത്തിൽ പരമാവധി 310 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് മോഡലിന്റെ വിപണിയാണ് പുത്തൻ വാഹനത്തിലൂടെ ബിവൈഡി ഉന്നംവെക്കുന്നത്. വിലയും 40 ലക്ഷത്തിനടത്താവും.

More from DriveSpark

Article Published On: Thursday, September 19, 2024, 12:49 [IST]
English summary
New byd emax 7 electric mpv india launch date revealed details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X